ഗവ.എച്ച്എസ്എസ് തൃശ്ശിലേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ഗവ.എച്ച്എസ്എസ് തൃശ്ശിലേരി
വിലാസം
തൃശ്ശിലേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-2016Sreejithkoiloth



വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാന്‍ പൂര്‍വ്വ സൂരികള്‍ സ്ഥാപിച്ച ത്രിനേത്ര എന്ന വിദ്യാലയം, അധ സ്ഥിതര്‍ക്കും അവര്‍ണര്‍ക്കും അക്ഷരം തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം . 1957 ല്‍ ഇന്ന്എല്‍.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശ്രമഫലമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഹയര്‍ സെക്കണ്ട‌റി തലം വരെ ഉയര്‍ന്നുനില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രം.

ചരിത്രം

1957 ല്‍ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകള്‍ നീങ്ങാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. 1960 ല്‍ യു.പി.സ്കൂളായും 1968 ല്‍ ഹൈസ്കൂളായും 2004ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തി.


ഭൗതികസൗകര്യങ്ങള്‍

14 ബ്ലോക്കുകളിലായി  26  ഹൈസ്കൂളുകള്‍ ക്ലാസ്സുകള്‍  6  ഹയര്‍ സെക്കന്‍ഡറി  ക്ലാസ്സുകള്‍ , കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, 
     സ്മാര്‍ട്ട് റൂം ,ഓഫീസ് ,സ്റ്റാഫ് റൂം ,സ്റ്റേജ് മുതലായവ പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ജെ.ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്
  • സയന്‍സ് ക്ലബ്
  • ടൂറിസം ക്ലബ്
  • മാത്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്
  • ഹിന്ദി ക്ലബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • എന്‍.ജെ.ജോസഫ്
  • പി.വി.ബാലന്‍നായര്‍
  • പി.കെ.മാധവക്കുറുപ്പ്
  • എന്‍.കെ.ഫിലിപ്പോസ്
  • കെ.രാഘവന്‍
  • സി.ചന്ദ്രന്‍
  • പി.ഒ.തോമസ്
  • എം. ജോസഫ്
  • പി.ടി. തോമസ്
  • എ.എ.ദേവസ്യ
  • എസ്. സദാനന്ദന്‍ നായര്‍
  • എന്‍.നാരായണന്‍ ആചാരി
  • കെ.വേലായുധന്‍ നായര്‍
  • കെ.കെ. ജോര്‍ജ്
  • ഇ.മുഹമ്മദ് കുഞ്ഞ്
  • കെ.രാഘവന്‍
  • പി.കെ.കുട്ടപ്പന്‍
  • എന്‍.ഗോപിനാഥന്‍
  • എന്‍.ജെ.ആന്റണി
  • പി.കെ. മാത്യു
  • കെ.ജയരാമന്‍
  • കെ.പദ്മനാഭന്‍ നായര്‍
  • കെ.കെ. മാധവന്‍
  • ശ്രീവല്‍സന്‍ എ.പി.
  • എം.പി. കരുണാകരന്‍
  • രാഘവന്‍.എ
  • എം.മാധവന്‍
  • എന്‍.സി.പോക്കര്‍.
  • ദേവകികുഞ്ഞമ്മ.കെ.കെ
  • പി.വി.പദ്മം
  • പി.സി.ലില്ലി
  • ബാലന്‍.എ
  • രാജന്‍.കെ.വി
  • വി.കുഞ്ഞികൃഷ്ണന്‍
  • ടി.എ. ചന്ദ്രിക
  • ചന്ദ്രിക. എം,
  • പി.പി.രാഘവന്‍
  • എന്‍.സി. ചാക്കോ
  • എ.ആര്‍. ചെല്ലം
  • എം. സഫിയാബീവി
  • ഇ. കുഞ്ഞബ്ദുള്ള
  • എ.കെ.ബാലന്‍
  • ആര്‍.ഹരിപ്രിയ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഏഷ്യാഡ് മെഡല്‍ ജേതാവ് ഒ.പി.ജയ്ഷ
  • ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ബീന പീറ്റര്‍
  • ബിജു പീറ്റര്‍
  • ഷേര്‍ളി പീറ്റര്‍
  • സലോമി സേവ്യര്‍
  • കെ.കെ.ഗീതാമണി
  • അച്ചന്‍കുഞ്ഞ്
  • കെ.കെ.ത്രേസ്യാ.

വഴികാട്ടി

{{#multimaps:11.909514,75.99741| zoom=16 width="350" height="350" selector="no" controls="none"}}