ചതുരംഗം കളിച്ചുതുടങ്ങി
കരുനീക്കി
കാലാളിനെയും കുതിരയെയും
വെട്ടി മുന്നേറി
കുത്തിയും മലർത്തിയും
ചതുരംഗക്കളം ചോരക്കളമായി
ചോരപ്പുഴയൊഴുകുമ്പോൾ
അലർച്ചയ്ക്കും നിലവിളികൾക്കുമിടയിൽ
നിർത്താതെ കൊലച്ചിരി
കറുത്ത ആകാശം
കറുത്ത ഭൂമി
വെണ്മ കാണാതെ അലയുമ്പോഴും
കളി തുടരുന്നു
ദൂരെ ..
ഉണങ്ങിക്കരിഞ്ഞ
മരക്കൊമ്പിൽ നിന്നും
ഒരു വെള്ളരിപ്രാവ്
എങ്ങോ പറന്നു പോയി ..