സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് കുളത്തുമൺ
വിലാസം
കുളത്തുമൺ

ഗവ.എൽ.പി.എസ് കുളത്തുമൺ
,
കുളത്തുമൺ പി.ഒ.
,
689693
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0468 2269677
ഇമെയിൽglpskulathumonn@gmail.com
കോഡുകൾ
സ്കൂൾ കോഡ്38730 (സമേതം)
യുഡൈസ് കോഡ്32120302302
വിക്കിഡാറ്റQ87599649
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു വി
പി.ടി.എ. പ്രസിഡണ്ട്രാജി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്സുധ.റ്റി
അവസാനം തിരുത്തിയത്
20-01-2022Thomasm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ പറക്കോട് ബ്ലോക്കിൽ ഉൾപെട്ട പ്രദേശത്താണ്  കുളത്തുമൺ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .വനഭൂമിയോടു ചേർന്നു കിടക്കുന്ന സഹ്യൻ്റെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന കൂടൽ വില്ലേജി‍‍ൽ ഉൾപ്പെട്ട കുളത്തുമൺ ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം. കുളത്തുമൺ പോസ്റ്റാഫീസ് സമീപത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനമാണ്. വനഭൂമിയോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം കലഞ്ഞൂർ പഞ്ചായത്തിലെ അവികസിത മേഖലകളിൽ ഒന്നാണ്. 1948 വരെ 18 കി.മി അകലയുള്ള കോന്നി/കലഞ്ഞൂർ സ്കൂളുകളിലാണ് ഈ പ്രദേശത്തെ കുട്ടികൾ പഠിച്ചിരുന്നത്. യാത്രാ സൗകര്യത്തിൻ്റെ അഭാവവും ദൂരകൂടുതലും മിക്ക കുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്നും അകറ്റിയിരുന്നു. ഇതിനു പരിഹാരം എന്ന നിലയിലാണ് നാട്ടുകാരുടെ നേതൃത്യത്തിൽ ധനസമാഹരണം നടത്തി 1948-ൽ കുളത്തുമൺ എൽ .പി സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ സ്ഥാപനകാലത്ത് കുളത്തുമൺ ദേശത്തെ പ്രമുഖരായ മേലേ വടക്കേതിൽ ശങ്കരൻ, മണ്ണിൽ കേശവൻ, വാഴവിളയിൽ ശങ്കരൻ, ചരുവിളയിൽ കുഞ്ഞൂഞ്ഞ്, കടുവാമൂലയിൽ ശങ്കരൻ, വൃന്ദാവനം ദാമോദരൻ എന്നിവർ മണ്ണിൽ വടക്കേതിൽ കുഞ്ഞൂഞ്ഞിൽ നിന്നും 50 സെൻ്റ് ഭൂമി SNDP യോഗത്തിനു വേണ്ടി വാങ്ങി. പിന്നീട് 1 രൂപ പ്രതിഫലത്തിന് ഭൂമി ഗവൺമെൻ്റിന് സറണ്ടർ ചെയ്യുകയാണുണ്ടായത്.


സ്കൂൾ ആരംഭിച്ച വർഷം താമരപ്പള്ളിൽ എസ്റ്റേറ്റ് വക കെട്ടിടത്തിൽ രണ്ടു വർഷം സൗജന്യമായി ക്ലാസ് നടത്തുന്നതിന് തോട്ടം ഉടമ അനുവദിക്കുകയും ഈ പ്രവർത്തനങ്ങൾക്ക് അന്ന് രത്നഗിരി എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന കൊല്ലം സ്വദേശി ശ്രീ.അഗസ്റ്റിൻ ഫെർണാണ്ടസ് മാർഗനിർദേശം നൽകുകയും ചെയ്തു.

സ്കൂൾ വക 50 സെൻ്റ് വസ്തുവിന് പുറമെ കരിങ്കല്ലിൽ തീർത്ത സ്കൂൾ കെട്ടിടവും നാട്ടുകാർ തന്നെ നിർമ്മിച്ച് ഗവൺമെൻ്റിന് നൽകുകയായിരുന്നു. ആദ്യകാലത്തെ  ഹെഡ്- മാസ്റ്റർ പത്തനംതിട്ട സ്വദേശി ശ്രീ.കൊച്ചൻപിള്ള ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

             കുളത്തുമൺ ഗവ.എൽ.പി.സ്കൂളിൽ ഭൗതിക സാഹചര്യം മികച്ചതാണ്  കരിങ്കല്ലിൽ തീർത്തഭിത്തതേച്ചതും മേൽക്കൂര അലുമിനിയം ഷീറ്റ് വിരിച്ചതുമാണ് തറയിൽ അതി മനോഹരമായ ടൈലുകൾ പാകിയിരിക്കുന്നു  വർണ്ണമനോഹരമായ പൂക്കളായും ഔഷധച്ചെടികളാലും നിറഞ്ഞ ഒരു ഉദ്യാനം സ്കൂൾ മുറ്റത്ത് ഉണ്ട്. പ്രീ-പ്രൈമറി ഉൾപ്പെടെ 6 ക്ലാസ് മുറികൾ  ഉണ്ട് കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും ലഭിച്ച സ്മാർട്ട്  ക്ലാസ് റൂം ഫലപ്രദമായി വിനയോഗിച്ചു വരുന്നു I T@School ൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകളും പഠനസൗകര്യത്തിലേക്ക് പ്രയോജനപ്പെടുത്തുന്നു. കുഴൽ കിണർ സ്ഥാപിച്ചിട്ടുള്ളതിനാൽ ജലലഭ്യത ഉറപ്പാണ്. അധുനിക രീതിയിലുളള പാചകപ്പുരയുo പലചരക്കു സാധനങ്ങൾ സൂക്ഷിക്കുവാനുള്ള മുറിയും  കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും നിർമ്മിച്ചു തന്നിട്ടുണ്ട് 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന ബൃഹത്തായ ഒരു ലൈബ്രറിയും ലാബ് ഉപകരണങ്ങളും ഉണ്ട് .ഗണിത ശാസ്ത്ര പഠനത്തിനാവശ്യമായ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. വൈറ്റ്ബോർഡ് ഫാൻ ലൈറ്റ് എന്നിവ എല്ലാ ക്ലാസുമുറികളിലും ഉണ്ട്   കുട്ടികളുടെ മാനസിക ' അരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും അവശ്യമായ എല്ലാ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് സ്കൂളിന് പ്രത്യേക ഓഫിസ് മുറി ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

(1) പ്ലാസ്റ്റിക്  വിരുദ്ധ വിദ്യാലയം

നാടും വീടും പ്ലാസ്റ്റിക് വിരുദ്ധമാക്കുക എന്ന ഉദ്ദേശ്യാ ത്തോടെ  രക്ഷിതാക്കളുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് ഒറിഗാമി പരിശീലനവും പേപ്പർ പേന നിർമ്മാണവും ആരംഭിച്ചു                        

 ( 2) ഊണീനൊരു മുറം പച്ചക്കറി  -   കലഞ്ഞൂർ കൃഷിഭവന്റെ സഹായത്തോടെ ജൈവ പച്ചക്കറിത്തോട്ടം ആരംഭിച്ചു. ഇലക്കറികൾ  പച്ചക്കറികൾ  കിഴങ്ങുവിളകൾ  തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു പച്ചക്കറിത്തോട്ടത്തിൽ  വിളകൾ സ്കൂൾ ഉച്ച ഭക്ഷണംത്തിനായി പ്രേയോജനപ്പെടുത്തുന്നു                                 

(3) സ്കൂൾ പഠന വിനോദയാത്ര    -  എല്ലാ  വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ്  പ്രദാനം ചെയുന്നത്. കേവലം ഒരു വിനോദയാത്രയിലുപരി  കുട്ടികളുടെ വിജ്ഞാന  മേഖലയെ വികസിപ്പിക്കുന്നതിന് ഉത്തകുന്ന തരത്തിൽ  ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ , മെട്രോ,  ബോട്ട് യാത്ര, ചരിത്രപ്രാധാന്യ മുള്ള  സ്ഥലങ്ങൾ തുടങ്ങി  2019 ൽ  ആകാശയാത്ര വരെ നടത്തുകയുണ്ടായി

(4) സ്വാന്ത്വന  പദ്ധതി         

   രോഗികൾക്ക്  ചികിത്സാ സഹായം നൽകുന്നതിനായി ചെറുകൈത്തിരി എന്ന പേരിൽ ഒരു സ്വാന്തന പദ്ധതി ആരംഭിച്ചിട്ടുണ്ട്. എല്ലാവർഷവും അർഹരായവർക്ക് ധനസഹായം നൽകി വരുന്നു                             

(5) വേറിട്ട ദിനാചരണങ്ങൾ.                   

        പ്രധാന ദിനങ്ങൾ ഓരോന്നും സ്കൂൾ വളപ്പിന് പുറത്തേക്ക് പോയി ആഘോഷിക്കുന്നു . വന്യജീവി വാരാഘോഷ o കോന്നി ആനക്കുടും പരിസരവും സന്ദർശിച്ച് നടത്തി .വായനാദിനത്തിന് മുറിഞ്ഞകൽ വായനശാല സന്ദർശിച്ചു. തപാൽ ദിനം പൊസ്റ്റാഫീസിൽ എത്തി അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു .കർഷകദിനത്തിൽ കൃഷിഭൂമിയും പരിസ്ഥിത ദിനത്തിൽ പരിസര നടത്തവും ചെയ്യുകയുണ്ടായി.         

