ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക/അക്ഷരവൃക്ഷം/ കളി അവസാനിക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
കളി അവസാനിക്കുമ്പോൾ

  
ചതുരംഗം കളിച്ചുതുടങ്ങി
കരുനീക്കി
കാലാളിനെയും കുതിരയെയും
വെട്ടി മുന്നേറി
കുത്തിയും മലർത്തിയും
ചതുരംഗക്കളം ചോരക്കളമായി

ചോരപ്പുഴയൊഴുകുമ്പോൾ
അലർച്ചയ്ക്കും നിലവിളികൾക്കുമിടയിൽ
നിർത്താതെ കൊലച്ചിരി

കറുത്ത ആകാശം
കറുത്ത ഭൂമി
വെണ്മ കാണാതെ അലയുമ്പോഴും
കളി തുടരുന്നു

ദൂരെ ..
ഉണങ്ങിക്കരിഞ്ഞ
മരക്കൊമ്പിൽ നിന്നും
ഒരു വെള്ളരിപ്രാവ്
എങ്ങോ പറന്നു പോയി ..

ഭവിക എ ആർ
9 A ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത