"നെരുവമ്പ്രം യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 119: വരി 119:
124.jpg|കോവിഡ് 19  ചിത്രങ്ങൾ
124.jpg|കോവിഡ് 19  ചിത്രങ്ങൾ
125.jpg|കോവിഡ്  19  ചിത്രങ്ങൾ
125.jpg|കോവിഡ്  19  ചിത്രങ്ങൾ
126.jpg|കോവിഡ്  19  ചിത്രങ്ങൾ
.jpg|കോവിഡ്  19  ചിത്രങ്ങൾ
133.jpg|കോവിഡ്  19  ചിത്രങ്ങൾ
133.jpg|കോവിഡ്  19  ചിത്രങ്ങൾ
134.jpg|കോവിഡ്  19  ചിത്രങ്ങൾ
134.jpg|കോവിഡ്  19  ചിത്രങ്ങൾ
വരി 125: വരി 125:
136.jpg|കോവിഡ്  19  ചിത്രങ്ങൾ
136.jpg|കോവിഡ്  19  ചിത്രങ്ങൾ
137.jpg|കോവിഡ്  19  ചിത്രങ്ങൾ
137.jpg|കോവിഡ്  19  ചിത്രങ്ങൾ
141.jpg|കോവിഡ്  19  ചിത്രങ്ങൾ
.jpg|കോവിഡ്  19  ചിത്രങ്ങൾ
144.jpg|കോവിഡ്  19  ചിത്രങ്ങൾ
.jpg|കോവിഡ്  19  ചിത്രങ്ങൾ
145.jpg|കോവിഡ്  19  ചിത്രങ്ങൾ
.jpg|കോവിഡ്  19  ചിത്രങ്ങൾ
.jpg.jpg|ഗണിത ക്വിസ് മത്സരം
.jpg.jpg|ഗണിത ക്വിസ് മത്സരം
.jpg|പരീശീലന ക്ലാസ്
.jpg|പരീശീലന ക്ലാസ്

15:47, 3 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 
നെരുവമ്പ്രം യു പി സ്ക്കൂൾ
വിലാസം
നെരുവമ്പ്രം

നെരരുവമ്പ്രം,പഴയങ്ങാടി(പി.ഒ)
കണ്ണൂർ
,
670303
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ873800
ഇമെയിൽneruvampramup@gmail.com
കോഡുകൾ
സ്കൂൾ കോഡ്13571 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.പി.വത്സല
അവസാനം തിരുത്തിയത്
03-10-202013571


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി ചെയ്യുന്നു.1950-കളിൽ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നി ലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകു ഴിയിൽ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കു ടുംബത്തിൽപ്പെട്ടവർ ഹയർ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റർ അകലെയുള്ള മാടായി ഹയർഎലിമെ ന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാർത്ഥികൾ പൂർണ്ണമാ യും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാർത്ഥികൾ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വി ദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂൾ ആയിരുന്നു.സാമൂഹ്യ സാംസ്കാരി ക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാ പകമാനേജരും ഹെഡ്മാസ്റ്ററും.

                     സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂർ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവർ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളിൽ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡു

പാലങ്ങളുടെ നിർമ്മാണം പൂർത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിർമ്മിച്ചതും അതിനുശേഷമാണ്.

                  ഈ സാഹചര്യത്തിൽ മാടായിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കേണ്ട ആവശ്യകത ഉയർന്നുവന്നു.രാഷ്ട്രീയ സാമൂ

ഹിക രംഗത്ത് പ്രവർത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. നിലവിലുള്ള മാടായി ഹയർ എലിമെന്ററി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട് ബോർഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മല ബാർ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണി ക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂൾ ഏറ്റെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.ഗോവിന്ദൻ ന മ്പ്യാർ കമ്മറ്റിയിൽ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂൾ കൈമാറുവാൻ തീരുമാനിച്ചു.അങ്ങനെ1951 ൽ മാടായിബോർഡ് ഹൈസ്കൂൾ നിലവിൽ വന്നു.

                            ഈ സാഹചര്യത്തിൽ വിദ്യാഭ്യാസപരമായി പിറകിൽ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പർ പ്രൈമറി സ്കൂൾ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തകന്മാർക്കുണ്ടായി. ശ്രീ. എം.

കെ.ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലൻ നായർ,ശ്രീ.മുണ്ടയാടൻ ഗോവിന്ദൻ നമ്പ്യാർ മുതലായവർ ഈസംരംഭത്തിൽ സജീവമായി പങ്കെടുത്തു.

