ജി.എച്ച്.എസ്.എസ്. വക്കം

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1166 (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. വക്കം
വിലാസം
വക്കം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-01-2017MT 1166



തിരുവനന്തപുരം ജില്ലയിലെ കായലോരഗ്രാമമായ വക്കത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം. തലമുറകള്‍ക്ക് വിദ്യാദാനം നല്‍കുന്ന ഈ പ്രദേശത്തെ ഏറ്റവും വലിയ സ്ഥാപനം. സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും ധീരസ്വാതന്ത്ര്യസമരഭടന്‍മാരുടെയും പാദമുദ്ര പതിഞ്ഞ നാട്.

ചരിത്രം

"വക്കം പ്രദേശത്ത് നല്ലൊരു പാത വേണം... പക്ഷേ, ആദ്യം വേണ്ടത് പള്ളിക്കൂടമാ​ണ്.... ​എഴുത്തും വായനയുമറിയാത്തവര്‍ നാടിന്റെ ശാപമാണ്....." കടൈവിളാകത്തുവീട്ടില്‍ കൊച്ചുപപ്പുതരകനെന്ന ക്രാന്തദര്‍ശിയുടെ നിശ്ചയദാര്‍ഢ്യമാണ് 1900ല്‍ സ്ഥാപിതമായ പൊട്ടച്ചന്‍വിളാകം പ്രൈമറി സ്‌കൂള്‍. ശ്രീ. ചെങ്ങന്നൂര്‍ പത്മനാഭപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍. 1905ല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായി. ഈ വിദ്യാലയമാണ് ഇന്ന് പ്രൗഢപ്രതാപത്തോടെ നിലകൊള്ളുന്ന വക്കം ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 1961-62ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തി. ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. മുഹമ്മദ് അബ്‌ദയായിരുന്നു. 1983-84ല്‍ അഗ്രികള്‍ച്ചര്‍ ഐച്ഛികമായി വൊക്കേഷണല്‍ കോഴ്‌സ് ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഹയര്‍ സെക്കണ്ടറിക്ക പ്രത്യേകംലാബില്ല. ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.വിക്കികണ്ണി

ഗവണ്‍മെന്‍റ്, എച്ച്.എസ്. എസ് വക്കം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1961-1963 മുഹമ്മദ്അബ്ദാ
1963-1968 കെ.ആര്‍ .ഗോപാലന്‍നായര്‍ )
1968 - 71 ബി. കാര്‍ത്ത്യായനി അമ്മ
1971-1976 അച്ചാമ്മ ഫിലിപ്പ്
1976-78 സി.ശാരദാമ്മ
1978-84 കെ. സദാശിവന്‍
1984-1991 വി. ശിവപ്രസാദ്
1991-92 എം.സി. മാത്യു
1992-93 കെ. ദേവകുമാരി
1993-94 എസ്. ഗോപിനാഥന്‍ നായര്‍
1994-97 കെ.കെ.വത്സല
1997-00 വി. സിദ്ധദേവന്‍
2000-01 എന്‍. ശ്രീദേവി
2001-06 കെ.ഓമനാദേവി
2006-08 ആര്‍ .ബീന
2008- പ്രമീളാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.692015" lon="76.760101" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

ഈ സ്കൂളലെ അധ്യാപകര്‍

വക്കം.എഛ് .എസ്സ്.എസ്സിലെ അദ്ധ്യാപകര്‍

  • ( ലിങ്ക് ഉപയോഗിക്കുക)
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._വക്കം&oldid=200348" എന്ന താളിൽനിന്ന് ശേഖരിച്ചത്