ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/ലോക്ക് ഡൗണും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗണും കുട്ടിയും

ക്ലാസിലിരുന്നപ്പോൾ ടീച്ചർ പറഞ്ഞു,
നാളെ മുതൽ വരേണ്ട, സ്കൂൾ അടച്ചു
കാര്യമെന്തെന്ന് ഞങ്ങൾ തിരക്കി
കോറോണയെന്ന മഹാവ്യാധി
പടരുകയാണെന്ന്ടീച്ചർ പറഞ്ഞു
ഞൊടിയിടയിൽ സ്കൂൾ അടച്ചപ്പോൾ ഞങ്ങൾ തേങ്ങി ,ഒപ്പം ടീച്ചറും വിതുമ്പി
പരീക്ഷകളില്ല ,വാർഷികാഘോഷങ്ങളില്ല
ദുംഖം നിറഞ്ഞ മനസുമായി വീടണഞ്ഞു
പിന്നെ കേട്ടു കേരളം ലോക്കായെന്ന്,
പിന്നെയാരോ പിറുപിറുത്തു ഇന്ത്യയും ലോക്കിലായി,
കാര്യമെന്തെന്ന് ഞാനും തിരക്കി,
അമ്മ പറയുന്നു കൊറോണ- കൊറോണ ,ഗോ കോറോണയെന്ന്
അവളാരെന്ന് ഞാൻ തിരക്കി
വൈറസെന്ന് അമ്മ തൻ മറുപടി
ഭീകരിയാം കൊറോണ ആളെകൊല്ലിയാണേ
പുറത്തിറങ്ങരുതെന്ന് അച്ഛന്റെ താക്കീതും
ഉണ്ടും ഉറങ്ങിയും ദിനങ്ങളെണ്ണിവിട്ടു
അവധിക്കായി കാത്തിരുന്ന പള്ളിക്കുടം പിള്ളേർക്ക്
അവധി വെറുപ്പായി മാറി
ചങ്ങാതിമാരൊത്തുള്ള കളി ചിരികൾ
മനസിൽ കനലെരിയുന്ന ഓർമ്മകളായി
എന്റെ വിദ്യാലയ ക്ഷേത്രം സ്വപ്നം കണ്ടു മയങ്ങി ,
ലോക്ക് എന്നഴിയുമെന്ന് കാതോർത്ത്
ദിനമോരോന്നും തള്ളിവിടുന്നു ഞാൻ



 

അഞ്ജനാരാജ്
4 A എസ് ഡി വി ജെ ബി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത