ഗവ.എൽ.പി.എസ് കുളത്തുമൺ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
(1) പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം
നാടും വീടും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമാണ യൂണിറ്റും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മേൽനോട്ടത്തിൽ ഒറിഗാമി പരിശീലനവും പേപ്പർ പേന നിർമാണവും ആരംഭിച്ചു.
( 2) ഊണിനൊരു മുറം പച്ചക്കറി- കലഞ്ഞൂർ കൃഷിഭവന്റെ സഹായത്തോടെ ജൈവ-പച്ചക്കറിത്തോട്ടം ആരംഭിച്ചു. ഇലക്കറികൾ, പച്ചക്കറികൾ, കിഴങ്ങുവിളകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന പച്ചക്കറിത്തോട്ടത്തിലെ വിളകൾ ഉച്ച ഭക്ഷണത്തിനായി പ്രയോജനപ്പെടുത്തുന്നു.
(3) സ്കൂൾ പഠന വിനോദയാത്ര- എല്ലാ വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ് പ്രദാനം ചെയുന്നത്. കേവലം ഒരു വിനോദയാത്രയിലുപരി കുട്ടികളുടെ വിജ്ഞാന മേഖലയെ വികസിപ്പിക്കുന്നതിന് ഉതകുന്ന തരത്തിൽ ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മെട്രോ, ബോട്ട് യാത്ര, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങി 2019ൽ ആകാശയാത്ര വരെ നടത്തുകയുണ്ടായി.
(4) ചെറുകൈത്തിരി
രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി ചെറുകൈത്തിരി എന്ന പേരിൽ ഒരു സ്വാന്ത്വന പദ്ധതി ആരംഭിച്ചിട്ടുണ്ട്. എല്ലാവർഷവും അർഹരായവർക്ക് ധനസഹായം നൽകി വരുന്നു.
(5) വേറിട്ട ദിനാചരണങ്ങൾ.
പ്രധാന ദിനങ്ങൾ ഓരോന്നും സ്കൂൾ വളപ്പിന് പുറത്തേക്ക് പോയി ആഘോഷിക്കുന്നു. വന്യജീവി വാരാഘോഷo കോന്നി ആനക്കൂടും പരിസരവും സന്ദർശിച്ച് നടത്തി. വായനാദിനത്തിന് മുറിഞ്ഞകൽ വായനശാല സന്ദർശിച്ചു. തപാൽ ദിനം പോസ്‌റ്റോഫീസിൽ എത്തി അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു. കർഷകദിനത്തിൽ കൃഷിഭൂമി സന്ദർശനവും; പരിസ്ഥിതിദിനത്തിൽ പരിസര നടത്തവും ഉണ്ടായി.
. (6) ക്ലാസ് ലൈബ്രറികൾ
വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും പതിപ്പുകൾ തയ്യാറാക്കുകയും ചെയ്‌തുവരുന്നു. പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പത്ര-ക്വിസും നടത്താറുണ്ട്.