ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഡിജിറ്റൽ മാഗസിൻ 2019

47045 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 47045
യൂണിറ്റ് നമ്പർ LK/2018/47045
അധ്യയനവർഷം 2021-22
അംഗങ്ങളുടെ എണ്ണം 26
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപജില്ല മുക്കം
ലീഡർ ഫാത്തിമത്ത് സഫ്ന
ഡെപ്യൂട്ടി ലീഡർ മുഹമ്മദ് ഫവാസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അബൂബക്കർ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശരീഫ എൻ
02/ 08/ 2023 ന് 47045
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2017 ലുള്ള കുട്ടികൂട്ടത്തിന്റെ തുടർച്ചയായാണ് കൈറ്റ് പ്രവർത്തിക്കുന്നത്. 2018 -19 പ്രവർത്തനോത്ഘാടനം സ്കൂൾ എച് എം നിയാസ് ചോല സർ ജൂലൈ 6 നു നിർവഹിച്ചു. 26അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ദ്രിക്കുന്നത് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യൂ കൈറ്റ് മിസ്ട്രെസ്സുയ ശ്രീമതി ശരീഫ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്.


2018-19 -ലെ പ്രവർത്തനങ്ങൾ

2019-20 -ലെ പ്രവർത്തനങ്ങൾ


2021-22ലെ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സേവന

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ കീഴിൽ ആരംഭിച്ച ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സേവന. വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും സഹായിക്കുന്നതിനും തുടങ്ങിയ ഒരു പദ്ധതിയാണിത്. ഹയർസെക്കൻഡറി അഡ്മിഷൻ അപ്ലിക്കേഷൻ , എൻ ടി എസ് സി എക്സാം അപ്ലിക്കേഷൻ , യു എസ് എസ് എക്സാം അപ്ലിക്കേഷൻ തുടങ്ങി മത്സര പരീക്ഷകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളെ സഹായിക്കുന്നു.

കൈറ്റ് കോർണർ

ഐടി മേഖലയിൽ മറ്റു കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ച ഒരു പദ്ധതിയാണ് "കൈറ്റ് കോർണർ". ഒഴിവുസമയങ്ങളിൽ  വിദ്യാർത്ഥികൾ  ഇവിടെവെച്ച് വെച്ച് മറ്റു കുട്ടികൾക്ക് ഐടി സംബന്ധമായ സംശയനിവാരണം നടത്തി കൊടുക്കുന്നു. കൈറ്റ് വിദ്യാർഥികൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ  മറ്റു വിദ്യാർഥികൾക്ക് നൽകാനും  അവർ ഒഴിവു സമയം ഇവിടെ വിനിയോഗിക്കാറുണ്ട്. കൂടാതെ അതെ ഐടി മേഖലയിലെ അടിസ്ഥാനപരമായ കാര്യങ്ങൾ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൊപ്പി ക്ലാസിലെ കുട്ടികൾക്കും നൽകിവരുന്നുണ്ട്. ഒഴിവ് സമയങ്ങൾ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താനും മറ്റു കുട്ടികൾക്ക് ഐടി അധിഷ്ഠിത അറിവ് നൽകാനും ലിറ്റിൽ കൈറ്റ് കോണർ വളരെ സഹായകരമാണ്.

ഓൺലൈനിലെ ചതിക്കുഴികൾ

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ വിദ്യാർത്ഥികളിൽ വളർന്നുവന്ന ഓൺലൈൻ അഡിക്ഷൻ കുറക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓൺലൈനിലെ ചതിക്കുഴികൾ എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കൾക്കായി സ്കൂൾ ഐടി കോഡിനേറ്റർഷാക്കിറ ടീച്ചർ ക്ലാസ് എടുത്തു.ഓൺലൈൻ ഗെയിം മുകളിലെയും ഓൺലൈൻ ടെലി കോളുകളും യൂട്യൂബിലും മറ്റും ചതിക്കുഴികളെ വിശദമായി

രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തി കൊടുത്തുക്ലാസ് ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം ചെയ്തു ഏതു സ്റ്റാഫ് സെക്രട്ടറി ഹാഷിം കുട്ടി അധ്യക്ഷനായിരുന്നു

സർവ്വേ ഹാർട്ട്

കോവിഡ് കാരണം ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങിയ സ്കൂൾ പഠനത്തിൽ  വിദ്യാർഥികളിൽ നിന്നും ഡാറ്റ കളക്ട് ചെയ്യുന്നതിനും പരീക്ഷകൾ നടത്തുന്നതിനും ക്വിസ്മത്സരം നടത്തുന്നതിനും  വളരെയധികം ഉപയോഗപ്രദമായ സർവ്വേ ഹാർട്ട് എന്ന ആപ്ലിക്കേഷൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തുന്ന തിനായി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.സർവ്വേ ഹാർട്ടിലെ ക്വിസ് മത്സരം , അറ്റൻഡൻസ് രേഖപ്പെടുത്തൽ ,ഡാറ്റ കളക്ഷൻ ,തുടങ്ങി വിവിധ വിഷയങ്ങളായാണ് വിദ്യാർത്ഥികൾ സെമിനാർ അവതരിപ്പിച്ചത്.

ഉപതാളുകൾ

ചിത്രശാല| ആർട്ട് ഗാലറി| വാർത്ത| ബാച്ച് ഫോട്ടോ|