സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/കെ സി എസ്സ് എൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 26 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ) ('* <font color="#2B2CA7"> <font size=5> കർത്താവായ ഈശോയെ നിങ്ങൾ സ്വീകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • കർത്താവായ ഈശോയെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ.അവനിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചുകൊണ്ട് അനർഗ്ഗളമായ കൃതജ്ഞതാ പ്രകാശനത്തിൽ മുഴുകുവിൻ.(കൊളോ 2:6-8)

പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകൾ അനുസരിച്ച് സജീവ വിശ്വാസത്തിൽ കത്തോലിക്കാ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു സംഘടനയാണ് കെ സി എസ്സ് എൽ. ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളെ വിശ്വാസം, പഠനം, സേവനം എന്ന ആദർശത്തിൽ പരിശീലിപ്പിക്കുന്നതിനുള്ള വേദിയാണ് കെ സി എസ്സ് എൽ.

*   		സി ആർ എച്ച് എസ്സ് വലിയതോവാളയിൽ ക്രൈസ്തവ പാരമ്പര്യം നിറഞ്ഞു നിൽക്കുന്ന പ്രകൃതി രമണീയമായ ഒരന്തരീക്ഷമാണുള്ളത്. 2019-2020 അധ്യയന വർഷത്തിൽ കെ സി എസ്സ് എൽ.പ്രവർത്തനങ്ങൾക്ക് എച്ച് എസ്സ് വിഭാഗത്തിൽ നേതൃത്വം നൽകുന്നത് സിസ്ററർ ബോണി എലിസബത്ത് കുര്യനാണ്.


പ്രവർത്തനങ്ങൾ

  • നന്മക്കളരി-17 അംഗങ്ങൾ പ്രവർത്തിക്കുന്നു.നന്മക്കളരിയിലെ പാഠഭാഗങ്ങൾ പൊതുവായി പഠിക്കുന്നു.സ്കൂൾതല മത്സരത്തിൽ വിജയികളായവരെ ര‍ൂപതാതല മത്സരത്തിനായി ഒര‍ുക്കുന്നു.
  • *സാഹിത്യമത്സരം-കട്ടപ്പന സെന്റ് ജോർജ്ജ് എച്ച് എസ്സിൽ നടന്ന സാഹിത്യമത്സരത്തിൽ 16 കുട്ടികൾ പങ്കെടുത്തു.4പേർ ഉന്നതവിജയം കരസ്ഥമാക്കുകയും 3 പേർ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു‍ു.
  • *ലീഡേഴ്സ് മീറ്റ്-ജൂൺ മാസത്തിൽ ആനക്കല്ലിൽ വച്ചു നടന്ന ലീഡേഴ്സ് മീറ്റിൽ അമൽ ജോസഫ് ,ബിയാമോൾ ജോസഫ് എന്നിവർ പങ്കെടുത്തു.
  • *ജപമാല മാസാചരണം-പരിശുദ്ധ അമ്മയ്ക്ക് പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്ന ഒക്ടോബർ മാസത്തിൽ അംഗങ്ങൾ ജപമാല പ്രാർത്ഥന നടത്തി.ഓരോ ക്ലാസ്സുകാർ ജപമാലക്ക് നേതൃത്വം നൽകി. അംഗങ്ങൾ തുടർന്നും പ്രാർത്ഥന നടത്തുന്നു.
  • *ആദ്യവെള്ളി ആചരണം-മാസത്തിലെ രണ്ടാം വെള്ളിയാഴ്ച്ചകളിൽ സ്ക‍ൂളിൽ അനുരജ്ഞന കൂദാശ സ്വീകരണവും വി.കുർബാന അർപ്പണവും നടക്കുന്നു.അധ്യാപകരും കുട്ടികളും ഇതിൽ ഭക്തിപൂർവ്വം സംബന്ധിക്കുന്നു.
  • *രാജത്വ തിരുനാൾ- കെ സി എസ്സ് എൽ അംഗങ്ങൾ ഇടവക മധ്യസ്ഥനും നേതാവുമായ ക്രിസ്തുരാജന്റെ തിര‍ുനാൾ ആഘോഷിച്ചു.ഇടവക ദൈവാലയത്തിൽ നടന്ന ആത്മീയ കർമ്മങ്ങളിലും തുടർന്നു നടന്ന സ്നേഹവിര‍ുന്നിലും കലാവിരുന്നിലും എല്ലാവരും പങ്കെടുത്തു.
  • *വായനാക്കളരി-കുഞ്ഞുങ്ങളിൽ ആത്മീയ ചൈതന്യവും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ വായനാക്കളരി പ്രവർത്തിക്കുന്നു.വിശുദ്ധരുടെ ജീവചരിത്രങ്ങൾ,മൂല്യങ്ങൾ ജീവിതവിജയത്തിന് ഈ പുസ്തകങ്ങളൊക്കെ കുട്ടികൾക്ക് നൽകിവരുന്നു. ഈ വായനാക്കളരിയിലെ അംഗങ്ങൾ ഏറെ താത്പര്യത്തോടെ പുസ്തകങ്ങൾ വായിക്കുകയും കൂടുതൽ കുട്ടികൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു.
  • *പ്രാർത്ഥനാസെൽ-എല്ലാ ദിവസവും കുട്ടികൾ ഉച്ചസമയത്ത് ജപമാല,ബൈബിൾ വായന ,ജ്ഞാനത്തിനുവേണ്ടിയുള്ള പ്രാർത്ഥന എന്നിവ നടത്തുന്നു.

ഉണ്ണീശോയെ വരവേൽക്കാൻ‍-ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ കുട്ടികൾ പ്രാർത്ഥനയോടെ ഒരുങ്ങുന്നു.

  • *തിര‍ുവചനക്കളരി-സജീവവും ജീവദായകവുമായ വചനം ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കെ സി എസ്സ് എൽ അംഗങ്ങൾ വചനം പഠിക്കുകയും ഏറ്റ് പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
  • *സ്പന്ദനം- കൗമാരമനസ്സിന്റെ വിശുദ്ധി പഠനവിഷയമാക്കിയ ഈ വർഷം സ്പന്ദനം എന്ന പേരിൽ കയ്യെഴുത്തുമാസിക തയ്യാറാക്കി വരുന്നു.