ജി.എം.എൽ.പി.എസ്. പത്തപ്പിരിയം

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 10 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S18548 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. പത്തപ്പിരിയം
വിലാസം
പത്തപ്പിരിയം

ജി എം ൽ പി സ്കൂൾ. പത്തപ്പിരിയം
,
പത്തപ്പിരിയം പി.ഒ.
,
676123
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04832700177
ഇമെയിൽpathappiriyamgmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18548 (സമേതം)
യുഡൈസ് കോഡ്32050600207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ബി.ആർ.സിമഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഎടവണ്ണ പ‍ഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ210
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇബ്രാഹിം കെ സി
സ്കൂൾ ലീഡർദിൽഷ ഫാത്തിമ എം
എം.പി.ടി.എ. പ്രസിഡണ്ട്ഫസീന എൻ ടി
അവസാനം തിരുത്തിയത്
10-03-2024S18548


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വഴികാട്ടി

{{#multimaps: 11.19971,76.13532  | zoom=18 }}

ചരിത്രം

             പത്തപ്പിരിയം പ്രദേശത്തെ കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തിനുള്ള ഒരു കേന്ദ്രം എന്ന ആശയം അന്നത്തെ പൗരപ്രമുഖരും സാമൂഹ്യ പരിഷ്ക്കർത്താക്കളും ചർച്ച ചെയ്യുകയും മേൽ ചർച്ചയുടെ അടിസ്ഥാനത്തിൽ 1927 ൽ പത്തപ്പിരിയം ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായി. സാമൂഹ്യ പ്രവർത്തകനായിരുന്ന VP അഹമ്മദ് കുട്ടി സാഹിബിന്റെ (പെരുൽസാഹിബ്) പ്രേ രണയോടെ മൂത്തേടത്ത് പാറക്കൽ മമ്മദ് കുട്ടി തന്റെ കൈവശമുള്ള പാലക്കൽ പറമ്പിലെ കെട്ടിടം സ്കൂൾ നടത്തിപ്പിനായി വിട്ടു നൽകി.ആ വർഷം തന്നെ മലബാർ ഡിസ്ട്രിക്ട് ബോർഡിനെ സ്ക്കൂൾ ഏൽപ്പിച്ചു കൊടുത്തു.മാപ്പിള ബോർഡ് സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത്.

1957 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.പ്രതിമാസം കേവലം 4 രൂപയായിരുന്നു സ്കൂൾ കെട്ടിടത്തിന്റെ വാടക.ഈ വിദ്യാലയമായിരുന്നു പത്തപ്പിരിയം പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം.1971 ലെ സി.അച്യുതമേനോൻ മന്ത്രിസഭയിൽ CH.മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്കൂളിന് ഒരേക്കർ സ്ഥലം സൗജന്യമായി ലഭിച്ചാൽ കെട്ടിടം നിർമ്മിച്ചു നൽകാമെന്ന് നാട്ടുകാരെ അറിയിച്ചു.പെരുൽ സാഹിബ്, എ.ആലിക്കുട്ടി സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇതിനായി പരിശ്രമിക്കുകയും നാട്ടിലെ പൗരപ്രമുഖനായിരുന്ന ബീരാരത്ത് ഹൈദരലി സാഹിബ് വിട്ടു നൽകിയ സ്ഥലത്ത് സർക്കാർ വക 6 ക്ലാസ് മുറികളുള്ള ഓടിട്ട ഒരു കെട്ടിടം 1978 സ്ഥാപിതമായി.ശ്രീ.KP ശ്രീധരമേനോൻ ആയിരുന്നു അന്ന് ഹെഡ് മാസ്റ്റർ.