                           1952 ൽ നെരുവമ്പ്രത്ത് അപ്പർ പ്രൈമറി സ്കൂളിന് (ആറ്,ഏഴ്,എട്ട് ക്ലാസ്സുകൾ)ഗവർമെന്റിൽ നിന്ന് അംഗീ

കാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകൾ ഉള്ളതുകൊണ്ടാണ് അപ്പർ പ്രൈമറിക്ലാസ്സുകൾക്ക് മാത്രം അംഗീകാരം

ലഭിച്ചത്.ശ്രീ. എം.കെ.ഗോവിന്ദൻ നമ്പ്യാരുടെ മാനേജ്മെന്റിൽ തന്നെയാണ് അഗീകാരം കിട്ടിയത്. ആ അവസരത്തിൽ

ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാർ മാടായി ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു.പ്രസ്തുത ജോലി രാജിവെച്ച് നെരുവമ്പ്രം അ പ്പർ പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു.ശ്രീ.പി.വി.കേളപ്പൻനമ്പ്യാർ,പരിയാരം കിട്ടേട്ടൻ എന്നീ പ്രമുഖർ കൂ ടി അദ്ധ്യാപകരായി ജോലിയിൽ പ്രവേശിച്ചു.

                               തുടക്കത്തിൽ പീടിക മുറികളിലും താല്കാലിക ഷെഡുകളിലുമായിരുന്നു ക്ലാസ്സുകൾ നടത്തിവന്നത്.ആദ്യ

ത്തെ വർഷം തന്നെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികൾ ചേർന്ന് പഠിച്ചു.ഉടൻ തന്നെ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു.അന്ന് എട്ടാം തരത്തിൽ പൊതുപരീക്ഷ ഉണ്ടായിരുന്നു.എലിമെ ന്ററി ലിവിങ്ങ് സർട്ടിഫിക്കറ്റ് (ഇ എസ്.എൽ.സി)സ്കൂൾ പഠനം നല്ല നിലവാരം പുലർത്തി 100% മുതൽ 90% വരെ റിസൽട്ട് ലഭിച്ചിരുന്നു.

                            1956 ൽ ഇന്ത്യയിൽ ഭാഷാ സംസ്ഥാനം നിലവിൽ രൂപീകൃത മായതോടെ മലയാള ഭാഷ സംസാരിച്ചിരു

ന്ന തിരുവിതാംകൂർ,കൊച്ചി,മലബാർ എന്നീ പ്രദേശങ്ങൾ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957 ൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.ആ മന്ത്രിസഭയി ലെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ. ജോസഫ് മുണ്ടശ്ശേരി കേരളത്തിൽ സമൂലമായി വിദ്യാഭ്യാസ പരിഷ്കരണം നടത്തുകയു ണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എൽ.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യവും സാർവ്വത്രികവുമായ സ്കൂൾ വിദ്യാഭ്യാസം 1 മുതൽ 10 വരെയായി.പ്രൈമറി 1 മുതൽ 4 വരെയും അപ്പർ പ്രൈമറി 5 മുതൽ 7 വരെയും ഹൈസ്കൂൾ 8 മുതൽ 10 വരെയും

ആക്കിമാറ്റി.നെരുവമ്പ്രം യു.പി യിൽ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു .
                          സ്കൂൾ പഠനത്തിൽ മാത്രമല്ല , പാഠ്യേതരപ്രവർത്തനത്തിലും നല്ലനിലവാരം പുലർത്തിയിരുന്നു.ഒരു ഘട്ടത്തി

ൽ സ്കൂളിൽ 15 ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു.ക്ലാസ്സ് അദ്ധ്യാപകർക്ക് പുറമെ വീവിങ്ങ് , കായികം ,ഡ്രോയിംങ്ങ്,തുന്നൽ, സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളിൽ അദ്ധ്യാപകരുണ്ടായിരുന്നുമൊത്തത്തിൽ ഒരു ഹൈസ്കൂളിന്റെ പ്രതീതിതന്നെ യായിരുന്നു.മാടായി സബ് ജില്ലയിൽ എല്ലാ വിധത്തിലും ഉയർന്നുനിന്ന സ്കൂൾ.

