ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ/അക്ഷരവൃക്ഷം/മീനുവും മുത്തശ്ശിയും/മീനുവും മുത്തശ്ശിയും

Schoolwiki സംരംഭത്തിൽ നിന്ന്
മീനുവും മുത്തശ്ശിയും
      രാവണപുരം ഗ്രാമത്തിൽ ഒരു മുത്തശ്ശിയും കൊച്ചു മകളും താമസിച്ചിരുന്നു. കൊച്ചു മകളുടെ പേര് മീനു എന്നാ‍‍യിരുന്നു,അവൾ മഹാവികൃതിയും വൃത്തിയില്ലാത്തവളുമായിരുന്നു. മുത്തശ്ശിവഴക്കുപറ‍‍ഞ്ഞാൽ മാത്രമേ പല്ലുതേക്കുകയും കുളിക്കുകയുമുള്ളൂ. അങ്ങനെയിരിക്കെ മീനുവിന് ഒരു മാരകമായ അസുഖം വന്നു. പാവം മുത്തശ്ശി പല വൈദ്യന്മാരെ മാറി മാറി കാണിച്ചു. എന്നിട്ടൊന്നും അവളുടെ അസുഖം മാറിയില്ല. മീനു ദിവസങ്ങൾ കഴിയുംതോറും ക്ഷീണിച്ചവശയായി. അങ്ങനെ ഒരു ദിവസം വൈദ്യനെ കാണാനായി അടുത്ത ഗ്രാമത്തിൽ പോയി. മുത്തശ്ശി രോഗവിവരങ്ങളെല്ലാം വൈദ്യനോട് പറ‍‍ഞ്ഞു. വൈദ്യൻ മരുന്ന് കുറിച്ചു നൽകി. വൈദ്യൻ മീനുവിനോട് പറഞ്ഞു, ദിവസവും പല്ലുതേക്കുകയും കുളിക്കുകയും ആഹാരത്തിനുമുൻപും ശേഷവും കൈകഴുകാനും ശുദ്ധമായ വെള്ളം കുടിക്കാനും പറഞ്ഞു. മുത്തശ്ശിയും കൊച്ചു മകളും  ഗ്രാമത്തിലേക്ക് പോയി.അവൾ വൈദ്യൻ പറഞ്ഞതുപോലെ ജീവിക്കാൻ തുടങ്ങി. മരുന്നും കഴിച്ചു.
      ഏതാനും ആഴ്ചകൾക്കു ശേഷം അവളുടെ രോഗം പൂർണമായും മാറി. വൃത്തിയും വെടിപ്പുമുണ്ടെങ്കിൽ മാത്രമേ രോഗം വരാതിരിക്കൂവെന്ന് അവൾക്ക് ബോധ്യമായി.അവൾ അതിനുശേഷം വൃത്തിയുള്ള കുട്ടിയായി സന്തോഷത്തോടെ ജീവിച്ചു. 
                                                                                              ഗുണപാഠം : വ്യക്തിശുചിത്വം പ്രധാനം

ഹെഗൽ.എസ്.ആർ
3 എ ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