ജി.എൽ.പി.എസ് കല്ലടിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കല്ലടിക്കോട്
വിലാസം
മണ്ണാർക്കാട്

കല്ലടിക്കോട് പി.ഒ
,
678596
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04924 293379, 9497437885
ഇമെയിൽglpskkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21811 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു ടി കെ
അവസാനം തിരുത്തിയത്
13-01-202221811


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കല്ലടിക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കല്ലടിക്കോട്.


ചരിത്രം

കല്ലടിക്കോടൻ മലനിരകൾക്കു സമാന്തരമായി കല്ലടിക്കോട് ഗ്രാമത്തിൽ അറിവിന്റെ വെള്ളിവെളിച്ചം വിതറി ശതാബ്ദി നിറവിൽ എത്തിനിൽക്കുന്ന വിദ്യാ കേദാരം. 1924 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര രംഗങ്ങളിൽ തുടർച്ചയായി മികവ് പുലർത്തുന്ന ജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്തു മാതൃകയാവാറുണ്ട്. മികച്ച വിദ്യാലയാന്തരീക്ഷവും അർപ്പണ ബോധമുള്ള അധ്യാപകരും രക്ഷിതാക്കളുടെ നിർലോഭമായ പിന്തുണയും എന്നെന്നും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.

ഭൗതികസൗകര്യങ്ങൾ

മികച്ച കെട്ടിടങ്ങളും ടൈൽ പതിച്ച ക്ലാസ് മുറികളും, മതിയായ ശുചി മുറികളും MLA അനുവദിച്ച അസംബ്‌ളി ഹാൾ, കമ്പ്യൂട്ടർ, ഗണിത ലാബുകളും ചിത്രങ്ങളാൽ മനോഹരമാക്കിയ ചുവരുകളും ഈ ശിശു സൗഹൃദ വിദ്യാലയത്തെ സമ്പന്നമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സമൂഹത്തിലെ അസുഖം മൂലം അവശത അനുഭവിക്കുന്നവർക്ക് സഹായമൊരുക്കുന്ന സാന്ത്വനം പരിപാടി, വായനഗ്രാമം, സ്‌നേഹവീട്, സർഗ്ഗ വിദ്യാലയം, നല്ല പാഠ പ്രവർത്തനങ്ങൾ,കിഡ്സ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, വൈവിധ്യമാർന്ന ദിനാചരണങ്ങൾ, വ്യായാമ പരിശീലനങ്ങൾ, ബോധവത്കരണ പരിപാടികൾ,നൃത്ത പരിശീലനം, കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള രചനാ ക്യാമ്പുകൾ .

കോങ്ങാട് നിയോജക മണ്ഡലത്തിലെ മികച്ച സ്കൂൾ .. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ട്രോഫി സ്വീകരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം

നേട്ടങ്ങൾ

കോങ്ങാട് നിയോജക മണ്ഡലത്തിലെ മികച്ച സ്കൂൾ, തുടർച്ചയായി ലഭിക്കുന്ന LSS, സബ്ജില്ലാ ജില്ലാ മേളകളിലെ മികവാർന്ന വിജയങ്ങൾ എന്നിവയ്ക്ക് അംഗീകാരമെന്നോണം കല്ലടിക്കോട് ഫെഡറൽ ബാങ്ക് സ്കൂളിന് നൽകിയ പാർക്ക്.നൂറിലധികം കുട്ടികൾ ഉള്ള പ്രീ പ്രൈമറി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കല്ലടിക്കോട്&oldid=1280650" എന്ന താളിൽനിന്ന് ശേഖരിച്ചത്