ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
'40031' - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 40031
യൂണിറ്റ് നമ്പർ LK/2018/40031
അധ്യയനവർഷം 2022-23
അംഗങ്ങളുടെ എണ്ണം 120
വിദ്യാഭ്യാസ ജില്ല പുനലൂർ
റവന്യൂ ജില്ല കൊല്ലം
ഉപജില്ല ചടയമംഗലം
ലീഡർ നന്ദുകൃഷ്ണൻ
ഡെപ്യൂട്ടി ലീഡർ ഋതുനന്ദ കമലേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സുരേഷ് ബി, ഷെറീന എം.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സുബൈർ പി,സലീനബീവി എ
17/ 07/ 2023 ന് 40031
ഈ താളിൽ അവസാനമായി മാറ്റം വരുത്തി



ലിറ്റിൽകൈറ്റ്സ്

ഐ റ്റി @ സ്ക്കൂൾ നടപ്പിലക്കിയ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയ്ക്കുശേഷം നടപ്പിലാക്കിയ ഐ റ്റി ക്ലബ്ബിൽ LK/2018/4031 എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ആകെ നാൽപ്പത് അംഗങ്ങളണ് ക്ലബ്ബിലുള്ളത്.ഇതിൽ പതിനെട്ട് പെൺകുട്ടികളും ഇരുപത്തിരണ്ട് ആൺകുട്ടികളും അംഗങ്ങളായുണ്ട്.ക്ലബ്ബ് ലീഡർമാരായി പ്രവർത്തിച്ചുവരുന്നു.പി പ്രദീപ് കൈറ്റ് മാസ്റ്ററായും .എ സലീനാബീവി കൈറ്റ് മിസ്ട്രസ്സായും പ്രവർ‍ത്തിയ്ക്കുന്നു.സ്ക്കൂളിൽ ലിറ്റിൽകൈറ്റ്സ് ബോർഡ് സ്ഥാപിയ്ക്കുകയും അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം പൂർത്തീകരിയ്ക്കുകയും ചെയ്തുകഴിഞ്ഞു.

ലിറ്റിൽ കൈറ്റ്സ് 2023-24 പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ആദിൽ നജിം തന്റെ അനുഭവങ്ങൾ , ക്യാമ്പിൽ അവതരിപ്പിച്ച പ്രോജെക്ട്  എന്നിവ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി പങ്കുവച്ചപ്പോൾ .

2022-23എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ .

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനക്യാമ്പ് -2022-23

സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടന്നു.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ  ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്.gvhss കടക്കൽ സ്കൂളിലെ 2021-24 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗം ആദിൽ നജീമിന് പ്രോഗ്രാമിങ് വിഭാഗത്തിൽ സെലെക്ഷൻ കിട്ടുകയും ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ആദിൽ തയ്യാറാക്കിയ ഡിജിറ്റൽ കാർ പാർക്കിംഗ് ഏരിയ   ക്യാമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു

ഹരിതവിദ്യാലയം സീസൺ 3 - ബെസ്ററ് പെർഫോർമർ

ഹരിതവിദ്യാലയം സീസൺ 3 ലെ ഒരു  ബെസ്ററ് പെർഫോർമർ മാരിൽ ഒരാളായി  കടക്കൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ ഫാത്തിമ നുസ്രിനെ തിരഞ്ഞെടുത്തു .ഇത് സ്കൂളിനും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനും ഒരുപോലെ അഭിമാനമായി .

പോക്കറ്റ് പി ടി എ

സ്കൂൾ മികവുകൾ പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പോക്കറ്റ് പി ടി എ എന്ന പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ പങ്കെടുത്ത ഹരിതവിദ്യാലയം റിയാലിറ്റി ഷോ , സ്കൂൾ മികവുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള വീഡിയോ പ്രദർശിപ്പിച്ചു .

ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ്

Boys HSS കരുനാഗപ്പള്ളിയിൽ വച്ചു Feb 11,12 തീയതികളിൽ നടക്കുന്ന little kites ജില്ലാ ദ്വിദിന സഹവാസ ക്യാമ്പിലേക്ക് (programming)selection കിട്ടിയ Adil Najeem.

ഹരിതവിദ്യാലയം റിയാലിറ്റി ഷോ-3 പ്രദർശനം

പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ വിവിധ സ്കൂളുകളുടെ പ്രകടനങ്ങൾ ലിറ്റിൽ കൈറ്റ്സ് വിദ്യർത്ഥികളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ പ്രദർശിപ്പിച്ചു .

ആർഡിനോ പരിശീലനം

സത്യമേവ ജയതേ

സത്യമേവ ജയതേ - ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരത യജ്ഞത്തിന്റെ ഭാഗമായിട്ടുള്ള പരിശീലനം സ്കൂളിലെ മുഴുവൻക്ലാസുകൾക്കും നല്കാൻ കഴിഞ്ഞു .


അമ്മയറിയാൻ

അമ്മയറിയാൻ- അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം 2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നൽകി. കൂടാതെ spc, ncc കുട്ടികൾക്കും സൈബർ സുരക്ഷാ ക്ലാസ് നൽകുകയുണ്ടായി

2022-25 ബാച്ചിന്റെ ഐഡി കാർഡ് വിതരണം

2022-25 ബാച്ചിന്റെ ഐഡി കാർഡ് വിതരണ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു

2022-25ബാച്ചിന്റെ ജില്ലാ ക്യാമ്പ്

2020-23 little kites ബാച്ചിന്റെ ജില്ലാ camp 2022 july 16,17 തീയതികളിൽ കൊട്ടാരക്കര സെന്റ് ഗ്രീഗോറിയസ് സ്കൂളിൽ വച്ചു നടന്നു. Programming വിഭാഗത്തിൽ Ragendu. S, Muhammed farhan എന്നീ കുട്ടികൾക്ക് ആണ് ജില്ലാ ക്യാമ്പിലേക്ക് സെലെക്ഷൻ കിട്ടിയത്.

2022-25ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്

2022-25ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് ഉദ്ഘാടനം HM വിജയകുമാർ സർ നിർവഹിച്ചു

വെളിച്ചം

എട്ടാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിഗ്  പരിശീലനം നൽകുന്ന പദ്ധതിയാണ് വെളിച്ചം എട്ടാം ക്ലാസ്സിൽ നിന്നും 5  കുട്ടികളെ കണ്ടെത്തുകയും മലയാളം ടൈപ്പിംഗിൽ പരിശീലനം നൽകുകയും ചെയ്തു വരുന്നു.

ഒക്ടോബർ 2 ഗാന്ധി ജയന്തി

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു.

ലഹരി വിരുദ്ധക്യാമ്പയിൻ

ഒക്ടോബർ 6- ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്ലാസുകളിൽ പ്രദർശിപ്പിച്ചു.

2021-24ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്

2021-24 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് ഉദ്ഘാടനം HM വിജയകുമാർ സർ നിർവഹിച്ചു

റോബോട്ടിക് കിറ്റുകളുടെ പ്രവർത്തന ഉദ്ഘാടനം

സംസ്ഥാനത്തെ 2000 ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്കളിലൂടെ വിന്യസിക്കുന്ന റോബോട്ടിക് കിറ്റുകളുടെ പ്രവർത്തന ഉദ്ഘാടനം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.

രണ്ടാമത്തെ ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്

പുതിയതായി അനുവദിച്ച ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്

കൂടെ

സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതിയാണ്  "കൂടെ ". സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ബീന ടീച്ചറുടെ സഹായത്തോട് കൂടി ഈ പദ്ധതി സ്കൂളിൽ നടപ്പാക്കി വരുന്നു

ഹരിതവിദ്യാലയം റിയാലിറ്റിഷോ 3 ബിഗ്‌സ്‌ക്രീൻ പ്രദർശനം

ഹരിതവിദ്യാലയം റിയാലിറ്റിഷോ യിൽ 69  എപ്പിസോഡ് ആയി കടയ്ക്കൽ സ്കൂൾ പങ്കെടുക്കുകയും മികച്ചപ്രകടനത്തോടെ 91 മാർക്ക് നേടി അടുത്ത ലെവലിലേക്ക് എത്തിനിൽക്കുന്നു .മത്സരം 2023 ജനുവരി മാസം 31 നു രാത്രി 7 .30 നു സ്കൂളിന് മുന്നിൽ ബിഗ്‌സ്‌ക്രീനിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു .

ഏകദിന സ്ക്ക‍ൂൾതല പഠന ശിബിരം

2020-23 ലിറ്റിൽ കൈറ്റ്സ് ബാച്ചിഏകദിന പഠന ശിബിരം 20/01/2022 ബുധനാഴ്ച നടന്നു. പ്രഥമാധ്യാപകന്റെ ചുമതലയുണ്ടായിരുന്ന .എ നാസർ എച്ച് എസ് റ്റി ബയോളജി ക്യാമ്പ് ഉത്ഘാടനം ചെയ്തു.9.30 മുതൽ 4.00 മണിവരെ തുടർന്ന ക്യാമ്പിൽ അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ സ്ക്ക‍ൂൾ എസ് ഐ റ്റി സി ലജിത്ത് ചന്ദ്രപ്രസാദ് കൈറ്റ് മാസ്റ്റർ പി പ്രദീപ് കൈറ്റ് മിസ്ട്രസ് ഷെറീന എന്നിവർ ക്ലാസുകൾ നയിച്ചു.

പ്രത്യേക പരിശീലനം

ലിറ്റിൽകൈറ്റ്സ് പരിശീലനപരിപാടികളുടെ ഭാഗമായി ഒരു പ്രത്യേക പരിശീലന പരിപാടി ഗ്രാഫിക്ക് സോഫ്റ്റ് വെയറുകളെ അധികരിച്ച് സംഘചിപ്പിച്ചു.ജിമ്പ് ഇങ്ക് സ്കേപ്പ് എന്നീ സോഫ്റ്റ് വെയറുകൾ കൂടുതൽ പരിചയപ്പെടാൻ ഇത് അവസരമൊരുക്കി. വിപിൻ (ബ്ലോഗർ)ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

ഏകദിനക്യാമ്പ്

സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന പരിശീലനക്യാമ്പ് 4/08/2018 ശനിയഴ്ചനടന്നു. രാവിലെ 9.30 ന് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് റ്റി ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.ക്യാമ്പിനായി ഒരുക്കിയിരുന്ന ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ വിവിധ സെഷനുകളിലായി പരിചയപ്പെടുത്തുകവഴി ലഘുചിത്രങ്ങൾ നിർമ്മിയ്ക്കുന്നതെങ്ങനെയെന്ന പ്രാഥമികധാരണ ഓരോ അംഗത്തിനും ലഭിയ്ക്കുകയുണ്ടായി.ഒരു അംഗത്തിന് ഒരു കമ്പ്യൂട്ടർ എന്നക്രമത്തിൽ കൊടുക്കാൻകഴിഞ്ഞത് വളരെയധികം നേട്ടമായി.അംഗങ്ങൾക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.വൈകുന്നേരം 4 മണിയ്ക്ക് ക്യാമ്പ് അവസാനിച്ചു.