ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഗണിതവിഷയത്തോട് താത്പര്യമുണ്ടാക്കാനും ശാസ്ത്രമേളകളിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കാനും ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂളിലെ ഒരു ഗണിതാധ്യാപിക കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. താത്പര്യമുള്ള കുട്ടികളെ ചേർത്ത് ക്ലബ്ബ് രൂപീകരിച്ചതിനു ശേഷം വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു.

സൗത്ത് ഇന്ത്യൻ ശാസ്‌ത്രമേളയിൽ മിന്നിത്തിളങ്ങി ജി എച്ച് എച്ച് എസ് മീനങ്ങാടി

2023 ജനുവരി 26 മുതൽ 31 വരെ തൃശൂരിൽ വച്ച് നടന്ന സൗത്ത് ഇന്ത്യൻ ശാസ്‌ത്രമേളയിൽ 10 H ലെ കുമാരി.ആൻ ലിയ ഷാജി സ്റ്റിൽ മോഡലിൽ മിന്നുന്ന പ്രകടനം കാഴ്‌ചവച്ചു . ISRO യുടെ സ്‌പെഷ്യൽ സമ്മാനത്തിനു അർഹയായി.

Aanliya shaji

22 ജൂലൈ പൈ മതിപ്പ് ദിനം (Pi Approximation Day)

കോവിഡിന്റെ അതിഭീകരമായ വ്യാപനത്തിനിടയിലാണ് പൈ ദിനം കടന്നുവരുന്നത് .ആയതിനാൽ ഓൺലൈൻ ആയാണ് പൈ ദിനം കൊണ്ടാടിയത് . പൈ യുടെ പ്രാധാന്യവും പ്രത്യേകതകളും എന്ന വിഷയത്തിൽ ജില്ലാ ഗണിതശാസ്‌ത്ര കൗൺസിൽ സെക്രട്ടറി ശ്രീ ബിനീഷ് സർ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസ് നൽകി .അതുപോലെ പൈ എന്നവിഷയത്തിൽ ഓൺലൈൻ ആയി കുട്ടികൾ വെബ്ബിനാർ നടത്തി .

ഗണിതപ്പൂക്കളമത്സരം

ഈ വർഷം ഓണവും ഓൺലൈൻ ആണല്ലോ നടന്നത് . ഓണത്തോടനുബന്ധിച്ച് ഗണിതക്ലബ്‌ കുട്ടികൾക്ക് ഗണിതപ്പൂക്കളമത്സരം നടത്തി .ജ്യാമിതീയ രൂപങ്ങളുപയോഗിച്ച് കുട്ടികൾ ഗണിതപ്പൂക്കളം തീർത്തു.

ശാസ്ത്രരംഗം

ശാസ്ത്രരംഗം ഗണിത പേപ്പർ പ്രെസന്റേഷനിൽ പത്താം ക്ലാസ്സിലെ അർവാ ഒന്നാം സ്ഥാനം നേടി ജില്ലാമത്സരത്തിലേക്ക് യോഗ്യത നേടി

arwa