ഗവ എച്ച് എസ് എസ് അഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ)
ഗവ എച്ച് എസ് എസ് അഞ്ചേരി
വിലാസം
അഞ്ചേരി

അഞ്ചേരി
,
680 006
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0487 2251299
ഇമെയിൽghssanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഷെ൪ലി.കെ സി.
പ്രധാന അദ്ധ്യാപകൻശ്രീ.രാജൻ.കെ.കെ
അവസാനം തിരുത്തിയത്
04-08-201822065


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് അഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. മലയാള വ൪ഷം 1085-ാംആണ്ടിൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ‌| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ‌ നഗരത്തിൽ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി|.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ്.ഈ പ്രദേശത്തിന് അഞ്ചേരി എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. "എരി" യെന്നാൽ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി കൊണ്ടാണ് അഞ്ചേരി എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട് ആയിരുന്നുവെന്നാണ് കേൾവി. ഇഞ്ചക്കാട് "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരിയുമായി എന്നു പറയപ്പെടുന്നു. ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് ഈ പ്രദേശത്തുള്ളവർക്ക് അക്ഷരാഭ്യാസത്തിനോ പ്രാഥമിക വിദ്യാഭ്യാസത്തിനോ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.ഈ പരിത സ്ഥിതിയിലാണ് മലയാള വ൪ഷം 1085-ാംംആണ്ടിൽ തെക്കുട്ടുമഠത്തിൽ കുഞ്ഞ൯ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ ഭവനത്തിന്റെ പടിപ്പുരയിൽ കുട്ടികൾക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം തുടങ്ങിയത്.സമൂഹത്തിലെ എല്ലാ ജാതി മത വിഭാഗത്തിൽ പെട്ടവർക്കും അവിടെ പ്രവേശനം ഉണ്ടായിരുന്നു. കുറെ കാലം കഴിഞ്ഞപ്പോൾ കുട്ടികൾ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം ഉടലെടുക്കുകയും ചെയ്തു.തുട൪ന്ന്കുഞ്ഞ൯ തിരുമുൽപ്പാടിന്റെ ഉത്സാഹത്തിൽ തന്നെ അദ്ദേഹത്തിന്റെ കുടുംബ വക കുറച്ചു സ്ഥലം സ്കൂളിനു വേണ്ടി വിട്ടു കൊടുക്കുകയും ഈ സ്ഥലത്ത് ഓലപ്പുര കെട്ടി ഒന്നാം ക്ളാസ്സ് ആരംഭിക്കുകയും ചെയ്തു.കൊല്ല വ൪ഷം 1090 (1915 എ.ഡി)ആയിരിക്കണമെന്നാണ് അനുമാനിക്കപ്പെടുന്നത്.വെളപ്പായ പിഷാരത്തെ രാമപ്പിഷാരടി സ്കൂൾ നടത്തിപ്പിന്റെ ചുമതലക്കാരനായിരുന്നുവെന്നും അഞ്ചേരി പിഷാരത്തെ അന്തരിച്ച ശ്രീ.ടി നാരായണ പിഷാരടി ആദ്യത്തെ അദ്ധ്യാപകൻ ആയിരുന്നുവെന്നും പറയുന്നു.കാലക്രമത്തിൽ സ്കൂൾ നടത്തികൊണ്ടുവാ൯ പ്രയാസം നേരിട്ടപ്പോൾ ശ്രീ കുഞ്ഞ൯ തിരുമുൽപ്പാട് തന്നെ അന്നത്തെ കൊച്ചി രാജാവിനെ മുഖം കാണിച്ച് സ്കൂൾ സ൪ക്കാരിലേക്ക് ഏറ്റെടുപ്പിക്കുകയാണ് ഉണ്ടായത്.ഈ സംഭവം നടന്നത് കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു. പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം ലോവർ പ്രൈമറി സ്കൂൾ ആയി തുട൪ന്നു. 1963 -ൽ ശ്രീ.പി.ജി.ബാലന്റെ നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയം യു.പി. സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯, ശ്രീ.പി.ജെ.ജോ൪ജ്, ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, ശ്രീമതി.റോസ ടീച്ച൪ , ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ സാരഥികൾ ആയിരുന്നു.ശ്രീ വി.എസ് ഗോപാല കൃഷ്ണൻ സാറിന്റെ കാലഘട്ടം സ്‌കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു.ഹൈസ്‌കൂളായി ഉയർത്തേണ്ട പ്രവർത്തനങ്ങൾ ഇദ്ദേഹം ആരംഭിച്ചു. ഹൈസ്‌കൂളായിയി ഉയർത്തുന്നതിന് സർക്കാർ നിർദ്ദേശിച്ച വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിന് കമ്മിറ്റി രൂപീകരിച്ചു.കമ്മിറ്റിക്കാർ പി ടി എ അംഗങ്ങൾ പൂർവ വിദ്യാർത്ഥി സംഘടന സാമൂഹ്യ സംഘടനകൾ വിവിധ രാഷ്ട്രീയ സംഘടനകൾ എന്നിവരുടെ അശ്രാന്ത പരിശ്രമ ഫലമായി ഒരു ലക്ഷം രൂപയോളം പിരിച്ചെടുത്ത് 1980 ജൂലൈ 15 നു കൂടുതൽ സ്ഥലം വാങ്ങി സർക്കാരിനെ ഏൽപ്പിക്കുകയും ഒരു ക്‌ളാസ് മുറി പണി തീർക്കുകയും ചെ1യ്തു. അതിന്റെ ഉദ്‌ഘാടനം അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ഗൗരിയമ്മ 1980 ഒക്ടോബര് രണ്ടാം തിയതി നിർവഹിച്ചു .അങ്ങനെ 1980 -ൽ ഈ വിദ്യാലയം ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ശ്രീമതി സുഭദ്ര ടീച്ച൪,ശ്രീ.അബ്ദുളള മാസ്ററ൪, ശ്രീ.ബാലചന്ദ്രമേനോ൯ ,ശ്രീമതി സരസ്വതി ടീച്ച൪,ശ്രീമതി.എ.ലീലാവതി ടീച്ച൪, ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി, ശ്രീമതി.കെ.ജെ.ആനി,ശ്രീ.ടി.പി.ജോസ്,ശ്രീമതി.പമീല പോൾ.സി,ശ്രീമതി..ഐ.ഗിരിജ എന്നിവ൪ ഹൈസ്ക്കൂൾ ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്. 2004 ജൂണിൽ ഹയ൪ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തി. സയ൯സ് ,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്. തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോൾ വിദ്യാലയം 23-ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്നു.

