വി. എച്ച്. എസ്സ്. എസ്സ്. കാറളം

Schoolwiki സംരംഭത്തിൽ നിന്ന്

==

വി. എച്ച്. എസ്സ്. എസ്സ്. കാറളം
വിലാസം
കാറളം‌
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-12-2016Karalamschool



.

ചരിത്രം

സ്ക്കൂളിന്റെ ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം -- കാറളം ഗ്രാമത്തില്‍ ഒരു വിദ്യാലയം വേണമെന്ന സ്വപ്നം ആദ്യം ഉണ്ടായത് കാറളം പ്രദേശത്തെ ആദ്യ സര്‍വകലാശാല ബിരുദ ധാരിയായ ശ്രീ.വി.ശ്രീധരന്‍ മാസ്റ്റര്‍ക്കായിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷയുടെ ഫലമായി അന്ന് തിരുവിതാംകൂര്‍കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രി. പട്ടംതാണുപിള്ളയായാണ് വിദ്യാലയത്തിന് അനുമതി നല്‍കിയത്. ശ്രിധരന്‍ മാസ്റ്റര്‍ വിദ്യാലയത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീ.കെ.ടി.കുഞ്ചു നമ്പ്യാരെയും ശ്രീ.എന്‍.കെ.ധര്‍മ്മ രാജനെ യും പങ്കാളികളായികണ്ടെത്തി ഇന്ന് സ്കുള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വിദ്യാലയ സ്ഥാപനാര്‍ത്ഥം തന്റെ ഓഹരിയായി ശ്രീ.കുഞ്ചു നമ്പ്യാര്‍ വിട്ടുകൊടുത്തു 1955ല്‍ ജൂണ്‍ മാസത്തില്‍ അപ്പര്‍പ്രൈമറി വിഭാഗം ആരംഭിച്ചു. ആദ്യ അധ്യാപിക ശ്രീമതി.കെ.ഭാര്‍ഗ്ഗവി ആയിരുന്നു ഓന്നാം ഫോറം ഡിവിഷനും രണ്ടാം ഫോറം രണ്ടു ഡിവിഷനുമായി 3ക്ലാസ്സുകള്‍ ആരംഭിച്ചു. .അതിനെതുടര്‍ന്ന് ശ്രീ.വി.ശ്രീധരന്‍,എന്‍.കെ.ധര്‍മ്മ രാജന്‍,കെ.പി.കരുണാകരപിഷാരടി എന്നിവരും അധ്യാപകരായിചുമതലയേറ്റു. 1957 അപ്പര്‍പ്രൈമറി വിഭാഗം പൂര്‍ത്തിയായതേടെ ശ്രീ.കെ.എ.രാജന്‍, ശ്രീ.കാറളം ബാലകൃഷ്ണന്‍ എന്നിവരും അധ്യാപകരായി ചുമതലയേറ്റു.

ശ്രീമതി ഇ.എസ്.സുശീല,പി.വി.ലീല,പിആര്‍കാര്‍ത്ത്യായനി,എന്‍.കെ.സുബ്രമണ്യന്‍,കെ.കെ,.അമ്മാളു,കെ.യു.മൃദുല കെ.വി.പൈലി,പിഎ.ഗൗരി,പി.ആര്‍.സാവിത്രി,ശ്രീ.എം.എം.ചന്ദ്രശേഖരന്‍,എന്നിവരും കാറളം സ്കൂളിലെ ആദ്യകാല അധ്യാപക ജീവനക്കാരായിരുന്നു.ഇവര്‍ക്കെല്ലാം തുല്ല്യാവകാശവും തുല്ല്യപ്രാധിനിധ്യവുമുള്ള സ്റ്റാഫ് മാനേജമെന്റ് എന്നനിലയിലാണ് അക്കാലത്ത് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കാട്ടുര്‍,കിഴുത്താണി,വെള്ളാനി,ചെമ്മണ്ട,ഇളംപുഴ,പൊറത്തിശ്ശേരി മുതലായസ്ഥലങ്ങളില്‍ നിന്നെല്ലാം അക്കാലത്ത് ധാരാളംകുട്ടികള്‍ സ്ക്കൂളില്‍ എത്തിയിരുന്നു.

പത്ത് വര്‍ഷത്തോളഠ സറ്റാഫ് മാനേജ് മെന്റായി പ്രവര്‍ത്തിച്ച ഈ വിദ്യാലയം 1965ല്‍ പ്രമൂഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.ഗോപാലകൃഷ്ണന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1966ല്‍ ഹൈസ്കൂളായി ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശ്രീ.വി.വി.ഗിരിയാണ് ഹൈസ്കൂള്‍ വിഭാഗത്തിന്റ ഔപചരിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 1991 ല്‍ ഹൈസ്കൂളിലെ രജത ജൂബിലി വേളയിലാണ് സ്കൂളിന്റെ സാരഥ്യം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ കാട്ടികുളം ഭരതന്‍ ഏറ്റെടുത്തത്. അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭാസ സൗകര്യാര്‍ത്ഥം സ്കൂളില്‍ ഒരു വെക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗവും ആംഭിച്ചു. 2014ല്‍ സ്കൂളില്‍ഹയര്‍സെക്കന്ററി വിഭാഗവും ആംഭിച്ചു.കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ് കോഴ്സുകള്‍ ആ​ണ് പ്ലസ് ടു വിഭാഗത്തിലുളളത്. 1955ല്‍ഓലപ്പുരയില്‍തുടങ്ങിയ കാറളം സ്കുള്‍ഇന്നത്തെ അവസ്ഥയിലെത്താന്‍ അഹോരാത്രം പ്രയത്നിച്ച എല്ലാവരെയും ഞങ്ങള്‍ ഈ വേളയില്‍ സ്മരിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.'

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • നേച്ചര്‍ ക്ലബ്ബ്.
  • ഐ. ടി ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

അദ്ധ്യാപക൪

K P മോളി
P V രമാദേവി
P S അനില
K J ടെസ്സി
R V ജിജി
N I സിനി
M A രഞ്ജിത്‌
P B കൃഷ്ണനുണ്ണീ
ബിന്ധു തോമസ്‌
M S സുനിത
A M മിനി
V M ശ്രീകല
P V സുഭാഷിണി
K K മിനി
T R രാഖി
V S ഷിജോയ്‌
C B ദീപ
റിയസ്‌ P
M S ശുഭ
K A സജന
സീമ
M B മിനിഷ
സിന്ധു മണി
K N തങ്ക
T C അംബിക
ജീനരാജ്‌
രമണി

മാനേജ്മെന്റ്

കാട്ടിക്കുളം ഭരതന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

K.V.PAILY MASTER,
I D FRANSICS MASTER,
P D KARUNAKARAN MASTER
BHARGAVI TEACHER,
RAJAM TEACHER,
RATHI BAI TEACHER
K R GEETHA TEACHER
K V SREEDEVI TEACHER
K U VIJAYALAKSHMI TEACHER

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അശോകൻ ചരുവിൽ
മീര കെ ആർ

വഴികാട്ടി

  ‌ഇരിഞ്ഞാലക്കുട നിന്നു 7 k m.
കാട്ടൂർ റോഡ്‌ വഴീ കിഴുത്താണി വഴീ