"ജി എൽ പി എസ് പയിങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 56: വരി 56:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ 2017-18 പ്രവര്‍ത്തനങ്ങള്‍.]]


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

13:11, 15 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പയിങ്ങാട്ടിരി
വിലാസം
പയിങ്ങാട്ടിരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-06-201715447




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ പയിങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് പയിങ്ങാട്ടേരി . ഇവിടെ 45 ആണ്‍ കുട്ടികളും 62 പെണ്‍കുട്ടികളും അടക്കം 107 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

            എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂര്‍നാട് വില്ലേജില്‍ പയിങ്ങാട്ടിരി ഗ്രാമത്തിന്‍റെ  തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഏക വിദ്യാലയമാണിത്.

1908 ല്‍ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ്‌ വരെയെങ്കിലും പെണ്‍കുട്ടികള്‍ പഠിക്കണമെന്ന താല്‍പര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാര്‍ ബോര്‍ഡ് ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു വിദ്യാലയത്തിന്‍റെ അന്നത്തെ പേര്.

           പയിങ്ങാട്ടിരി ഗ്രാമത്തിലെ സുബ്രഹ്മണ്യ അയ്യരായിരുന്നു വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. അദ്ദേഹം‍ സംഭാവന നല്‍കിയ 29 സെന്‍റ് സ്ഥലത്താണ് ഇന്നും വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 

ആദ്യ കാലത്തൊക്കെ വിദ്യാലയത്തിലെ അധ്യാപകരും ഗ്രാമത്തിലുള്ളവര്‍ തന്നെയായിരുന്നു. 1920 മുതല്‍ വിദ്യാലയം മിക്സഡ്‌ സ്കൂളായി മാറി.സ്വാതന്ത്ര്യത്തിന് ശേഷം വിദ്യാലയത്തിന്‍റെ പേര് ഗവ. എല്‍. പി. സ്കൂള്‍ പയിങ്ങാട്ടിരി എന്നാക്കി മാറ്റി . ആദ്യ കാലത്തൊക്കെ പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാതിരുന്ന സ്കൂളില്‍ 1995 ഓടെ പി. ടി. എ. ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു .

ഗ്രാമത്തിന് പയിങ്ങാട്ടിരി എന്ന പേര് വന്നത് രസകരമാണ് . ബ്രിട്ടിഷുകാരാണ് ഈ പേര് വരാനിടയായത് എന്ന്‍ ഒരു കൂട്ടര്‍ പറയുന്നു. ഒരു കാലത്ത് ഇവിടെ പൈങ്ങ (അടക്ക, കമുക്) മരങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നു ,ഒരു ബ്രിട്ടിഷ് റെവന്യൂ ഓഫിസര്‍ ശിപായിയുമായി ഇവിടെ വന്നപ്പോള്‍ ഇതെന്ത് ട്രീയാണെന്ന് ചോതിച്ചു. ശിപായി “പയിങ്ങ ട്രീ“ എന്ന്‍ മറുപടി നല്കി. ഉടനെ സായിപ്പ് സ്ഥലത്തിന് “പയിങ്ങട്രീ” എന്ന പേര് നല്കിപ. അത് പിന്നീട് പയിങ്ങാട്ടിരി ആയി മാറി.

മറ്റൊരു വിഭാഗം പറയുന്നത് അന്ന് ഗ്രാമനിവാസികള്‍ ധാരാളം പൈക്കളെ വളര്‍ത്തിയിരുന്നു. രാവിലെ മേയ്ക്കാനും വൈകുന്നേരം തിരിച്ചും പൈക്കളെ കൊണ്ട് പോവുക പതിവായിരുന്നു . പൈക്കള്‍ നിര നിരയായി പോകുന്ന തെരുവ് എന്നര്‍ത്ഥത്തില്‍ ഗ്രാമത്തിനെ പയിങ്ങട്ടിരി എന്ന പേര് വിളിച്ചു.

 അനുഗ്രഹീതമായ ഒരു സംസ്കാരത്തിന്‍റെ വേരുകളില്‍ നിന്നാണ് ഞങ്ങളുടെ വിദ്യാലയത്തിന്‍റെ  തുടക്കം . ആ മഹാ സംസ്കാരത്തിന്‍റെ ശേഷിപ്പുകളും ആചാരങ്ങളും മറ്റും ഞങ്ങളുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാറണ്ട്. നമ്മുടെ നാട്ടിലും പുറം നാട്ടിലുമുള്ള ഒരുപാട് നല്ല പൌരന്മാരെ വാര്‍ത്തെടുത്ത ഞങ്ങളുടെ വിദ്യാലയം ഉയര്‍ച്ചയുടെ  പടവുകളിലാണ്.

ഭൗതികസൗകര്യങ്ങള്‍

        ഭൗതിക സാഹചര്യങ്ങള്‍ വളരെ കുറവായിരുന്ന വിദ്യാലയത്തില്‍ 1995 മുതലുള്ള പിടിഎ കമ്മിറ്റികള്‍ ഉണര്‍ന്നു  പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍  കഴിഞ്ഞു . ഇപ്പോള്‍ DPEP building 1, എം.പി  ശ്രീ:എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികള്‍,BRGF ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ്സ് മുറികള്‍ ,SSA ഫണ്ട് ഉപയോച്ചു 3 ക്ലാസ് മുറികള്‍ എന്നിങ്ങനെ 8 ക്ലാസ് മുറികള്‍  നിലവിലുണ്ട് .കൂടാതെ TOILET ,കുടിവെള്ള സൗകര്യം നിലവിലുണ്ട്.
        ചുറ്റുമതില്‍ ഈ അധ്യയനവര്‍ഷം  ബഹു. എം പി ശ്രീ:എം ഐ ഷാനവാസ്‌ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ചു .ഗ്രാമ പഞ്ചായത്തില്‍ നിന്നും പാചകപ്പുര,തണല്‍പ്പുര എന്നിവയും ലഭിച്ചു . കുട്ടികള്‍ക്കുള്ള കളിയൂഞ്ഞാല്‍ നല്ലൂര്‍നാട് സര്‍വ്വിസ് സഹകരണ ബാങ്കില്‍ നിന്നും ലഭിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1.സുബ്ബരാമന്‍ മാസ്റ്റര്‍ 2.സീത ടീച്ചര്‍ 3.രംഗനായകി ടീച്ചര്‍ 4.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ 5.കൃഷ്ണയ്യര്‍ മാസ്റ്റര്‍ 6.സൗമിനി ടീച്ചര്‍ 7.കുമാരി ടീച്ചര്‍ 8.മുരളി മാസ്റ്റര്‍ 9.അനിലന്‍ മാസ്റ്റര്‍ 10.ജസ്റ്റിന്‍ മാസ്റ്റര്‍ 11.രഘുനാഥന്‍ മാസ്റ്റര്‍ 12.ലളിതകുമാരി ടീച്ചര്‍ 13.തോമസ്‌ മാസ്റ്റര്‍ 14.കര്മ്മമല ടീച്ചര്‍ 15.പത്മാവതി ടീച്ചര്‍ 16.പത്മിനി ടീച്ചര്‍ 17.ജോര്‍ജ്ജ് മാസ്റ്റര്‍ 18.അബ്ദുള്ള മാസ്റ്റര്‍ 19.ജുബൈരിയ ടീച്ചര്‍ 20.സരോജിനി ടീച്ചര്‍ 21.ജനമ്മ ടീച്ചര്‍ 22.ഗീത ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.772936, 75.990079 |zoom=13}}