"ഗവ.എൽ പി എസ് കരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 105: വരി 105:


ഏലിയാമ്മ ഫിലിപ്പ് 2004-05
ഏലിയാമ്മ ഫിലിപ്പ് 2004-05
എ ഇ ലൂക്ക ആനിത്തോട്ടത്തിൽ


തങ്കമ്മ കെ ജി  
തങ്കമ്മ കെ ജി  

22:40, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് കരൂർ
വിലാസം
കരൂർ

കരൂർ.പി.ഓ, പോണാട്.പിൻ-686574
,
കരൂർ പി.ഒ.
,
686574
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ04822 215914
ഇമെയിൽglpskaroor2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്31503 (സമേതം)
യുഡൈസ് കോഡ്32101000201
വിക്കിഡാറ്റQ87658746
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതാരമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സതീശൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു ബേബി
അവസാനം തിരുത്തിയത്
29-01-2022HM-31503


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ചരിത്രം

കോട്ടയം ജില്ലയിലെ കരൂർ പഞ്ചായത്തിൽ 1916-ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഇതിനു മുമ്പ് കരൂർ തിരുഹൃദയപള്ളിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.ലഭ്യമായ വിവരങ്ങൾ വെച്ച്, കൂന്താനത്ത് വർക്കി, ഞാവള്ളിൽ ഔസേപ്പ്, ഞാവള്ളിൽ ഉതുപ്പ്, മൈലാടൂർ പുത്തൻപുരയ്ക്കൽ വർക്കി, ഞാവള്ളിൽ പുത്തൻപുരയ്ക്കൽ പോത്തൻ എന്നിവർ നേതൃത്വം നല്കിയ ഒരു കമ്മിറ്റി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്തും കടം വാങ്ങിയും 50സെന്റ് സ്ഥലവും ഷെ‍ഡ്ഡായി ഒരു കെട്ടിടവും നിർമ്മിച്ച് ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു. ആദ്യ അധ്യയനവർഷം ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 153 കുട്ടികൾ പ്രവേശനം നേടിയതായി അഡ്മിഷൻ രജിസ്റ്റർ പ്രകാരം കാണുന്നു. 1953-54 കാലഘട്ടത്തിൽ ശ്രീ. എ.ഇ.ലൂക്കാ ആനിത്തോട്ടത്തിൽ സാറിന്റെ കാലത്ത് ഓലക്കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിതു. ഫാ. കൊളംബിയർ സി.എം.ഐ, ഫാ.ജേക്കബ് ഞാവള്ളിൽ, ഫാ.അലക്സാണ്ടർ ഞാവള്ളിൽ തുടങ്ങിയ ധാരാളം മഹത് വ്യക്തികളുടെ സംഭാവനകൾ നന്ദിയോടെ സ്മരിക്കുന്നു. ധാരാളം പ്രശസ്തരെ നാടിന് സംഭാവന ചെയ്യാൻ ഈ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ് റൂം -

കൈറ്റിന്റെ സഹായത്തോടെ സ്കൂളിൽ എൽ.സി.ഡി പ്രോജക്ടറും ലാപ്ടോപ്പും ലഭിച്ചു. അത് വിവിധ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി വിനിയോഗിച്ചു വരുന്നു.

പൂന്തോട്ടം

വിദ്യാലയപരിസരം മനോഹരമാക്കുന്ന പൂന്തോട്ടം സ്കൂളിലുണ്ട്. കുട്ടികൾക്ക് ആകർഷകമായ പൂന്തോട്ടമാണിത്

പ്രമാണം:31503 garden 2


കിഡ് സ് പാർക്ക്

കുട്ടികളുടെ മാനസികോല്ലാസത്തിനായി വിവിധ കളിയുപകരണങ്ങൾ ക്രമീകരിച്ച ഒരു കിഡ് സ് പാർക്ക് സ്കൂളിലുണ്ട്. ഊഞ്ഞാൽ, സീസോ, സ്ലൈഡർ, ബാസ്ക്കറ്റ്, തുടങ്ങിയവയെല്ലാം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.


ഓപ്പൺ ഓഡിറ്റോറിയം

പഞ്ചായത്ത് സഹായത്തോടെ ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ അസംബ്ലി, യോഗാ പരിശീലനം, എല്ലാ വെള്ളിയാഴ്ചകളിലുമുള്ള കലാപരിപാടികൾ എന്നിവയെല്ലാം ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുന്നത്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ

.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

27/01/2017 വെള്ളിയാഴ്ച ഈ സ്ക്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെട്ടു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി താരമ്മടീച്ചർ (ഹെഡ് മിസ് ട്രസ്) സ്വാഗതമാശംസിച്ച് ഇതിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. കരൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഓമന ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റയാൻ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ റീജിയണൽ ഡയറക്ടറുമായ ശ്രീ.കെ.സി.ജോർജ് തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും ചെയ്തു. ളാലം ബ്ലോക്കു മെംബർ ശ്രീ.സിബി ഓടയ്ക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരൂർ സി.ആർ.സി കോർഡിനേറ്റർ ശ്രീമതി വിജു.ഇ.ബി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദമാക്കി. കരൂർ പഞ്ചായത്ത് മെംബർ ശ്രീ.പി.എസ്.ജയകുമാർ, പാലാ സബ് ജില്ലാ കലോത്സവത്തിൽ സമ്മാനാർഹരായവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശ്രീമതി മഞ്ജു ബേബി (പി.ടി.എ പ്രസിഡണ്ട്), ശ്രീ.ടോമി സിറിയക് (എസ്.എസ്.ജി ചെയർമാൻ), ശ്രീ ജിജി പറമുണ്ട (എസ്.എസ്.ജി മെംബർ) എന്നിവർ ആശംസകളർപ്പിച്ചു.

മുൻ സാരഥികൾ

വി.കെ ഗോപാലക്കൈമൾ -- 199-95

കെ.കെ.പരമേശ്വരൻ

ഏലിയാമ്മ ഫിലിപ്പ് 2004-05

എ ഇ ലൂക്ക ആനിത്തോട്ടത്തിൽ

തങ്കമ്മ കെ ജി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഫാ.കൊളംബിയർ സി.എം.ഐ (പത്രാധിപർ , ദീപിക.)
2 ഷെ.കെ.സി.ചാക്കോ (പ്രോ.വൈസ് ചാൻസലർ കാലിക്കറ്റ്, കൊച്ചിൻ യൂണിവേഴ്സിറ്റി.)
3 ശ്രീ. കെ.സി.ചാണ്ടി (ഡി.ഡി.ഇ കോട്ടയം)
4 ശ്രീ. കെ.സി. ജോസഫ്
5 റവ.ഡോ.തോമസ് കാടൻകാവിൽ(മുൻ റെക്ടർ ധർമ്മാരാം കോളേജ് ബാംഗ്ലൂർ)
6 ഡോ.എ.റ്റി.ദേവസ്യ (പ്രഥമ വൈസ് ചാൻസലർ എം.ജി. യൂണിവേഴ്സിറ്റി)
7 ശ്രീ.കുര്യൻ എബ്രാഹം (ചീഫ് എഡിറ്റർ ധനം, റബ്ബർ ഏഷ്യാ)
8 ഡോ.ജോസ് ലയോള കോളേജ് തിരുവനന്തപുരം
9 ഡോ. ജോഷി ചെറിയാൻ വിലങ്ങുപാറ

വഴികാട്ടി

ഗവ.എൽ പി എസ് കരൂർ

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കരൂർ&oldid=1481452" എന്ന താളിൽനിന്ന് ശേഖരിച്ചത്