ജി.ബി.എച്ച്.എസ്.എസ്. അടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 7 ജൂലൈ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhssadoor (സംവാദം | സംഭാവനകൾ)
ജി.ബി.എച്ച്.എസ്.എസ്. അടൂർ
വിലാസം
അടൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-07-2010Gbhssadoor


പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാള്‍മഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂര്‍ത്തി സ്മാരകമായി 1917-ല്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കുള്‍ എന്ന നിലയില്‍സ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം.

ചരിത്രം

1921-ല്‍ ഒരു പൂര്‍‍ണ്ണഹൈസ്കുളായി തീര്‍ന്നു. 1981-ല്‍ഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി സ്കുളായി ഉയര്‍ത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം ആയിരക്കണക്കിനു ജനങ്ങള്‍ക്ക് വിദ്യ പകര്‍ന്നു കൊടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇന്നും അക്കാദമികതലത്തിലും കലാ-സാംസ്കാരികതലത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നു. 1.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ,തിരുമുറ്റം കലാലയപത്രം
  • എന്‍.സി.സി.
  • എന്‍.എസ്.സ്
  • സ്കുള്‍ മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



മുന്‍ സാരഥികള്‍

ശ്രീ.സി.പി.സുബ്രപ്മണ്യഅയ്യര്‍,ശ്രീ.വി.ആര്‍.കൃഷ്ണയ്യര്‍, ശ്രീ.പി.കെ.പിള്ള ശ്രീ.എം.ഐപ്പ് ശ്രീ.ആര്‍.സുബ്രപ്മണ്യഅയ്യര്‍ ,ശ്രീ.എം.കെ.ജോര്‍ജ് ശ്രീ.വി.ആര്‍.വിശ്വനാഥന്‍ നായര്‍ ,ശ്രീ.റ്റി.റ്റീ.ശാമുവേല്‍ ,ശ്രീ.സി.ബേബി,ശ്രീമതി.ശാന്തകുമാരി, ശ്രീമതി.വി.ജി.ശാന്തകുമാരി,ശ്രീമതി .വി,ജി.ആനന്ദവല്ലിയമ്മ, ശ്രീ. ഗോപാലകൃഷ്ണപീള്ള, ശ്രീമതി.കനകലത,ശ്രീ.ശിവരാമന്‍നായര്‍, ശ്രീ.കെ.റ്റി.സുരേന്ദ്രന്‍, ശ്രീമതി കെ.ആര്‍.രാധാമണിയമ്മ,ശ്രീ. കെ.ആര്‍.സുരേന്ദന്‍നായര്‍, ശ്രീ.ജി.രാജപ്പന്‍ ,ശ്രീ.മതി.കെ.രാജേശ്വരി, ശ്രീ.ഫിലിപ്പോസ് പൗലോസ് ,ശ്രീ.ആര്‍.ഉണ്ണികൃഷ്ണന്‍നായര്‍, ശ്രീബി.ശശിധരന്‍നായര്‍, ശ്രീ.ആര്‍ റഷീദാമ്മാള്‍

"https://schoolwiki.in/index.php?title=ജി.ബി.എച്ച്.എസ്.എസ്._അടൂർ&oldid=94186" എന്ന താളിൽനിന്ന് ശേഖരിച്ചത്