"തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഹരിതഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sai K shanmugam എന്ന ഉപയോക്താവ് തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/രചനയുടെ പേര് എന്ന താൾ [[തന്നട സെൻ...)
(വ്യത്യാസം ഇല്ല)

18:35, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിതഭൂമി >

എത്ര മനോഹരം
ഹരിതാഭമീ ഭൂമി
കളകളാരവത്തിൽ
മുങ്ങുന്ന അരുവികൾ
കുയിലുകൾ കൂകുന്ന കാടുകൾ,
കാക്കപ്പൂ വിരിയുന്ന
കുന്നുകൾ
പറവകൾ പാറുന്ന
പറമ്പുകൾ
പൈക്കളേ മേയ്ക്കുന്ന
വയലുകൾ
ഒഴുകിതീരാത്ത
തോടുകൾ
പട്ടം പറത്തുന്ന കുട്ടികൾ
പാട്ടുകൾ പാടുന്ന
തവളകൾ
നിർത്താതെ കരയുന്ന ചീവിടുകൾ
സാന്ത്വനമേകുന്ന
ഇളം കാറ്റുകൾ
മഞ്ഞപ്പട്ടുടുത്ത
കണിക്കൊന്നകൾ
കൂകി കളിക്കുന്ന കുട്ടികൾ
സുഗന്ധം പരത്തുന്ന
മുല്ലകൾ
തപസ്സിരിക്കുന്ന
വെള്ളകൊക്കുകൾ
എത്ര മനോഹരം എന്റെയീ ഭൂമി
എത്ര ഹരിതാഭം എന്റെയീ ഭൂമി...

അഫ്ര ഫാത്തിമ
7 തന്നട സെൻട്രൽ യു.പി. സ്കൂൾ കണ്ണൂർ, കണ്ണൂർ നോർത്ത്670621
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത