സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്
വിലാസം
പുന്നക്കാട്

സി.എം.എസ്.യു.പി. സ്കൂൾ പുന്നക്കാട്. പുന്നക്കാട് പി.ഓ കോഴഞ്ചേരി.
,
689652
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ9446286116
ഇമെയിൽcmsupspunnakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്38440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പി.
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാമ്മ കുരുവിള
അവസാനം തിരുത്തിയത്
24-01-2022Cpraveenpta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട റവന്യൂ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ ഉപജില്ലാ ആസ്ഥാനത്തിന് തെക്കുഭാഗത്തായി രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്ത് പ്രവർത്തിച്ചു വരുന്ന- ഇൻഡ്യയിലെ തന്നെ- വളരെ പുരാതനമായ സ്കൂളാണ് AD 1885 ൽ സ്ഥാപിതമായ പുന്നയ്ക്കാട് CMS UP സ്കൂൾ.

ചരിത്രം

മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ പുന്നക്കാട് സെൻറ് തോമസ് സി.എസ്.ഐ ഇടവകയുടെ സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന നിശ്ചല സാമൂഹ്യ ഘടനയെ ഇളക്കി ചലനാത്മകമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കുന്നതിന് മിഷനറിമാർ വിദ്യാഭാസ മാർഗമായിരുന്നു സ്വീകരിച്ചിരുന്നത് സ്വീകരിച്ചിരുന്നത്. ഈ ദർശനത്തിന്റെ ഫലമായി 1885-ൽ ഒരു സ്കൂൾ ഇവിടെ ആരംഭിച്ചു. അന്ന് നിലവിൽ ഉണ്ടായിരുന്ന പള്ളിയിൽ ആരാധനയും വിദ്യാഭാസവും നടത്തപ്പെട്ടു. 1968-ൽ യു.പി സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. ഈ നാടിന്റെ വെളിച്ചമായി അനേകം ആളുകളെ ജീവിതത്തിന്റെ ഉന്നത നിലപാടുകളിലേക്ക് കൈപിടിച്ചു ഉയർത്തിയ ഈ സ്ഥാപനത്തിന് പരിമിതികൾ ഇന്നും ഉണ്ട് എന്നുള്ളത് ഒരു വാസ്തവം ആണ്. സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ- ക്രിസ്തുദർശനത്തിൽ,ഇംഗ്ലണ്ടിൽ രൂപീകൃതമായി - ലോകമെങ്ങും നവീകരണത്തിനും, നവോത്ഥാനത്തിനും കാരണക്കാരായ ക്രൈസ്തവ മിഷണറി മാർക്ക് ബ്രിട്ടീഷ്-ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 1813 ലെ "ചാർട്ടർ ആക്ട്-813" പ്രകാരം ഭാരതത്തിലെത്തി പൊതു വിദ്യാഭ്യാസം നടത്തുന്നതിന് അനുമതി ലഭിച്ചു. ബ്രിട്ടീഷ് കാരുടെ ആത്മീക കാര്യങ്ങൾ നോക്കിയിരുന്ന ബ്രിട്ടീഷ് പാതിരിമാരായിരുന്നു ഇതിൻ്റെ കാരണഭൂതർ.

'ചാതുർവർണ്യ വ്യവസ്ഥ 'കൊടികുത്തി വാണിരുന്ന അക്കാലത്ത്, ഇന്ത്യയിൽ വിദ്യാഭ്യാസം എന്നത് ഉപരിവർഗത്തിൻ്റെ മാത്രം സവിശേഷ അവകാശമായിരുന്നു ... മഹാഭൂരിപക്ഷം വരുന്ന അരികു വൽക്കരിക്കപ്പെട്ടവർ അന്ധകാരത്തിലും, അടിമത്വത്തിലും ആയിരുന്നു. 👆 ഇവരുടെ ദയനീയത നേരിട്ട് കണ്ട് മനസ്സലിഞ്ഞ ബ്രിട്ടീഷ് പാതിരിമാരാണ്, ഇംഗ്ലണ്ടിൻ രൂപം കൊണ്ട " ചർച്ച് മിഷൻ സൊസൈറ്റിയെ (CMS) ഇക്കാര്യം ധരിപ്പിച്ചതും അവർ ഇവിടെ വരാൻ ഇടയായതും. ' ✒️ കേരളത്തിലെത്തിയ മിഷണറിമാർ മലബാർ (ഉത്തരകേരള), തിരുവിതാംകൂർ-കൊച്ചി (മദ്ധ്യകേരള), തിരുവിതാംകൂർ (ദക്ഷിണ കേരള) എന്നിങ്ങനെ തരം തിരിച്ച് യഥാക്രമം (1) BEM - ബാസൽ ഇവാൻജലിക്കൽ മിഷൻ (2) CMS - ചർച്ച് മിഷൻ സൊസൈറ്റി (3) LMS - ലണ്ടൻ മിഷണറി സൊസൈറ്റി 👆 ഈ വിധത്തിൽ പ്രേക്ഷിത പ്രയാണ ദൗത്യങ്ങൾക്ക് തുടക്കം കുറിച്ചു. ✒️ "അരികു വൽക്കരിക്കപ്പെട്ടവൻ്റെ അരികിലെത്തിയ മിഷണറി മാർ അവൻ്റെ പ്രാദേശിക ഭാഷ പഠിക്കുകയും അവൻ്റെ ഭാഷയിൽ തന്നെ "ദൈവത്തെ പഠിപ്പിക്കുന്നതിന് പള്ളികളും, ലോകത്തെ പഠിപ്പിക്കുന്നതിന്, ( പള്ളിയോട് ചേർന്ന്) പള്ളിക്കൂടങ്ങളും സ്ഥാപിച്ചു ... അച്ചടി ശാലകൾ തുടങ്ങി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഫാക്ടറികളും, നെയ്ത്തു ശാലകളും തുടങ്ങി... അക്കാലത്തെ വിലയും മതിപ്പും അനുസരിച്ച് രാജാക്കന്മാരിൽ നിന്നും ഭൂമി വാങ്ങി പള്ളിയും, പള്ളിക്കൂടങ്ങളും, കേളേജുകളും സ്ഥാപിച്ചു ...

✒️ ജാതി മത വർഗ-വർണഭേദമന്യേ അനേകർ മിഷണറി പ്രവർത്തനങ്ങളിൽ അകൃഷ്ടരായി.... - അവരാണ് പിൽക്കാലത്തെ "നവോദ്ഥാന നായകർ " ✒️ പുന്നയ്ക്കാട് CMS UP സ്ക്കൂളിൻ്റെ ആരംഭം

സേവന മനോഭാവത്തോടെ, മാവേലിക്കര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന CMS മിഷണറിമാരുടെ ദൗത്യങ്ങളിൽ അകൃഷ്ടരായി ,തദ്ദേശീയരായ പുന്നയ്ക്കാട് മലയിൽ തര്യൻ, കിടങ്ങന്നൂർ പുളിയേലിൽ ചുമ്മാർ, കുഴിക്കാല പുതുച്ചിറ ഈശോ, നല്ലാനിക്കുന്ന് വെട്ടി നിൽക്കുന്നതിൽ കുര്യൻ, ഇലന്തൂർ തോമ്പിൽ വർക്കി എന്നിവർ മിഷണറിമാരെ നേരിട്ട് കാണുകയും അവരുടെ സഹായങ്ങൾ തേടുകയും ചെയ്തു. ആയതിലേക്കായിപള്ളിയും, പള്ളിയും പള്ളിക്കൂടവും പണിയുന്നതിന്- പുന്നയ്ക്കാട് പിളളമ്പറമ്പിൽ കോശി 30 സെൻ്റ് സ്ഥലം ദാനമായി നൽകി.അപ്രകാരം സഭയോട് ചേർന്ന് 1885 ൽ ഒരു സ്കൂൾ ഇവിടെ സ്ഥാപിതമായി

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ കെട്ടിടം
  • ക്ലാസ് മുറി
  • ശുചിമുറി
  • പാചകപ്പുര
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാഷാപോഷണ പരിപാടി
  • കൃഷി മുറ്റം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി