ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ/അക്ഷരവൃക്ഷം/മീനുവും മുത്തശ്ശിയും/മീനുവും മുത്തശ്ശിയും
മീനുവും മുത്തശ്ശിയും
രാവണപുരം ഗ്രാമത്തിൽ ഒരു മുത്തശ്ശിയും കൊച്ചു മകളും താമസിച്ചിരുന്നു. കൊച്ചു മകളുടെ പേര് മീനു എന്നായിരുന്നു,അവൾ മഹാവികൃതിയും വൃത്തിയില്ലാത്തവളുമായിരുന്നു. മുത്തശ്ശിവഴക്കുപറഞ്ഞാൽ മാത്രമേ പല്ലുതേക്കുകയും കുളിക്കുകയുമുള്ളൂ. അങ്ങനെയിരിക്കെ മീനുവിന് ഒരു മാരകമായ അസുഖം വന്നു. പാവം മുത്തശ്ശി പല വൈദ്യന്മാരെ മാറി മാറി കാണിച്ചു. എന്നിട്ടൊന്നും അവളുടെ അസുഖം മാറിയില്ല. മീനു ദിവസങ്ങൾ കഴിയുംതോറും ക്ഷീണിച്ചവശയായി. അങ്ങനെ ഒരു ദിവസം വൈദ്യനെ കാണാനായി അടുത്ത ഗ്രാമത്തിൽ പോയി. മുത്തശ്ശി രോഗവിവരങ്ങളെല്ലാം വൈദ്യനോട് പറഞ്ഞു. വൈദ്യൻ മരുന്ന് കുറിച്ചു നൽകി. വൈദ്യൻ മീനുവിനോട് പറഞ്ഞു, ദിവസവും പല്ലുതേക്കുകയും കുളിക്കുകയും ആഹാരത്തിനുമുൻപും ശേഷവും കൈകഴുകാനും ശുദ്ധമായ വെള്ളം കുടിക്കാനും പറഞ്ഞു. മുത്തശ്ശിയും കൊച്ചു മകളും ഗ്രാമത്തിലേക്ക് പോയി.അവൾ വൈദ്യൻ പറഞ്ഞതുപോലെ ജീവിക്കാൻ തുടങ്ങി. മരുന്നും കഴിച്ചു. ഏതാനും ആഴ്ചകൾക്കു ശേഷം അവളുടെ രോഗം പൂർണമായും മാറി. വൃത്തിയും വെടിപ്പുമുണ്ടെങ്കിൽ മാത്രമേ രോഗം വരാതിരിക്കൂവെന്ന് അവൾക്ക് ബോധ്യമായി.അവൾ അതിനുശേഷം വൃത്തിയുള്ള കുട്ടിയായി സന്തോഷത്തോടെ ജീവിച്ചു. ഗുണപാഠം : വ്യക്തിശുചിത്വം പ്രധാനം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