                         അദ്ധ്യാപനം സാധനയാക്കിയ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എം.കെ.ഗോവിന്ദൻ മാസ്റ്റർക്ക് അദ്ധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഈ സ്കൂളിൽ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോടെയാണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്.സമീപ പ്രദേശങ്ങ

ളിലൊന്നും യു പി സ്കൂൾ ഇല്ലാത്തതിനാൽ പരിയാരം,നരിക്കോട് ഭാഗങ്ങളിൽ നിന്നുകൂടി കാൽനടയായി വന്ന് സ്കൂളി ൽ പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളിൽ യു പി സ്കൂൾ വന്നതോടുകൂടി ഈ സ്കൂളിൽ കുട്ടികളു ടെ എണ്ണം ക്രമാതീതമായി കുറയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു.

                                   വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തിവന്നിരുന്ന ഈ സ്കൂളിന്റെ പൈതൃകം തലമുറയായി വന്ന് കൊണ്ടിരിക്കുന്ന അദ്ധ്യാപകരും,വിദ്യാർത്ഥികളും നലനിർത്തി കൊണ്ടുവരുന്നത് ഏറെ സന്തോഷമുള്ളതും അഭിമാനാ

ർഹവുമായ കാര്യമാണ്.

              കടപ്പാട് :ഇ.നാരായണൻ മാസ്റ്റർ,അതിയടം (പൂർവ്വാദ്ധ്യാപകൻ )

ഭൗതികസൗകര്യങ്ങൾ

14 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേൾസ് ഫ്രന്റ‌ലി ടോയ്ലറ്റുകൾ,ആൺകുട്ടികൾക്ക് 7 യൂറിനലും ഒരു ടോയ്ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണർ,പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്ലും സൗകര്യം,ഓപ്പൺ ക്ലാസ്സ് റൂം,600 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകൾ,ഒരു എൽ.സി.ഡി പ്രൊജക്ടർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്.

 ഒരു സ്മാർട്ട് ക്ലാസ് റൂം നിലവിൽ ഉണ്ട്. 
മികവുകൾ 2017-18

കായികമേള (സബ് ജില്ല) റണ്ണേർസ് അപ്പ്,യു.പി.കിഡീസ് സെക്ഷൻ ചാമ്പ്യൻ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യൻഷിപ്പ്,100 മീറ്ററിൽ രണ്ട് പേർക്ക് മൂന്നാം സ്ഥാനം.

ഒരു കായിക അദ്ധ്യാപകന്റെ അഭാവത്തിൽ വർഷങ്ങളായി മികവാർന്ന പ്രകടനവും ,വ്യക്തിഗത ചാമ്പ്യൻഷിപ്പ് എല്ലാ വർഷവും നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. 
പ്രവൃത്തിപരിചയമേള
 ചാമ്പ്യൻ‍ഷിപ്പ്

സ്ട്രോബോർഡ്,വുഡ് കാർവിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ് ,വെജിറ്റബിൾ പ്രിന്റിംഗ്,ക്ലേമോഡലിംഗ് രണ്ടാം സ്ഥാനം എ ഗ്രേഡ് ,പേപ്പർക്രാഫ്റ്റ്,ചന്ദനത്തിരി നിർമ്മാണം,കോക്കനട്ട് ഷെൽ പ്രൊഡക്ട് ബി ഗ്രേഡ്.മെറ്റൽ എൻഗ്രേവിംഗ്,ഫാബ്രിക്ക് പെയിന്റിംഗ് സി ഗ്രേഡ് ശാസ്ത്രമേള സയൻസ് ക്വിസ്സിൽ മൂന്നാം സ്ഥാനം, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മൂന്നാം സ്ഥാനം എ ഗ്രേഡ്,വർക്കിംഗ് മോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,സ്റ്റിൽ മോഡൽ ബി ഗ്രേഡ്.പ്രോജക്ട് ബി ഗ്രേഡ് ഇവ ലഭിച്ചിട്ടുണ്ട്.

സാമൂഹ്യശാസ്ത്രമേള 

സ്റ്റിൽമോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,വർക്കിംഗ് മോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,പ്രസംഗം ബി ഗ്രേഡ്. സ്കൂൾകലോത്സവം(സബ് ജില്ല) സ്കൂൾകലോത്സവത്തിലും സംസ്കൃതോത്സവത്തിലും റണ്ണേർസ് അപ് കിരീടം നേടി.മത്സരിച്ച 16 ഇനങ്ങളിൽ 14 ഇനങ്ങളിലും എ ഗ്രേഡ് നേടി

     കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 'ലൈബ്രറി വിദ്യാലയ ഹൈടെക് പദ്ധതി'യുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ബെന്യാമൻ നിർവഹിച്ചു.

