ജി യു പി എസ് ഒള്ളൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നിരക്ഷരത നിർമാർജനം ചെയ്യുന്നതിനായി അധ്യാപകർ വയോജന വിദ്യാഭ്യാസ കേന്ദ്രം തുടങ്ങി സാക്ഷരതാ പ്രവർത്തനം നടത്തണമെന്ന 1939 ലെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സർക്കുലർ - ഒള്ളൂർ ഗവ യു പി സ്കൂൾ പഴയകാല രേഖയിൽ നിന്ന്
പഴയകാല രേഖയിൽ നിന്ന് ...
1967 ൽ നടന്ന ഒരു വാർഷിക പരിശോധനാ റിപ്പോർട്ട്

1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. ആദ്യമായി ചേർന്ന വിദ്യാർത്ഥി തച്ചുപണിക്കാരനായ നാരായണൻകുട്ടി എന്നയാളുടെ മകൻ പരമേശ്വരൻ ആണ്. 1934 മുതൽ ഒള്ളൂർ ബോർഡ് ഹിന്ദു സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. 1947 ആഗസ്ത് 15ന് ഒന്നാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വെച്ച് നാട്ടുകാർ പായസം കൊടുത്ത് ആഘോഷിച്ചതായി കാണുന്നു. പ്രമുഖ ചരിത്ര ഗവേഷകൻ ഡോ.എം.ആർ രാഘവ വാര്യർ 1964-65 കാലഘട്ടത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. 1980 ൽ ആണ് യു .പി സ്കൂളായി ഉയർത്തിയത്. 1 മുതൽ 7വരെ ക്ലാസുകളിൽ 14 ഡിവിഷനുകൾ ഇന്ന് നിലവിലുണ്ട്.