ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/അക്ഷരവൃക്ഷം/പ്രകൃതി ഒരു അകം കവിത

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പ്രകൃതി ഒരു അകം കവിത

അകത്ത് ഞാനും
പുറത്ത് നീയും
എന്നായിരുന്നു ഇതുവരെ
കാറ്റ് മഴ വെയിൽ മഞ്ഞ് മരം
എല്ലാറ്റിനെയും ഞാൻ അകവാതിലsച്ച്
പുറത്തു നിർത്തി
 
മഹാമാരിയുടെ യുദ്ധത്തടവുകാരനായി
 പിടിക്കപ്പെട്ട വിചാരണ വേളയിൽ,

എന്തൽഭുതം വീടിന്റെ അകവാതിൽ തുറന്ന്
കാറ്റ് മഴ വെയിൽ പൂവ് ശലഭം പുഴ എന്നെ അകത്തേക്ക് ക്ഷണിക്കുന്നു.

 

ഫഹദ് എം
പ്ലസ് വൺ ഹ്യുമാനിറ്റീസ് ഗവ.‍ഡി വി എച്ച് എസ് എസ്, ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത