ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023) .ഇതിന്റെ ഭാഗമായി കടയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
- പോസ്റ്റർ നിർമാണം
- ഐ റ്റി കോർണർ
- പ്രത്യേക സ്കൂൾ അസംബ്ലി
- രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്
പോസ്റ്റർ നിർമാണം
പ്രത്യേക സ്കൂൾ അസംബ്ലി
ആഗസ്റ്റ് 9 ബുധനാഴ്ച പ്രത്യേക സ്കൂൾ അസംബ്ലി കൂടുകയും സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട സന്ദേശം ലിറ്റിൽ കൈറ്റ്സ് അംഗം സ്നേഹ വായിക്കുകയും ചെയ്തു .കൂടാതെ ലിറ്റിൽകൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ആദിൽ നജീം നു ഉപഹാരം നൽകുകയും ഉണ്ടായി .
ഐ റ്റി കോർണർ
സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വച്ചുള്ള ഐ റ്റി കോർണർ ഓഗസ്റ്റ് മുതൽ വരെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു .8 ,9 ,10 ക്ലാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും പൊതുജനങ്ങളെയും ഈ പ്രചാരണ പരിപാടിയിൽ പങ്കാളിയാക്കുവാൻ സാധിച്ചു .പരിപാടിയുടെ ഉദ്‌ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ നിർവഹിച്ചു .
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്
സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കൈറ്റ് ലഭ്യമാക്കിയ മൊഡ്യൂൾ ഉപയോഗിച്ച് ബോധവത്കരണ ക്ലാസ് സങ്കടിപ്പിച്ചു .ക്ലാസിൽ രക്ഷിതാക്കൾ ,പൊതുജനങ്ങൾ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു .