"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ചരിത്രം എന്ന താൾ പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(ചെ.) (പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ചരിത്രം എന്ന താൾ പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

12:30, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഡോക്ടർ ബറബോസയിൽ നിന്നും പ്രോവിഡൻസ് കോട്ടേജ് വിലയ്ക്ക് വാങ്ങി."ദൈവപരിപാലനം "എന്ന് അർത്ഥം വരുന്ന പ്രോവിഡൻസ് കോട്ടേജിൻറ പേര് മാറ്റാതെ തന്നെ അവിടെ അദ്ധ്യയനം ആരംഭിച്ചു. പെൺകരുത്താണ് സമൂഹത്തിന്റെ ജീവൻ എന്ന് മനസ്സിലാക്കി 1919 ജൂൺ 23 ൽ ആരംഭിച്ച പ്രോവിഡൻസ് സ്കൂളിന്റെ ശക്തി 79 വിദ്യാർത്ഥിനികളും 9 അധ്യാപകരുമായിരുന്നു. 1920 ജനുവരി 25 ന് ഒന്നു മുതൽ മൂന്ന് വരെയുളള ഫോമുകളും സർക്കാരിന്റെ താത്കാലികാംഗീതാരത്തോടെ പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1927 ൽ ഫോമുകൾ IV,V,VI ആരംഭിക്കാൻ സർക്കാർ ഉത്തരവായി.1930 ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ സി പരീക്ഷ എഴുതി.ഇന്ന് ഈ വിദ്യാകേന്ദ്രം ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരെ സംഭാവന ചെയ്ത് സായൂജ്യമടയുന്നു .മദർ വെറോണിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമ്മൽ സഭയുടെ പൊൻതൂവലായി വിരാജിക്കുന്ന പ്രോവിഡൻസ് ശതാബ്ദിയാഘോഷത്തിന്റെ നിറവിലാണ്. 2000ത്തിലധികം വരുന്ന വിദ്യാർത്ഥിനികൾ ഇന്ന് ഇവിടെ അദ്ധ്യയനം നടത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം