നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് 2020-23

കോവിഡ് 19 എന്ന ആഗോള മഹാമാരി കാരണം ഓഫ് ലൈൻ പഠനം സാധ്യമാവാതിരുന്ന ഒരു അദ്ധ്യയന വർഷമായിരുന്നു 2020 - 21 കാലഘട്ടം. 29. 03. 2021ന് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ള എട്ടാംതരം വിദ്യാർഥികളുടെ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങി. അഭിരുചി പരീക്ഷയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ, വിക്ടേഴ്സ് ക്ലാസ് ലിങ്ക്, മുൻവർഷത്തെ ചോദ്യങ്ങൾ മുതലായവ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിദ്യാർഥികൾക്ക് നൽകി. 2021 നവംബർ 27 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു. 2022 ജനുവരി 4 മുതൽ യൂണിറ്റംഗങ്ങൾക്ക് ഓഫ് ലൈൻ പരിശീലനം നൽകി. വിദ്യാർഥികളെ രണ്ട് ബാച്ച് ആയി തിരിച്ചിട്ടായിരുന്നു പരിശീലനം നൽകിയത്. ജനുവരി 20 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ജനുവരി 27ന് Expert class നൽകി. 28 ക്ലാസ്സുകൾ ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി. മാർച്ച് 11ന് നടന്ന ക്ലാസ്സിൽ Young Innovators Program-ൽ ഓൺലൈൻ രജിസ്‍ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിശീലനം നൽകി. സ്‍കൂളിലെ മറ്റ് വിദ്യാർഥികൾക്ക് YIP യിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി.

സ്കൂൾ വിക്കി അപ്ഡേഷൻ

കോവിഡ് കാലഘട്ടത്തിൽ 2020 - 23 ബാച്ച് വിദ്യാർത്ഥികൾ സ്കൂൾ വിക്കി അപ്ഡേഷനിൽ വഹിച്ച പങ്ക് വലുതായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കോഴിക്കോട് ജില്ലാതലം രണ്ടാംസ്ഥാ നം നേടാൻ ഞങ്ങൾക് കഴിഞ്ഞു. ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിനകത്തെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന സ്കൂൾ വിക്കിഅവാർഡ്  ദാന ചടങ്ങിൽ 2020_23 യൂണിറ്റ് ബാച്ചിലെ അഞ്ച് വിദ്യാർത്ഥികളും കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ജോയിന്റ് എസ്. ഐ. ടി. സി യും ചേർന്ന് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സ്ക്കൂൾവിക്കി അവാർഡ് - കോഴിക്കോട് ജില്ലയുടെ ആദരവും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ ആദരവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.