ജി യു പി എസ് ഒള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ഒള്ളൂർ
വിലാസം
ഒള്ളൂർ

കുന്നത്തറ പി.ഒ.
,
673323
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽollurgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16343 (സമേതം)
യുഡൈസ് കോഡ്32040100212
വിക്കിഡാറ്റQ64552052
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉള്ളിയേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ351
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസത്യൻ കെ കെ
പി.ടി.എ. പ്രസിഡണ്ട്ജസ്‌ ന ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്അബിത
അവസാനം തിരുത്തിയത്
01-02-202216343-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന പൊതുവിദ്യാലയം. ഒള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും ദരിദ്രരിൽ ദരിദ്രരായ ഗ്രാമീണരുടെ ആശ്രയ കേന്ദ്രമായ ഇവിടെ നിന്നും നാനാതുറകളിൽ പ്രശസ്തരായ നൂറുകണക്കിന് പ്രതിഭകൾ വളർന്നു വന്നിട്ടുണ്ട്.പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ അധ്യയന മാധ്യമം മാതൃഭാഷ മാത്രമാണ്. വിദ്യാലയ പ്രവർത്തനങ്ങളിൽ പുതുമയും സർഗ്ഗാത്മകതയും വിജ്ഞാനോൻമുഖതയും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിൽ നിതാന്തശ്രദ്ധയും കൂട്ടായ പ്രവർത്തനവും നടത്തുന്ന അധ്യാപക രക്ഷാകർതൃ സമിതി ഈ സ്കൂളിന്റെ മികവുകളിൽ ഒന്നാണ്.

ചരിത്രം

1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. തുടർന്നു വായിക്കുക.......

ഭൗതികസൗകര്യങ്ങൾ

വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. അടച്ചു റപ്പുള്ള കെട്ടിടങ്ങൾ ഒരു കോമ്പൗണ്ട് വാളിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 12യൂറിനലുകളും 8 കക്കൂസുകളും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഇവിടെ ഉണ്ട്. സ്കൂളിന്റെ കീഴിൽ ഒരു LKG UKG നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ഒരു അടുക്കളയും ഒരു സ്റ്റോർ റൂമും ഇവിടെ ഉണ്ട്. നല്ല ഒരു സ്റ്റേജും ഓഡിറ്റോറിയവും ഇവിടെ നിർമിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്രോത്സവം 2017 ഉദ്ഘാടന വേദി

പ്രീപ്രൈമറി

കൊച്ചുകുട്ടികൾക്ക് കളികളിലൂടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നവിധം മനോഹരമായ ഒരു പ്രീപ്രൈമറി സംവിധാനം ഈ സ്കൂളിൽ ഉണ്ട്.2021-22 വർഷത്തിൽ 62 വിദ്യാർത്ഥികൾ പ്രീ പ്രൈമറിയിൽ ഉണ്ട്.കുട്ടികൾക്ക് കളിച്ചു രസിക്കാൻ മനോഹരമായ ഒരു പാർക്കും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്...

ടോമോ പാർക്ക്


പഠനയാത്രകൾ

വയനാട് പഠനയാത്രയിൽ നിന്നും
കണ്ണൂരിലേക്ക് ഒരു പഠന യാത്ര

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 ബാലകൃഷ്ണൻ മാസ്റ്റർ കരിമാത്ത്
2 സുബ്ബലക്ഷ്മി
3 അപ്പുക്കുട്ടി മാസ്റ്റർ
4 സത്യനാഥൻ.സി

ഇപ്പോഴത്തെ അധ്യാപകരും അനധ്യാപകരും

നേട്ടങ്ങൾ

കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ(2016-2017) കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഉറുദു ക്വിസിൽ മൂന്നാം സ്ഥാനവും A ഗ്രേഡും ഉറുദു കവിതാ രചനയിൽ A ഗ്രേഡും ഉറുദു റവന്യൂ ജില്ലാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ ഫസ്റ്റും A ഗ്രേഡും നേടിയ ആയിഷ ഷദ ഈ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

  • കൊയിലാണ്ടി എടവണ്ണപ്പാറ സ്റ്റേറ്റ് ഹൈവേയിൽ കന്നൂർ 110 കെവി സബ്സ്റ്റേഷനിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള ഒള്ളൂർ റോഡിൽ 2.5 കിലോമീറ്റർ സഞ്ചരിച്ച് ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്തിയാൽ സ്കൂളിന്റെ പ്രധാനകവാടം ദൃശ്യമാകും
  • കോഴിക്കോട് നിന്ന് വരുമ്പോൾ കൂമുള്ളി വായനശാല സ്റ്റോപ്പിൽ ഇറങ്ങി പുത്തഞ്ചേരി റോഡിൽ ഒള്ളൂർ അങ്ങാടി വഴി ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്താം



{{#multimaps:11.433222,75.740724|zoom=18|width=800px}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഒള്ളൂർ&oldid=1539758" എന്ന താളിൽനിന്ന് ശേഖരിച്ചത്