.   (6) ക്ലാസ് ലൈബ്രറികൾ               

     വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും പതിപ്പുക്കൾ തയ്യാറാക്കുകയും ചെയ്ത് വരുന്നു പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പത്ര ക്വിസും നടത്തിവരുന്നു

മുൻ സാരഥികൾ

1. എൻ സഹദേവൻ

2. ജോർജ്കുട്ടി

3. മോഹനചന്ദ്രൻ

4. ഉദയമ്മാൾ(സംസ്ഥാന അദ്ധ്യാപകഅവാർഡ് ജേതാവ്)

5. ശ്രീദേവി  എസ്

6. അന്നമ്മ ഈശോ

7. അരുന്ധതി എസ്

8. സുമംഗല  എസ്

9. രാജേന്ദ്രകുമാർ എൻ എസ്

10.ശ്രീജ എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിജി ബാലൻ IAS

Dr. ഗീത

Prof. മോഹനൻ

കലാകൗമുദി ചീഫ് എഡിറ്റർ വി. ഡീ.സെൽവരാജ്

മികവുകൾ

1. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സ്

എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ communicative english ക്ലാസ്സുകൾ നടത്തുന്നു

2. സ്കിറ്റ്

പാഠ ഭാഗങ്ങളെ സ്കിറ്റ് ആക്കി ഓരോ ക്ലാസുകളും പരിശീലിച്ചു അവതരിപ്പിക്കുന്നു  

3. ഗണിത കിറ്റ്

ഓരോ ക്ലാസ്സും ഗണിത പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ അവരവരുടെ പഠഭാഗങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഗണിത കിറ്റ് തയ്യാറാക്കി

4. ബഹിരാകാശ വാരം

ISRO യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ബഹിരാകാശ പരമ്പരയ്ക്കുള്ള വേദിയായി സ്കൂൾ തെരഞ്ഞെടുക്കപ്പെടുക യും VSSC യിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ശ്രീ. വി. ഐ. ശ്രീകുമാർ ക്ലാസ്സുകൾ നടത്തുകയും ചെയ്തു.

5. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം

എല്ലാ വർഷവും വിവിധ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു

6. മികവുലത്സവം

ബി. ആർ. സി യുടെ നേതൃ ത്വത്തിൽ 2017 ൽ നടന്ന മികവ് ഉത്സവത്തിൽ മി കച്ച സ്കൂളായി തെരഞ്ഞെടുത്തു.

7.ജൈവ വൈവിധ്യ   ഉദ്യാനo                                       

      ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവു ക്ഷങ്ങൾ ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ  ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിത.പ0നത്തിന് പര്യാപ്തമാക്കുന്നു         

8. ഭക്ഷ്യമേള

            എല്ലാവർഷവും  Smc യുടെ  നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള  ഭക്ഷ്യമേള നടത്തിവരുന്നു

9.ശാസ്ത്രദിനം

         എല്ലാവർഷവുംഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനത്തിൽ വൈവിധ്യമാർന്ന. ശാസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തിവരുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ / മററ് ജീവനക്കാർ

ബിന്ദു വി (പ്രഥമാധ്യാപിക)

സോയാകുമാരി  എം വൈ

ലെനി ഐസക്

സ്മിത എസ്

സോണിയ വി

ശ്രീലത വി എൻ ( പി റ്റി സി എം)

ഷീബ എം (പ്രീപ്രൈമറി ടീച്ചർ)

ബിജി അസീഷ് (പ്രീപ്രൈമറി ആയ)



ക്ലബുകൾ

പരിസ്ഥിതി ക്ലബ്

വിദ്യാരംഗം ക്ലബ്

ഗണിത ക്ലബ്

സയൻസ് ക്ലബ്

ET ക്ലബ്

സുരക്ഷ ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

*പുനലൂർ മൂവാറ്റുപുഴ റോഡിൽ മുറിഞ്ഞകൽ ജംഗ്ഷനിൽ ഇറങ്ങുക.അവിടെ നിന്നും അതിരുങ്കൽ എത്തി കല്ലേലി അച്ചൻകോവിൽ റോഡിൽ പ്രവേശിക്കുക. 2 കി. മീ മുന്നോട്ട് വരുമ്പോൾ കുളത്തുമൺ ജംഗ്ഷനിൽ റോഡിൻ്റെ ഇടതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

*അല്ലെങ്കിൽ പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ വന്നു് കല്ലേലി ജംഗ്‌ഷനിൽ എത്തുക.അവിടെ നിന്ന് 2 കിലോമീറ്റർ കൂടി വരുമ്പോൾ കുളത്തൂമൺ ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:9.16725000,76.88600000|zoom=10}}


"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_കുളത്തുമൺ&oldid=1354164" എന്ന താളിൽനിന്ന് ശേഖരിച്ചത്