S.S.L.C,+2 വിദ്യാ൪ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും,ഉയ൪ന്ന വിജയ ശതമാനം കൈവരിക്കുന്നതിനും വേണ്ടി ഈ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവ൪ത്തിക്കുന്നുണ്ട്.


                               .

ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഒരു ഏക്കറോളം വരുന്ന കളിസ്ഥലം അര കി.മീ.അകലെയായി‍ ഈ വിദ്യാലയത്തിനുണ്ട്.ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈ സ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ സ്ഥല പരിമിതി നേരിട്ടപ്പോൾ സ്‌കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഹയർ സെക്കന്ററി വിഭാഗം അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1.2.2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്‌ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് . ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈ സ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ സ്ഥല പരിമിതി നേരിട്ടപ്പോൾ സ്‌കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഹയർ സെക്കന്ററി വിഭാഗം അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1 .2 . 2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്‌ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് .സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന് ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപറേഷൻ പണിതു നൽകി . വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു. സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന് ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപറേഷൻ പണിതു നൽകി വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.2018 ൽ ഹൈസ്‌കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈ ടെക് ക്ലാസ് റൂമുകളായി മാറി. യു പി വിഭാഗത്തിന് പ്രത്യേക സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട്.പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും നിലവിലുണ്ട്.സ്‌കൂൾ ചുട്ടു മതിൽ കെട്ടി സംരക്ഷിക്കപെട്ടിട്ടുണ്ട് .എം എൽ എ ഫണ്ടുപയയോഗിച്ചു ലഭ്യമായ സ്‌കൂൾ ബസും ഉണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980 ശ്രീമതി സുഭദ്ര ടീച്ച൪
ശ്രീ.അബ്ദുളള മാസ്ററ൪ ശ്രീ.ബാലചന്ദ്രമേനോ൯
1991 - 94 ശ്രീമതി.എ.ലീലാവതി ടീച്ച൪,
1994 - 96 ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪
1996 - 98 ശ്രീമതി.ഒ.കെ.ഭവാനി
1998 - 2002 ശ്രീമതി.എ.കെ.പ്രേമാവതി
2002 - 2004 ശ്രീമതി.കെ.ജെ.ആനി
2004 - 2005 ശ്രീ.ടി.പി.ജോസ്
2005 - 2007 ശ്രീമതി.പമീല പോൾ.സി
2007 - 2008 .ശ്രീമതി.ഐ.ഗിരിജ
2008 -2014 ശ്രീമതി.കെ.ടി.ത്രേസ്യാമ്മ
2014- ശ്രീ.കെ.കെ.രാജൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ പി.ജി.ബാല൯  
മു൯ ഒല്ലൂ൪ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്-സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തുന്ന 
കാലഘട്ടത്തിൽ ഇദ്ദേഹം നിർവഹിച്ച സേവനങ്ങൾ സ്തുത്യർഹമാണ്.
ഡോ.വി.പി.ഗോപിനാഥ൯
- സ്‌കൂളിന്റെ പരിസരത്തു തന്നെ താമസിക്കുന്ന ഇദ്ദേഹം സ്‌കൂളിന്റെ 
പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു.
ഡോ.സുധീര൯
ഡോ.ബിന്ദു വ൪മ്മ  ദന്ത ഡോക്ടർ.
ശ്രീ.കെ.ജി.രാധാകൃഷ്ണ൯, ശ്രീ.കെ.വി.ജനാ൪ദ്ദന൯,സുനിൽ രാജ്  
തൃശ്ശൂ൪ കോ൪പ്പറേഷ൯ കൗൺസില൪മാരായിരുന്നു  -സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്ക് 
മികച്ച പിന്തുണ നൽകുന്നു .
ഡോ ജോയ്‌പോൾ 
മലയാള പഠന ഗവേഷണം സാരഥി - സ്‌കൂൾ ലൈബ്രറിക്കായി മലയാള പഠന
ഗവേഷണ കേന്ദ്രത്തിന്റെ പ്രസിദ്ധീകരണങ്ങൾ നൽകി.

വഴികാട്ടി

{{#multimaps:10.914224,76.319275}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂ൪ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പുത്തൂ൪ - മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.
  • എറണാകുളം റൂട്ടിൽ ഒല്ലൂരിൽ നിന്നും മൂന്ന് കി.മീ. ഉളളിലായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.


"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_അഞ്ചേരി&oldid=442448" എന്ന താളിൽനിന്ന് ശേഖരിച്ചത്