ഒ.എൻ.വി. സ്മൃതിമണ്ഡപം ഉണ്ടാക്കി ഉദ്ഘാടനം മന്ത്രി ബഹു.ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു

  'സെലസ്റ്റിയ 2018 ന്റെ ഭാഗമായി നിരവധിയായ ക്യാമ്പുകളും പ്രവർത്തനങ്ങളും നടത്തി.
                                                                   =====  2018-19 =====
    സ്കൂൾ പ്രവേശനോത്സവം  -----  നോട്ട് പുസ്തകവും മഷി പേനയും നൽകി കുട്ടികളെ വരവേറ്റു.
                                      ഉണർത്തു പാട്ടും കഥയും കവിതയും നിർമ്മാണവുമായി പഠനത്തിനൊപ്പം അഞ്ച് ദിനം സായാഹ്നോത്സവം
                                      ജൂൺ 5 ന്റെ പ്രാധാന്യം വിവരിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ ക്ലാസ് റൂം ക്ലാസുകൾ,രചനകൾ
                                      ഭാഷാഗണിത വിഷയങ്ങളിൽ പ്രീ-ടെസ്റ്റ്
                                      കുട്ടികളെ പഠനോത്സുകരാക്കാൻ രാവിലെയും വൈകുന്നേരവും ഭാഷ,ഗണിതം,ക്വിസ് എന്നിവയിൽ പരിശീലനം
                                      ഗ്രഹണ നിരീക്ഷണം കുട്ടികളെ സജ്ജരാക്കൽ,ചാന്ദ്രപക്ഷം 14 ദിവസത്തെ ആകാശ ചിത്രണം ,പതിപ്പ് നിർമ്മാണം,ആകാശ നിരീക്ഷണം.
                                      ഗണിതോത്സവം - പഠനം,നിർമ്മാണ കളരി - ഗണിതം ലളിതം
                                         =====  2019-20 =====
     '  സ്കൂൾ പ്രവേശനോത്സവം  ----- മധുരം നൽകി കുട്ടികളെ വരവേറ്റു.
                                      ഉണർത്തു പാട്ടും കഥയും കവിതയും നിർമ്മാണവുമായി പഠനത്തിനൊപ്പം അഞ്ച് ദിനം സായാഹ്നോത്സവം
                                      ജൂൺ 5 ന്റെ പ്രാധാന്യം വിവരിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ ക്ലാസ് റൂം ക്ലാസുകൾ,രചനകൾ
                                      ഭാഷാഗണിത വിഷയങ്ങളിൽ കഥയും പാട്ടും കളികളുമായി മുന്നൊരുക്കം
                                      കുട്ടികളെ പഠനോത്സുകരാക്കാൻ രാവിലെയും വൈകുന്നേരവും ഭാഷ,ഗണിതം,ക്വിസ് എന്നിവയിൽ പരിശീലനം
                                      ഗ്രഹണ നിരീക്ഷണം കുട്ടികളെ സജ്ജരാക്കൽ,പരിസരത്തുള്ള സ്കൂളുകളിലും വായനശാലകളിലും ഗ്രഹണ നിരീക്ഷണ ക്ലാസും കണ്ണട നിർമ്മാണവും                       
                                      വിതരണവും ,ആകാശ നിരീക്ഷണം.,പഠനം,നിർമ്മാണ കളരി 
       
                                        =====  2020-2021 =====

കോവിഡ് - 19 ................ലോകമാകെ പടർന്നു പിടിച്ച മഹാമാരി....................സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പറ്റിയ സാഹചര്യം ഉണ്ടായില്ല

                                   ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിൽ നടന്നുവരുന്നു
                                   കൂടെ ഓൺലൈൻ ക്വിസ്,വീഡിയോ പ്രദർശനം ,മാസികാനിർമ്മാണത്തിനൊരു താൾ........എന്നീ പരിപാടികളുമായി പരിസ്ഥിതി ദിനാഘോഷവും
നെരുവമ്പ്രം. യു.പി.സ്കൂൾ ചിത്രശാല

കോവിഡ് - 19 ഹോംക്വാറണ്ടന്റീൻ ചിത്രങ്ങൾ

വഴികാട്ടി

പഴങ്ങാടി ബസ് സ്ററാൻഡിൽ നിന്ന് തളിപറമ്പ് ഏഴോം റൂട്ടിൽ നെരുവമ്പ്രം വായനശാല സ്റ്റോപ്പിൽ ഇറങ്ങി 115 അടി ദൂരം മുന്നോട്ട് നടന്നാൽ സ്കൂളിന്റെ കവാടത്തിൽ എത്താം


{{#multimaps: 12.0396433,75.2818118 | width=800px | zoom=16 }}