ബി.ടി.എം.എ.എം.യു.പി.എസ്. പേങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 540636 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.ടി.എം.എ.എം.യു.പി.എസ്. പേങ്ങാട്
വിലാസം
പേങ്ങാട്
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ9846072778
ഇമെയിൽbtmamupschoolpengad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18377 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംചെറുകാവ്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-03-2024540636



മലപ്പുറം ജീല്ലയിലെ കൊണ്ടോട്ടി സബ്‌ജില്ലയിൽ ചെറുകാവ് പഞ്ചായത്തിൽ പേങ്ങാട് പതിനൊന്നാം മൈൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പേങ്ങാട് സ്കൂൾ.

ചരിത്രം

ബി.ടി.എം.എ.എം.യു.പി സ്കൂൾ പേങ്ങാട് ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

               1976 കാലഘട്ടം പരിസര പ്രദേശങ്ങളെ അപേക്ഷിച്ച് പേങ്ങാടിന്റെ ചരിത്രം തികച്ചും വ്യത്യസ്ഥമായിരുന്നു. ഒരു പ്രദേശത്തിൻറെ  പുരോഗതിക്കും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അത്യാവശ്യ ഘടകങ്ങളായ ഗതാഗതസൗകര്യം, വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ, വിദ്യാസമ്പന്നരായ ആളുകൾ ഇവകളൊന്നും ഇല്ലാത്ത പ്രദേശമായിരുന്നു പേങ്ങാട്. പ്രൈമറി വിദ്യാഭ്യാസം നേടാൻ പോലും പരിസര പ്രദേശങ്ങളായ പെരിങ്ങാവ്, ഐക്കരപ്പടി, രാമനാട്ടുകര എന്നീ പ്രദേശങ്ങളിലേക്ക് പോകേണ്ടിയിരുന്നു. ഇതു നിമിത്തം ഏഴും, എട്ടും വയസായവരെ പോലും ഒന്നാം തരത്തിൽ പഠിപ്പിക്കാൻ രക്ഷിതാക്കൾ മടിച്ചിരുന്നു. ഈ അവസ്ഥ ഈ കാലഘട്ടത്തിൽ മലബാറിൽ പലസ്ഥങ്ങളുലും ഉണ്ടായിരുന്നു. ഇതു മനസിലാക്കിയ അന്നത്തെ ഭരകകൂടം മലബാറിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കണമെങ്കിൽ വിദ്യാഭ്യാസപരമായി ജനങ്ങളെ ഉയർത്തികൊണ്ടുവരൽ അനിവാര്യമാണെന്ന് കണ്ടെത്തുകയും മലബാർ മേഖലയിൽ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന സ്ഥലങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുകയും ചെയ്ത.
        ചെറുകാവ് പഞ്ചായത്തിൽ പേങ്ങാട് പ്രദേശത്ത് ഒരു പ്രൈമറി വിദ്യാലയം അനിവാര്യമാണെന്ന് അന്നത്തെ ഭരണസമിതി സർക്കാറിനോട് ആവശ്യപ്പെട്ടതു കാരണം ഒരു എൽ.പി സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചു. പേങ്ങാട് പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ ചേർന്ന് സ്കൂൾ തുടങ്ങുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന കാര്യം ചർച്ച ചെയ്യുകയും പരിസര പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽനിന്നും രണ്ട് കിലേമീറ്റർ അകലത്തിലുള്ളതും എല്ലാഭാഗങ്ങളിൽനിന്നും കുട്ടികൾക്ക് എത്തിപ്പെടാൻ സൗകര്യമുള്ളതുമായ സ്ഥലം ഇപ്പോൾ നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്ന ഭാഗമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് സ്ഥലം വിട്ടുകൊടുക്കാനും കെട്ടിടം പണിയാനും തയ്യാറുള്ള ആളുകളെ പഞ്ചായത്ത് ഭരണസമിതി അന്വേഷിച്ചപ്പോൾ പരേതനായ പി.കെ വീരാൻകുട്ടിഹാജി അത് ഏറ്റെടുക്കുകയും സർക്കാറിലേക്ക് അപേക്ഷിക്കുകയും ചെയ്തു. തുടർന്ന് ഈ വിദ്യാലയം (ബാഫഖി തങ്ങൾ മെമ്മോറിയൽ എയ്ഡഡ് മാപ്പിള എൽ.പി സ്കൂൾ) സർക്കാർ അനുവദിച്ചുനൽകി.
            ഈ വിദ്യാലയം നിലവിൽ വരാൻ പ്രവർത്തിച്ച പലരും ഇന്നു ജീവിച്ചിരിപ്പില്ല. ഈ സ്ഥാപനത്തിന്റെ ചരിത്രം വിവരിക്കുമ്പോൾ അവരെക്കൂടി നമുക്ക് സ്മരിക്കാം. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി അബ്ദുൽ ഗഫൂർ മൗലവി, കെ.സി മുഹമ്മദ് മൗലവി മാവൂർ, എൻ. ഹസൈനാർ ഹാജി, കുനിക്കാട്ട് ചിന്നൻ നായർ, മാധവൻ നായർ, പി. മൂസ മാസ്റ്റർ വൈദ്യരങ്ങാടി, കോലയിൽ നമ്പ്യാർ, കണക്കയിൽ അഹമ്മദ് കുട്ടി മാസ്റ്റർ കക്കോവ്, തുടങ്ങിയവർ....... പി.കെ വീരാൻ കുട്ടിഹാജി യാണ് ഈ സ്ഥാപനത്തിന് വേണ്ട മുഴുവൻ സാമ്പത്തിക സഹായവും ചെയ്തത്. സ്കൂളിൻറെ  മാനേജറായി പി.കെ സീതിഹാജിയെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു.
            1976 ഫെബ്രുവരി 15 ന് പി.പി അബ്ദുൽ ഗഫൂർ മൗലവി തറക്കല്ലിടുകയും അതേവർഷം തന്നെ മെയ് രണ്ടിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
        1976 ജൂൺ ഓന്നാം തിയ്യതി 102 കുട്ടികളെ ഒന്നാം ക്ലാസിൽ ചേർത്ത് തുടങ്ങിയ ഈ വിദ്യാലയം 1980 ൽ പൂർണ്ണ എൽ.പി സ്കൂളായി നിലവിൽ വന്നു.
      പ്രാധാന അധ്യാപകനായി ഹസ്സൻ മാസ്റ്റർ കക്കോവ്, പി.കെ വീരാൻ കുട്ടി മാസ്റ്റർ പേങ്ങാട് എന്നിവരായിരുന്നു ഈ വിദ്യാലയത്തിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ചവർ. 1982 ൽ ഈ വിദ്യാലയം യു.പി സ്കൂളായി ഉയർത്തി.

