എത്ര മനോഹരം
ഹരിതാഭമീ ഭൂമി
കളകളാരവത്തിൽ
മുങ്ങുന്ന അരുവികൾ
കുയിലുകൾ കൂകുന്ന കാടുകൾ,
കാക്കപ്പൂ വിരിയുന്ന
കുന്നുകൾ
പറവകൾ പാറുന്ന
പറമ്പുകൾ
പൈക്കളേ മേയ്ക്കുന്ന
വയലുകൾ
ഒഴുകിതീരാത്ത
തോടുകൾ
പട്ടം പറത്തുന്ന കുട്ടികൾ
പാട്ടുകൾ പാടുന്ന
തവളകൾ
നിർത്താതെ കരയുന്ന ചീവിടുകൾ
സാന്ത്വനമേകുന്ന
ഇളം കാറ്റുകൾ
മഞ്ഞപ്പട്ടുടുത്ത
കണിക്കൊന്നകൾ
കൂകി കളിക്കുന്ന കുട്ടികൾ
സുഗന്ധം പരത്തുന്ന
മുല്ലകൾ
തപസ്സിരിക്കുന്ന
വെള്ളകൊക്കുകൾ
എത്ര മനോഹരം എന്റെയീ ഭൂമി
എത്ര ഹരിതാഭം എന്റെയീ ഭൂമി...