സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം
വിലാസം
മലപ്പുറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-12-2009Vadakara16071



കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ മൂടാടി ഗ്രാമപഞ്ചായത്തില്‍ കോഴിക്കോട്--കണ്ണൂര്‍ ദേശീയ പാതയില്‍ നന്തിബസാര്‍ പള്ളിക്കരറോഡില്‍ രണ്ടു കിലോമീറ്റര്‍ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ല്‍ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന്‍ നായര്‍സ്ഥാപിച്ച വിദ്യാലയമാണിത്.

ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

  1945-ല്‍ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്‍സ് എലിമെന്റെറി സ്ക്കൂളും 1947 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്‍ന്ന് 1951-ല്‍ കോഴിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തില്‍ കേരള ഗാന്ധിയായി അറിയപ്പെട്ടകെ.കേളപ്പന്റെ പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സ്.കെ.ജി.മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.
  സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാര്‍ന്ന അവതാരമായി ആദരിക്കപ്പെടുന്നസി.കെ.ഗോവിന്ദന്‍ നായരുടെസ്മരണ നിലനിര്‍ത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളില്‍ ഒരാളുമായിരുന്ന എം.എം.കൃഷ്ണന്‍ നായരുടെപരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് സി.എ.എബ്രഹാം ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ ഉള്ള ഇവിടെ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികള്‍ ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സാമൂഹിക പ്രവര്‍ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന്‍ നായര്‍ 1966 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1971 ല്‍ ഭാര്യ ശീമതി.കെ.കല്യാണി അമ്മ മാനേജരായി ചുമതലയേറ്റു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • മൂടാടി ദാമോധരന്‍ 1966 മുതല്‍ 1988 വരെ
  • ടി.ചന്തു 1988 മുതല്‍ 2001 വരെ
  • കെ.ഹുസൈന്‍ 2001 മുതല്‍ 2006 വരെ
  • ടി.എ.സാവിത്രി 2006 മുതല്‍ 2009 വരെ
  • പി.സരള 2009

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.602467" lon="75.582161" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

--Sureshbabuedakkudi 14:33, 1 ഡിസംബര്‍ 2009 (UTC)