ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക/അക്ഷരവൃക്ഷം/ കളി അവസാനിക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കളി അവസാനിക്കുമ്പോൾ | color= 2 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കളി അവസാനിക്കുമ്പോൾ

  
ചതുരംഗം കളിച്ചുതുടങ്ങി
കരുനീക്കി
കാലാളിനെയും കുതിരയെയും
വെട്ടി മുന്നേറി
കുത്തിയും മലർത്തിയും
ചതുരംഗക്കളം ചോരക്കളമായി

ചോരപ്പുഴയൊഴുകുമ്പോൾ
അലർച്ചയ്ക്കും നിലവിളികൾക്കുമിടയിൽ
നിർത്താതെ കൊലച്ചിരി

കറുത്ത ആകാശം
കറുത്ത ഭൂമി
വെണ്മ കാണാതെ അലയുമ്പോഴും
കളി തുടരുന്നു

ദൂരെ ..
ഉണങ്ങിക്കരിഞ്ഞ
മരക്കൊമ്പിൽ നിന്നും
ഒരു വെള്ളരിപ്രാവ്
എങ്ങോ പറന്നു പോയി ..

ഭവിക എ ആർ
9 A ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത