ജെ എം ജെ ഇ എം എച്ച് എസ് അത്താണി

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 15 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jmjemhs (സംവാദം | സംഭാവനകൾ)
ജെ എം ജെ ഇ എം എച്ച് എസ് അത്താണി
വിലാസം
അത്താണി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-2016Jmjemhs



തൃശ്ശുര്‍ നഗരത്തില്‍ അത്താണി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ്  " ജെ എം ജെ  ഇംഗ്ലീഷ് മീഡിയം  ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്റെഗ്രേറ്റഡ് ഫോര്‍ ദി ബ്ലൈന്റെ്". കേരളത്തിലെ ഏക അന്ധസംയോജിത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.

ചരിത്രം

ദിവംഗതനായ തൃശ്ശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാല്‍കാരത്തിനായി അത്താണി ഇടവകയോട് ചേര്‍ന്ന് 1988- ല്‍ ജെ . എം .ജെ . കോണ്‍വെന്റും 1989 ല്‍ എല്‍ കെ ജി വിഭാഗം തുടങ്ങിയതോടെ ജെ എം ജെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. . സിസ്റ്റര്‍ ലൂസില്‍ഡ പാണാടന്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.1999-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ ലൂസില്‍ഡ പാണാടന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2011-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 30 ക്ലാസ് മുറികളും കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ഉണ്ട് . കമ്പ്യൂട്ടര്‍ ലാബില്‍ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്..വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി 3100 പുസ്തകങ്ങളടങ്ങിയ ലൈബ്രറിയുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും വിദ്യാലയത്തിനുണ്ട്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 3 ക്ലാസ് മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ബാംഗ്ളൂര്‍ പ്രോവിന്‍സ് ആസ്ഥാനമായുള്ള ജീസസ് മേരി ജോസഫ് (ജെ . എം . ജെ .)സന്യാസിനി സമൂഹത്തിലെ തൃശ്ശുര്‍ അത്താണിയിലുളള സിസ്റ്റര്‍മാരാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  സി.റൂബി കണ്ണനായ്ക്കല്‍ മാനേജരായും സി. ജിജി ആന്നനിലയില്‍    ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പളായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1989 - 92 സി. ലൂസില്‍ഡ പാണാടന്‍
1992- 96 സി. മേരി കരിക്കകുന്നേല്‍
1996 - 00 സി. ഫിലോമിന ജോണ്‍ മുണ്ടക്കല്‍
2000 - 04 സി. അന്ന നടുവീട്ടില്‍
2004 - 13 സി. അനി ജോര്‍ജ്ജ്
2013 - സി. ജിജി ആന്നനിലയില്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="10.807677" lon="76.273956" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri J) 10.622817, 76.223145, JMJEMHS ATHANI SCHOOL (J) 10.622817, 76.230011, JMJEMHS,ATHANI SCHOOL COMPOUND </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.