ക്ലബ്ബുകൾ

സയൻസ് സാമൂഹ്യശാസ്ത്രം ഗണിതം അറബിക് ഉർദു സംസ്കൃതം കാർഷികം ഇംഗ്ലീഷ് വിദ്യാരംഗം

ഭൗതിക സൗകര്യങ്ങൾ

വിശാലമായ പ്ലേ ഗ്രൗണ്ട്, 800 സ്‌ക്വർഫീറ്റ് സ്‌മാർട്ട് റൂം, 4000 സ്ക്വയർമീറ്റർ ഓപ്പൺ ഓഡിറ്റോറിയം, ലാബ്, ലൈബ്രറി

പഴയകാല അധ്യാപകർ

ഹസ്സൻ മാസ്റ്റർ / വീരാൻകുട്ടി മാസ്റ്റർ / മുഹമ്മദ് മാസ്റ്റർ / രമണി ടീച്ചർ / സുഭാഷിണി ടീച്ചർ

സ്‌കൂൾ പ്രവർത്തനങ്ങൾ

2015-16 // 2016-17 // 2017-18 // 2018-19

{{#multimaps: 11.182002,75.889113 | zoom=16 }}

(ഞങ്ങളുടെ ബ്ലോഗ് സന്ദർശിക്കുവാൻ ഇവിടെ അമർത്തുക)