തലവടി ഗവ മോഡൽ യു പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തലവടി

തലവടി

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ബ്ലോക്കിൽ ഉൾപ്പെടുന്ന 15.76 ച. കി. മീ വിസ്തീർണ്ണമുള്ള ഒരു ഗ്രാമപഞ്ചായത്താണ് തലവടി ഗ്രാമപഞ്ചായത്ത്. പത്തനംതിട്ട, കോട്ടയം ജില്ലകളുമായി അതിർത്തിയിടുന്ന പഞ്ചായത്താണിത്.

ഭൂമിശാസ്ത്രം

കിഴക്ക്‌ പശ്ചിമഘട്ടത്തിൽ തുടങ്ങി പടിഞ്ഞാറ്‌ അറബിക്കടൽ വരെയുളള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഏറെ ഭിന്നമാണ്‌. തെക്കുമുതൽ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ്‌ കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്‌. പ്രകൃതി നിർമ്മിതമായ ഒരു മതിലുപോലെയാണ്‌ ഈ മലനിരകൾ. പാലക്കാട്‌ ജില്ലയിലെ വാളയാറിൽ മാത്രമാണ്‌ പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്‌. വാളയാർ ചുരം എന്ന ഈ ചുരമുളളതിനാൽ പാലക്കാടു ജില്ലയിൽ മാത്രം മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വരണ്ട കാലാവസ്ഥയാണ്‌. 580 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ്‌ കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്‌ എന്നീ ജില്ലകളൊഴികെ ബാക്കി ജില്ലകളെയെല്ലാം അറബിക്കടൽ സ്പർശിക്കുന്നുണ്ട്‌.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കോക്കനടിത്തോട്
  • പടിഞ്ഞാറ് - മണക്കുതോട്, വെട്ടുതോട്, കുളങ്ങരത്തോട്
  • വടക്ക് - പമ്പാനദി, കൈതത്തോട്
  • തെക്ക്‌ - അരീത്തോട്

ചരിത്രം

ആദ്യമായി തലവടിയിൽ ഒരു സർക്കാർ മലയാളം പള്ളിക്കൂടം ആരംഭിച്ചത് 1885 ലാണ് .നടുവിലെ മുറിയിൽ പട്ടമന ഇല്ലം വക കൊച്ചുകുട്ടി പറമ്പിലായിരുന്നു ആ പള്ളിക്കൂടം. സ്ഥലത്തെ വന്ദ്യനായ ആശാനും ശിഷ്യന്മാർ ആരാധ്യനും ആയ കളിക്കൽ ഉമ്മൻ ആശാനായിരുന്നു അതിൻറെ ചുമതല വഹിച്ചത് .അതിന് ഒരു അധ്യാപകനെ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ അവിടെനിന്ന് മാരി മുട്ടത്തു വക ഇട പറമ്പിൽ സ്ഥാപിച്ചു അന്ന് കളിക്കൽ ഉമ്മൻ ആശാൻ ഹെഡ്മാസ്റ്ററും രണ്ടു സഹ അധ്യാപകരും ഉൾപ്പെട്ട മൂന്നു ക്ലാസ്സ് ഉള്ള ഒരു പള്ളിക്കൂടം ആയി ഉയർന്നു. അന്നത്തെ ആ സ്കൂൾ ക്രമേണ ജീർണ്ണിച്ചു .പിന്നീട് 1907 ഇൽ തുടങ്ങി യിൽ പടിഞ്ഞാറുവശത്ത് ഇപ്പോഴത്തെ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥാനത്ത് മാറ്റിസ്ഥാപിച്ചു .അന്ന് നാല് ക്ലാസ് ഉള്ള ഒരു പള്ളിക്കൂടം ആയി സ്ഥലവാസികളുടെ പരിശ്രമഫലമായി 1912 ഇൽ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയി ഉയർന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