"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
ചരിത്രം
'''തിരുവനന്തപുരം''' ജില്ലയിൽ കാട്ടാക്കട  താലൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കൂളത്തൂമ്മൽ  വില്ലേജിൽ ജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് '''ഗവ.എച്ച്.എസ്.എസ്. കുളത്തുമ്മൽ'''. 150 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ...
'''തിരുവനന്തപുരം''' ജില്ലയിൽ കാട്ടാക്കട  താലൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കൂളത്തൂമ്മൽ  വില്ലേജിൽ ജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് '''ഗവ.എച്ച്.എസ്.എസ്. കുളത്തുമ്മൽ'''. 150 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ...



07:55, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കൂളത്തൂമ്മൽ വില്ലേജിൽ ജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ.എച്ച്.എസ്.എസ്. കുളത്തുമ്മൽ. 150 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ...

കാട്ടാക്കട പരിസരത്ത് താമസിച്ചിരുന്ന ജന‍ങ്ങളിൽ സാമ്പത്തിക ഔന്ന്യത്യം പുലർത്തിയിരുന്ന ചില നായർ തറവാടുകൾ ഉണ്ടായിരുന്നു. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അന്ന് പുറംമ്പോക്ക് ഭൂമിയായി കിടന്നതും മയിലാടി, കുറ്റിക്കാട് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നതുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവൻമാർ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. സാൽവേഷൻ ആർമി വക ക്രിസ്ത്യൻ ദേവാലയത്തിനോട് ചേർന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നൽകുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു. പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജൻ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതൻ കൃഷ്ണൻനായർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഈ പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്. പള്ളി പുതുക്കി പ്പണിഞ്ഞപ്പോൾ ഈ സ്കൂൾ ഇവിടെ നിന്നും കാരണവൻമാരുടെ സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു. മുളങ്കാടും കുറ്റിക്കാടും നിറഞ്ഞ ഈ പ്രദേശത്തു വന്നെത്തി പഠിക്കാൻ കുട്ടികൾക്ക് ബുദ്ധിമുട്ടു നേരിട്ടിരുന്നു. തത്ഫലമായി ഈ സ്കൂൾ കാട്ടാക്കട ജംഗ്ഷനിൽ ശ്രീ ധർമ്മ ശാസ്താ കോവിലിനടുത്തുള്ള പതിനാലു സെന്റ് ഭൂമിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ കുട്ടികൾ കളിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നത് ശാസ്താംകോവിൽ ഗ്രൗണ്ടും ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഗ്രൗണ്ടുമായിരുന്നു. കുടിവെള്ളത്തിനായി ശാസ്താംകോവിലെ പാളക്കിണറാണ് ഉപയോഗിച്ചിരുന്നത്. സ്കൂളിന് വേണ്ട സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ 1970-ൽ 5,6,7 ക്ലാസുകളിലെ കുട്ടികളും 18 അധ്യാപകരും ഉൾപ്പെട്ട യു.പി സെക്ഷൻ പണ്ട് കുടിപ്പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് സ്ഥാപിക്കപ്പെട്ടു. ഈ യു.പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി വാസന്തിദേവി ആയിരുന്നു.

1980-ൽ പൊതുവിദ്യാഭ്യാസ ധാരയിലേയ്ക്ക് ഈ പ്രദേശത്തെ വിദ്യാർത്ഥികളെ എത്തിക്കുവാൻ സാധിക്കാത്ത അവസ്ഥ വന്നു. ദരിദ്രരായ കുട്ടികൾക്ക് പഠിക്കുവാൻ സർക്കാർ ഹൈസ്കൂൾ ഈ പ്രദേശത്ത് കുറവായിരുന്നു. അതിനു പരിഹാരമായി ശ്രീ . കെ പ‍ങ്കജാക്ഷൻ എം.എൽ.എ യുടെ ശ്രമഫലമായി ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കി. ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി മേഴ്സിഡസ് റ്റീച്ചറായിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. സുമന്ത്രൻ നായർ സാർ ആയിരുന്നു. കോളേജുകളിൽ നിന്നം പ്രീഡിഗ്രി അടർത്തി മാറ്റിയപ്പോൾ 2000-ൽ ഈ സ്കൂളിനേയും ഹയർ സെക്കന്ററി സ്കൂളാക്കി ഉയർത്തി. ഇതിന്റെ ആദ്യത്തെ പ്രിൻസിപ്പാൾ ശ്രീ. പി.രവീന്ദ്രൻ നായർ ആയിരുന്നു. ഈ ഗ്രാമീണമേഖലയിലെ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം നിർവിഘ്നം നടത്തുന്നതിനു വേണ്ടി പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനുവേണ്ടി 2000 ആഗസ്റ്റിൽ ഇടതുമുന്നണി കൺവീനർ ശ്രീ. വി.എസ്. അച്ചുതാനന്ദന്റെ ശ്രമവും, പി.റ്റി.എ കമ്മറ്റിയോടൊപ്പം അന്നത്തെ കാട്ടാക്കട ഏര്യാകമ്മറ്റി സെക്രട്ടറി ശ്രീ. ഈ. ത‍ങ്കരാജിന്റെ നേതൃത്വപരമായ പ‍ങ്കും വിലപ്പെട്ടതാണ്. സ്കൂൾ വീഡിയോ കാണാൻ ബ്ലോഗ് സന്ദർശിക്കുക

പഴയ സ്കൂൾ കെട്ടിടം
പഴയ സ്കൂൾ കെട്ടിടം