ഗവ.എൽ.പി.എസ് കുളത്തുമൺ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സ്

എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സുകൾ നടത്തുന്നു.

2. സ്കിറ്റ്

പാഠ ഭാഗങ്ങളെ സ്കിറ്റ് ആക്കി ഓരോ ക്ലാസുകളും അവതരിപ്പിക്കുന്നു.

3. ഗണിതക്കിറ്റ്

ഓരോ ക്ലാസ്സും ഗണിത പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ അവരവരുടെ പഠഭാഗങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഗണിതക്കിറ്റ് തയ്യാറാക്കി.

4. ബഹിരാകാശ വാരം

ISRO യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ബഹിരാകാശ പരമ്പരയ്ക്കുള്ള വേദിയായി സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും VSSC-ൽ നിന്നുള്ള ശാസ്ത്രജ്ഞൻ ശ്രീ. വി. ഐ. ശ്രീകുമാർ ക്ലാസ്സുകൾ നടത്തുകയും ചെയ്തു.

5. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം

എല്ലാ വർഷവും വിവിധ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.

6. മികവുത്സവം

ബി. ആർ. സി യുടെ നേതൃത്വത്തിൽ 2017ൽ നടന്ന മികവുത്സവത്തിൽ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.

7.ജൈവ വൈവിധ്യ ഉദ്യാനo

     ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ  ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിതപ0നത്തിന് പര്യാപ്തമാക്കുന്നു.         

8. ഭക്ഷ്യമേള

    SMC-യുടെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള എല്ലാവർഷവും നടത്താറുണ്ട്.

9.ശാസ്ത്രദിനം

     എല്ലാവർഷവും ദേശീയ ശാസ്ത്രദിനത്തിൽ (ഫെബ്രുവരി 28) വൈവിധ്യമാർന്ന ശാസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തുന്നുണ്ട്.