ചേലിയ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ചേലിയ യു പി എസ്
വിലാസം
കൊയിലാണ്ടി

ചേലിയ പി.ഒ,
കോഴിക്കോട്
,
673306
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9048595802
ഇമെയിൽcheliyaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK.A ഗീത
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കൊയിലാ​​​ണ്ടി സബ് ജില്ലയിലെ 100 വർ‍ഷം പിന്നിട്ട അപൂർവ്വം വിദ്യാലയങ്ങളുടെ ഗണത്തിൽ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ് ചേലിയ യു പി സ്കൂൾ. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കുത്തൊഴുക്കിൽപെട്ട് അറിവിന്റെ ലോകത്തേക്ക് അടുക്കാൻ കഴിയീതിരുന്ന വലിയൊരു ജനവിഭാഗത്തിന് അക്ഷരജ്ഞാനം പകർന്നുകൊണ്ട് ഒരുനൂറ്റാണ്ട് കാലത്തിലേറെ തലയുയർത്തി പിടിച്ചു നിൽക്കുകയാണ് ചേലിയ യു പി സ്കൂൾ കൊയിലാണ്ടി താലൂക്കിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 7ാം വാർ‍‍ഡിൽ ഒള്ളൂർകടവ് റോ‍‍ഡിന്റെ വശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.മഹാനായ നാട്യാ‌‌‌‌ചാര്യൻ ഗുരു ചേമ‍‍‍‍ഞ്ചേരി കുുഞ്ഞിരാമൻ നായരും അദ്ദേഹം സ്ഥാപിച്ച കഥകളി വിദ്യാലയവും പ്രശസ്തമാക്കിയ ഗ്രാമത്തിലാ​ണ് ചേലിയ യു പി സ്കൂൾ നിൽക്കുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടു കാലത്തിനിടയിൽ ഈ വിദ്യാലയത്തിൽ നിന്നും കടന്നുപോയ വിദ്യാർത്തികളിൽ വിഖ്യാതനായ ചരിത്ര പണ്ഡിതനായ ഡോക്ടർ എം ആർ രാഘവവാര്യരും ഉൾപ്പെടുന്നു.

  1914 ൽ മണലിൽ തൃക്കോവിൽ പറമ്പിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. യശശ്ശരീരനായ മണലിൽ തൃക്കോവിൽ ഗോവിന്ദവാരിയരും, പടിഞ്ഞാറയിൽ കൃഷ്ണൻ നായരും, അനുജൻ കഞ്ഞിരാമൻ നായരും ചേർന്നാണ് വിദ്യാലയം സ്ഥാപിച്ചത്. ലോവർ എലിമന്ററിസ്കൂൾ എന്ന നിലയിലാണ് ഈ സ്ഥാപനം പടിഞ്ഞാറയിൽ കൃഷ്ണൻ നായരുടെ മാനേജ് മെന്റിന് കീഴിൽ ആരംഭിച്ചത്. തുടർന്ന് മാനേജ് മെന്റ് കണ്ണൻ കുന്നാടത്ത് കുഞ്ഞിരാമൻ നായർക്കും അദ്ദേഹം കിഴക്കെപാണക്കാ‌ട് ചാത്തുകുട്ടികിടാവിനും കൈമാറി.അദ്ദേഹം മരുമകനായ കിഴക്കെപാണക്കാട്ട് അപ്പുണ്ണികിടാവിന് നൽകി.പിൽക്കാലത്ത് അപ്പുണ്ണികിടാവ് തന്റെ മകനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായിരുന്ന കെ.പി.ദാമോദരൻമാസ്റ്ററുടെ പത്നി മീനാക്ഷി അമ്മയ്ക്ക് കൈമാറി തുടർന്ന് സ്കൂൾ മാനേജ് മെന്റ് ഇന്നത്തെ മാനേജരായ ശ്രീ എൻ.വി. ബാബുരാജ് വാങ്ങുകയായിരുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്നു കെട്ടിടങ്ങളിലായി 10 ഒാളം ക്ലാസുമൂറികൾ‌ മികച്ച കംപ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. വീര്യംങ്കര കുുങ്കൻ നായർ
  2. കരിയാരി ബാലകൃഷ്ണൻ നായർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കല്ല്യാണിടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.4357, 75.7252 |zoom="16" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=ചേലിയ_യു_പി_എസ്&oldid=401177" എന്ന താളിൽനിന്ന് ശേഖരിച്ചത്