കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ചട്ടിയില്ല,പുട്ടുമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
07:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചട്ടിയില്ല,പുട്ടുമില്ല

പുട്ടു രണ്ടു ചുട്ടു വച്ചു
ചട്ടി കൊണ്ടു പൊത്തിവച്ചു
കുട്ടികളെ കൂട്ടിവരാൻ
കുട്ടിയമ്മ പുറത്തു പോയി.
 പട്ടി വന്നു ചട്ടി തട്ടി
മുട്ടിയപ്പോൽ ചട്ടി പൊട്ടി
പുട്ടിലൊന്നു തട്ടി വേഗം
പട്ടിയങ്ങു വിട്ടു പേയി.
തക്കമൊന്നു കിട്ടിയപ്പോൾ
കുട്ടിപ്പൂച്ച വീട്ടിലെത്തി
തട്ടിമുട്ടി നോക്കിയപ്പോൾ
പുട്ടു കഷണം ഒന്ന് കിട്ടി.
കുട്ടികളെ കൂട്ടി മെല്ലെ
കുട്ടിയമ്മ വന്ന നേരം
ചട്ടിയില്ല പുട്ടുമില്ല
പുട്ടു പൊടി മാത്രം ബാക്കി.

ആൽഫിയ താജ്
7 ഡി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത