"ജി. എച്ച്. എസ്. എസ്. ഈസ്റ്റ് ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|G.H,S,S,EASTHILL}}
{{prettyurl|G.H,S,S,EASTHILL}}
{{Infobox School|
{{Infobox School|

21:33, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്. എസ്. ഈസ്റ്റ് ഹിൽ
വിലാസം
ഈസ്റ്റ് ഹിൽ

വെസ്റ്റ്ഹിൽ പി.ഒ,
ഈസ്റ്റ് ഹിൽ
,
673005
സ്ഥാപിതം01 - 06 - 1967
വിവരങ്ങൾ
ഫോൺ04952380660
ഇമെയിൽghsseasthill@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമീര പി
പ്രധാന അദ്ധ്യാപകൻഗീത ഡി
അവസാനം തിരുത്തിയത്
30-12-2021Psvengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശമാണ് ഈസ്റ്റ് ഹിൽ. ഈസ്റ്റ് ഹില്ലിൽ ഏകദേശം രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ നിലനിൽക്കുന്നത്.1967 ൽ ആണ് ഈസ്റ്റ് ഹില് സ്കൂൾ ആരംഭിക്കുന്നത്.‍

ചരിത്രം

        കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന കുഞ്ഞാടത്ത് മലയാണ് 'ഈസ്റ്റ്ഹിൽ ' എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറുടെ ബംഗ്ലാവും ഓഫീസും സ്ഥിതി ചെയ്തിരുന്നത് ഈ മലമുകളിലായിരുന്നു. അക്കാലത്ത് തന്നെയായിരിക്കണം കുഞ്ഞാടത്ത് മലയ്ക്ക് 'ഈസ്റ്റ്ഹിൽ' എന്ന നാമധേയം കൈവന്നത്. മലബാറിലെ ബ്രീട്ടീഷ് അധിനിവേശത്തിന്റ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് വൈദേശിക പ്രഭാവത്തിന്റെ മായാമുദ്രകൾ ഇന്നും നമുക്കു കാണാം
       ഈസ്റ്റ്ഹില്ലിൽ ഏകദേശം 2 ഏക്കർ സ്ഥലത്ത് ഒരു തിലകച്ചാർത്തുപോലെ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
       
       മലബാറിലെ കളക്ടറായിരുന്ന ലോഗൻ സായിപ്പ്  പ്രശസ്തമായ 'മലബാർ മാന്വൽ' എന്ന കൃതി ഈസ്റ്റ്ഹില്ലിലെ ബംഗ്ലാവിലും പരിസരത്തും വെച്ച് എഴുതിയതാണ്. ഈ ബംഗ്ലാവ് തന്നെയായിരുന്നു പിൽക്കാലത്ത് കോഴിക്കോട് കളക്ടറുടെ ഔദ്യോഗികവസതി. കോഴിക്കോട് കളക്‌ടർ ആയിരുന്ന സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ. മലയാറ്റൂർ രാമകൃഷ്ണൻ 'യന്ത്രം ' എന്ന നോവൽ രചന പൂർത്തിയാക്കിയതും ഈ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു.   പിന്നീട് ഒഴിഞ്ഞു കിടന്നിരുന്ന ഈ ബംഗ്ലാവിന്റെ ഭാഗമാണ് തുടക്കത്തിൽ സ്കൂളിനായി ഉപയോഗിച്ചിരുന്നത്.
       ചുറ്റുപാടുമുള്ള ദേശങ്ങളിലെ കുട്ടികൾക്ക് അന്ന് ഏക ആശ്രയം കാരപ്പറമ്പ് സ്‌കൂൾ മാത്രമായിരുന്നു. വിദ്യാഭ്യാസ അധികൃതരുടെയും കോഴിക്കോട് കളക്ടറായിരുന്ന എൻ. കാളീശ്വരൻ കോഴിക്കോട് മേയർ ആയിരുന്ന കുട്ടികൃഷ്ണൻ നായർ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന സി. എച്ച് . മുഹമ്മദ് കോയയുടെ നിർദ്ദേശാനുസരണം ജി. ഒ. നമ്പർ 2082 / Edn dt. 1967 അനുസരിച്ച് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഹൈസ്‌കൂൾ നിലവിൽ വന്നു. പി. ടി. ദേവസ്യ ആയിരുന്നു അന്നത്തെ ഫിസിക്കൽ എഡ്യൂക്കേഷൻ  കോളേജ് പ്രിൻസിപ്പൽ. കാരപ്പറമ്പ് ഹൈസ്‌കൂളിൽ പഠിച്ചിരുന്ന കരുവിശ്ശേരി, കുണ്ടുപ്പറമ്പ്, മൊകവൂർ എന്നീ പ്രദേശങ്ങളിലെ 454 വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസുകളിലേക്ക് പ്രവേശനം നടത്തികൊണ്ട് സ്‌കൂൾ പ്രവർത്തിച്ചു തുടങ്ങി.
        മൊറയൂർ സ്വദേശി ആയിരുന്ന ശ്രീ. അവറാൻ എന്ന അദ്ധ്യാപകൻ ആയിരുന്നു ഹൈസ്‌കൂളിന്റെ ചാർജ്. തുടക്കത്തിൽ പത്തോളം അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് ശ്രീമതി. എ. ഇ. കൊച്ചുടീച്ചർ സ്‌കൂളിന്റെ പ്രധാനാധ്യാപികയായി നിയമിതയായി. 1969 ൽ സംസഥാന അവാർഡ് ലഭിച്ച ശ്രീമതി. കൊച്ചുടീച്ചർ  31 - 3 - 1973  വരെ സ്‌കൂളിന്റെ ഭരണ സാരഥ്യം നിർവഹിക്കുകയുണ്ടായി . 1969 ൽ സ്‌കൂളിന് വേണ്ടി 18 മുറികൾ ഉള്ള ഒരു ഇരുനില കെട്ടിടം പണിതു കിട്ടി. അതോടൊപ്പം പഴക്കം നിർണയിക്കാൻ കഴിയാത്ത ഔദ്യോഗിക വസതിയുടെ ഒരു പഴയ കെട്ടിടവും സ്‌കൂളിനായി അനുവദിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച P.T.A യുടെ നിവേദന ഫലമായി ഫിസിക്കൽ എഡ്യൂക്കേഷൻ ഹൈസ്‌കൂൾ എന്ന പേര് ഗവ: ഹൈസ്‌കൂൾ ഈസ്ററ്ഹിൽ എന്നാക്കി  മാറ്റി.
         1990 ൽ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് മേഖലയിലെ ആദ്യത്തെ ഹയർ സെക്കണ്ടറി സ്‌കൂളായി ഈ ഹൈസ്‌കൂൾ ഉയർത്തപ്പെട്ടു. അന്ന് മുതൽ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ ഈസ്റ്റ്ഹിൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 6-08-1990 ൽ ആണ് ഹയർ സെക്കണ്ടറി ക്ലാസ്സ് ആരംഭിച്ചത്. ഒരു സയൻസ് ബാച്ച് മാത്രമായിരുന്നു തുടക്കത്തിൽ. സി. നാരായണൻ നമ്പ്യാർ ആയിരുന്നു ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പ്രഥമ പ്രിൻസിപ്പൽ.  P.T.A പ്രസിഡന്റ് വി. കൃഷ്ണൻകുട്ടി  നായരും .

.‍

ഭൗതികസൗകര്യങ്ങൾ

          ജി എച്ച് എസ്  എസ്  ഈസ്റ്റ്ഹിൽ  സ്ഥിതി ചെയ്യുന്നത് കച്ചേരി വില്ലേജിൽ   2  ഏക്കറോളം  സ്ഥലത്താണ് . പ്രധാനമായും 4 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് . 
          1969 ൽ സ്ഥാപിതമായ പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും , ഒരു സ്മാർട്ട് റൂം ,    8000  ത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഒരു റഫറൻസ് ലൈബ്രറി , മൂന്ന് ക്ലാസ് റൂമുകൾ ,   ഒരു  സയൻസ് ലാബ്  , ഒരു  കമ്പ്യൂട്ടർ ലാബ്  എന്നിവയും  ഹയർ സെക്കന്ററി വിഭാഗം  ഓഫീസ് ,  സ്റ്റാഫ്റൂം  ഒരു ഡിജിറ്റൽ ക്ലാസ്സ്‌റൂം  ,  ഒരു റീഡിങ് റൂം ,ഒരു എൻ എസ് എസ്  റൂം   മൂന്ന് ക്ലാസ് റൂമുകൾ  എന്നിവയും  ആണ് പ്രവർത്തിക്കുന്നത് .
         പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ  2  ക്ലാസ്  റൂമുകൾ  പ്രവർത്തിക്കുന്നു .ഈ ഹാൾ  ആവശ്യാനുസരണം ട്രെയിനിങ്  ആവശ്യത്തിനും  കലാപരിപാടികൾക്കും    മറ്റു   ഉപയോഗങ്ങൾക്കും  വേണ്ടി  ക്രമീകരിക്കാറുണ്ട് .
          ലാബ് ബ്ലോക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെമിസ്ട്രി , ഫിസിക്സ്, ബോട്ടണി , സുവോളജി,  ഹയർ സെക്കന്ററി ലാബുകൾ ഹയർ സെക്കണ്ടറിയുടെ  2  ക്ലാസ്  റൂമുകൾ എന്നിവ പ്രവർത്തിക്കുന്നു 

2017 ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന ഹയർ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കിൽ ആധുനിക സൗകര്യത്തോട് കൂടിയ അഞ്ചു ക്ലാസ് റൂം ഒരു സ്റ്റാഫ് റൂം ഒരു ഓഫീസ് റൂം പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

        ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു  ശുദ്ധജലം ലഭ്യമായ ഒരു കിണർ, ഒരു മഴവെള്ള സംഭരണി , രണ്ടു വാട്ടർ ടാങ്ക് , എല്ലാ ക്ലാസ്സിലും സ്റ്റാഫ് റൂമിലും ശുദ്ധജലം  ലഭിക്കുന്ന   കുടിവെള്ളപദ്ധതി, ബാസ്കറ്റ് ബോൾ / വോളിബോൾ കോർട്ടിന് അനുയോജ്യമായ ഒരു കളിസ്ഥലം എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള  ടോയ്‌ലറ്റ് സൗകര്യങ്ങൾ  ഉണ്ട്  . 

വികസന യോഗ്യമായ സ്ഥല സൗകര്യം , പ്രകൃതി രമണീയമായതും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന സ്‌കൂൾ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1967 - 73 ശ്രീമതി. കൊച്ചു .എ .ഇ
1973 - 74 ശ്രീ. ആർ. ചിത്രാംഗദൻ
1974 - 75 ശ്രീ. എം കൃഷ്ണൻ
1975 - 77 ശ്രീമതി.എൽ സത്യമയി അമ്മ
1977 - 80 ശ്രീ. കെ സദാനന്ദൻ
1980 – 82 ശ്രീ. കെ കെ തോമസ്
1982 – 83 ശ്രീമതി. എം റെജീവാഭായ്
1983 – 84 ശ്രീമതി. കെ കമലാദേവി
1984 – 86 ശ്രീമതി. ചന്ദ്രമതി
1986 – 88 ശ്രീ. വി. ടി. ജോസഫ്
1988 - 90 ശ്രീ. ജോർജ്ജ്
1990 - 93 ശ്രീ. നാരായണൻ നമ്പ്യാർ
1993 - 95 ശ്രീ. കെ കെ ബാലകൃഷ്ണൻ
1995 – 2000 ശ്രീ. വിനോദ് ബാബു .കെ. വി
2000 - 2003 ശ്രീമതി. സി. എ. ആനി
2003 - 2004 ശ്രീമതി. നബീസ. എൻ. പി
2004 – 2005 ശ്രീമതി. കമലാക്ഷി. പി.
2005 - 2006 ശ്രീമതി. രാജമ്മ. എ. എസ്.
2006 - 2008 ശ്രീ. പി സുകുമാരൻ‍
2008 - 2011 ശ്രീമതി. പ്രേമലത . പി
2011 ശ്രീമതി. കെ .എസ് . കുസുമം
2011-2015 ശ്രീ. എം. ബാബുരാജൻ
2015- ശ്രീമതി. ഗീത .ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മലയാള സിനിമ രംഗത്തെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ .വി.എം വിനു

റിട്ടയേർഡ് ജില്ലാ ജഡ്ജി ശ്രീ .രാജഗോപാൽ

പ്രശസ്ത അഡ്വക്കറ്റ് ശ്രീ .നന്ദകുമാർ

വഴികാട്ടി

,17z/data=!3m1!4b1!4m5!3m4!1s0x3ba65eea19db9e75:0x8d7228793f1ae4c!8m2!3d11.2937425!4d75.7749396