നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ഫ്രീഡം ഫെസ്റ്റ്_സെമിനാർ അവതരണം

ഫ്രീഡം ഫെസ്റ്റ് 2023

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് "സ്വതന്ത്ര വിജ്ഞാനോത്സവം" എന്ന പരിപാടി സംഘടിപ്പിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗത്തിലൂടെ നിരവധി പ്രവർത്തനങ്ങൾ കൈറ്റിന്റെ പിന്തുണയോടു കൂടി പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്നുണ്ട്. "ഫ്രീഡം ഫെസ്റ്റ് 2023" ഭാഗമായി നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂ‍ളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൾ നടന്നു.

  • ഐടി കോർണർ
  • പോസ്റ്റർ നിർമ്മാണം
  • സെമിനാർ
  • സ്കൂൾ അസംബ്ലി

ഐടി കോർണർ

സ്കൂളിൽ ലഭ്യമായിട്ടുള്ള സ്വതന്ത്ര ഹാർഡ് വെയർ ആർ‍‍ഡ്വീനോ കിറ്റ് പ്രയോജനപ്പെടുത്തിക്കൊണ്ട് ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 10ന് സ്കൂളിൽ ഐടി കോർണർ പ്രവർത്തിച്ചു. റോബോട്ടിക്സ് പ്രോജക്ടുകളുടെയും ഇലക്ട്രോണിക് പഠനോപകരണങ്ങളുടെയും എക്സിബിഷനും പരിശീലനവും ആണ് ഐടി കോർണറിന്റെ ഭാഗമായി അവതരിപ്പിച്ചത്. DANCING LED, AUTOMATIC TRAFFIC SIGNAL, AUTOMATIC STREET LIGHT, ELECTRONIC DICE എന്നീ റോബോട്ടിക്സ് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിചയപ്പെടുത്തി. സ്കൂളിൽ സംഘടിപ്പിച്ച ഐടി കോർണറിന്റെ പ്രവർത്തനങ്ങൾ സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും കാണുന്നതിനുള്ള അവസരം നൽകി. ഐടി കോർണറിൽ സജ്ജീകരിച്ചിരിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും സ്വതന്ത്ര ഹാർഡ്‌വെയറുകളെ കുറിച്ചും കൈറ്റ് ലഭ്യമാക്കുന്ന വിശദീകരണം

സ്കൂളിൽ പൊതുവായി പ്രദർശിപ്പിച്ചു.

പോസ്റ്റർ നിർമ്മാണം

സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനു് സഹായിക്കുന്ന പോസ്റ്ററുകൾ ഓഗസ്റ്റ് 11ന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ തയ്യാറാക്കുകയും മികച്ച പോസ്റ്ററുകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്തു. മികച്ച പോസ്റ്ററുകളുടെ പ്രിൻറ് സ്കൂൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിച്ചു.

സെമിനാർ

സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളെയും പൊതു ജനങ്ങളെയും അറിയിക്കുന്നതിനുള്ള സെമിനാറുകളും ബോധവൽക്കരണ ക്ലാസ്സുകളും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 11 ന് നടന്നു.

സ്കൂൾ അസംബ്ലി

ഓഗസ്റ്റ് 9 ന് സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് പ്രത്യേക സ്കൂൾ അസംബ്ലി വിളിച്ചു ചേർത്തു. സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ലഭ്യമായ സന്ദേശം സ്കൂൾ അസംബ്ലിയിൽ വായിച്ചു.

ഫ്രീഡം ഫെസ്റ്റ്_ഐടി കോർണർ

ചിത്രങ്ങൾ

ഫ്രീഡം ഫെസ്റ്റ്_ഐടി കോർണർ
ഫ്രീഡം ഫെസ്റ്റ്_ഐടി കോർണർ
ഫ്രീഡം ഫെസ്റ്റ്_ഐടി കോർണർ
ഫ്രീഡം ഫെസ്റ്റ്_ഐടി കോർണർ
ഫ്രീഡം ഫെസ്റ്റ്_അസംബ്ലി സന്ദേശം
ഫ്രീഡം ഫെസ്റ്റ്_ഐടി കോർണർ
ഫ്രീഡം ഫെസ്റ്റ്_ഐടി കോർണർ
ഫ്രീഡം ഫെസ്റ്റ്_ഐടി കോർണർ