"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മ)
വരി 55: വരി 55:


== <FONT COLOR =BLUE><FONT SIZE = 6>'''മാനേജ്മെന്റ്''' </FONT></FONT COLOR>==
== <FONT COLOR =BLUE><FONT SIZE = 6>'''മാനേജ്മെന്റ്''' </FONT></FONT COLOR>==
കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ എജൻസി കോതമംഗലം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാൻലി കുന്നേലും മാനേജരായി റവ. ഫാ. ഫ്രാൻസിസ് കീരംപാറയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി  ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ഡ്രസ്സായി ശ്രീമതി. മിനി മേരി മാത്യുവും സേവനമനുഷ്‌ഠിക്കുന്നു.
കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ എജൻസി കോതമംഗലം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാൻലി കുന്നേലും മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി  ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ഡ്രസ്സായി ശ്രീമതി. മിനി മേരി മാത്യുവും സേവനമനുഷ്‌ഠിക്കുന്നു.





22:20, 31 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ
വിലാസം
ആരക്കുഴ

ആരക്കുഴ പി.ഒ, ,
മൂവാറ്റുപുഴ
,
686672
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04852256391
ഇമെയിൽstmaryshs28026@gmail.com
കോഡുകൾ
സ്കൂൾ കോഡ്28026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രി.ജോസ് ജോൺ
പ്രധാന അദ്ധ്യാപകൻശ്രീമതി.മിനി മേരി മാത്യു
അവസാനം തിരുത്തിയത്
31-05-201828026


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മൂവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള ആരക്കുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പ്പ്‌ നടന്നത്‌ ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്‌. ആദ്യകാലത്ത്‌ പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതിൽ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 ൽ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത്‌ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന്‌ സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നിൽക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ്‌ സ്‌ക്കൂൾ ആരംഭിച്ചത്‌. അക്കാലത്ത്‌ പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട്‌ തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളിൽ നിന്ന്‌ അദ്ധ്യാപകരെ കൊണ്ടുവന്നാണ്‌ ഇവിടെ നിയമിച്ചിരുന്നത്‌. അദ്ധ്യാപകരുടെ ശംബളം അക്കാലത്ത്‌ പള്ളിയിൽ നിന്നാണ്‌ നൽകിയിരുന്നത്‌. ആനകൂട്ടുങ്കൽ കൃഷ്‌ണൻ, പടിയാരത്തു ജോസഫ്‌, തിരുവല്ലാക്കാരൻ അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവർ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്‌. സർക്കാർ അംഗീകാരം ഇല്ലാതിരുന്നതിനാൽ മൂവാറ്റുപുഴ സർക്കാർ സ്‌ക്കൂളിൽ പരീക്ഷ എഴുതിച്ചാണ്‌ കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്‌ക്ക്‌ അയച്ചിരുന്നത്‌. എൽ. പി. സ്‌ക്കുളിന്‌ അംഗീകാരം കിട്ടിയപ്പോൾ പുതിയ കെട്ടിടം പണിത്‌ മാറ്റേണ്ടിവന്നു. പിൽക്കാലത്ത്‌ അത്‌ സെന്റ്‌ ജോസഫ്‌സ്‌ എൽ. പി. സ്‌ക്കുളിൽ ലയിപ്പിച്ചു. 1951 ൽ യു. പി. സ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്‌ക്കൂൾ കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ്‌ യു. പി. ക്ലാസ്സുകൾ നടത്തിക്കൊണ്ടിരുന്നത്‌. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ചാലിൽ മാണിസാർ ആയിരുന്നു. 1958 ൽ ഹൈസ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഹൈസ്‌ക്കുളിനുവേണ്ടി പണിയിച്ചത്‌ പഴയകെട്ടിടത്തിന്‌ ഇരുവശവുമുള്ള കെട്ടിടങ്ങളാണ്‌. അങ്ങനെയാണ്‌ സ്‌ക്കൂൾ കെട്ടിടം എച്ച്‌ ആകൃതിയിലായത്‌. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ്‌ ഈ സ്‌ക്കൂൾ കെട്ടിടം പണിയുവാൻ നേതൃത്വം നൽകിയത്‌. 1997 ജൂൺ 11-ാം തീയതി ചില ഹൈസ്‌ക്കുളുകളോട്‌ അനുബന്ധിച്ച്‌ ഹയർ സെക്കന്ററി അനുവദിക്കാൻ പോകുന്നു എന്ന്‌ സർക്കാർ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്‌മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന്‌ ഇടവക ജനങ്ങൾ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്‌. ഉടനെ ഹയർ സെക്കന്ററിക്ക്‌ അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തിൽ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താൽപ്പര്യവും മൂലം ഹയർ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയർ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകർമ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോൾ തായ്‌വാനിൽ ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കുളിന്റെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിൻസിപ്പാൾ ആയി നിയമിച്ചു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി റവ. ഫാ. ഫ്രാൻസിസ് കീരംപാറ സേവനമനുഷ്‌ഠിക്കുന്നു. പ്രിൻസിപ്പൽ ആയി ശ്രീ.ജോസ് ജോണും ഹെഡ്‌മിസ്‌ട്രസ്‌ ആയി ശ്രീമതി. മിനി മേരി മാത്യുവും സേവനം അനുഷ്ഠിക്കുന്നു. ഇവർക്കുപുറമെ 24 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഇവിടെയുണ്ട്‌. ഈ സ്‌ക്കൂളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 434കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

JRC 
        ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തിൽ 51 വോളന്റിയേള്സ് ജെ.ആർ.സി.യിൽ പ്രവർത്തിച്ചു വരുന്നു.
  • ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി. 
           ശ്രീ.സജിൽ വിൻസെന്റിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.- ദിനാചരണങ്ങൾ,ബോധവൽക്കരണ ക്ലാസ്സുകൾ,ശുചീകരണ പ്രവർത്തനങ്ങൾ,സേവന പ്രവർത്തനങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.

മാനേജ്മെന്റ്

കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ എജൻസി കോതമംഗലം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാൻലി കുന്നേലും മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ഡ്രസ്സായി ശ്രീമതി. മിനി മേരി മാത്യുവും സേവനമനുഷ്‌ഠിക്കുന്നു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോസ് ടി. മാതേക്കൽ ( യു.എൻ.ടെക്നിക്കൽ അഡ്വൈസർ)
  • സന്തോഷ് ജോർജ്ജ് (പൈലറ്റ്)

നേട്ടങ്ങൾ

ഈ അദ്ധ്യന വർഷത്തിൽ പ്രവർത്തി പരിചയ മേളയിൽ 6 കുട്ടികളും സ്കൂൾ കലോൽസവത്തിൽ 2 കുട്ടികളും ജില്ലാ തലത്തിലേക്ക് യോഗ്യത നേടുകയുണ്ടായി.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ


മറ്റു പ്രവർത്തനങ്ങൾ

ഔഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം വാഴക്കൃഷി[[ചിത്രം:


മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

13-08-1957 - 31-05-1964 സി.പി. ശൗര്യാർ
01-01-1964 - 31-03-1983 ശ്രീ.പി.വി.മാത്യു
01-04-1983 - 31-03-1984 ശ്രീ.കെ.പി. പൗലോസ്
01-04-1984 - 31-03-1991 ശ്രീ. ഒ.എം. ഇമ്മാനുവൽ
01-04-1991 - 31-03-1993 ശ്രീ. ജോർജ്ജ് .വി.വി
01-04-1993 - 31-03-1995 ശ്രീ. ജോർജ്ജ്. പി.കെ
01-04-1995 - 31-03-2001 ശ്രീ എം.റ്റി.ജോസഫ്
01-04-2001 - 31-03-2003 ശ്രീമതി. കെ.പി.മേരി
01-04-2003 - 31-03-2005 ശ്രീ.പയസ് ജോസഫ്
01-04-2005 - 31-03-2007 ശ്രീ. ജോൺ, എൻ.വി.
01-04-2007 - 31-03-2009 ശ്രീമതി. ലില്ലി അഗസ്റ്റ്യൻ
01-04-2009 - 31-03-2011 ശ്രീ.ജോൺ കെ.എ.
01-04-2011 - 31-03-2014 ശ്രീ.ജോർജ്ജ് ജോസഫ്
01-04-2014 - 31-03-2016 ശ്രീ.യോഹന്നാൻ കെ.വി

വഴികാട്ടി