സഹായം Reading Problems? Click here


കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.

Schoolwiki സംരംഭത്തിൽ നിന്ന്
(35048 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.
35048 1.png
വിലാസം
കുമാരപുരം പി.ഒ
ഹരിപ്പാട്

പൊത്തപ്പള്ളി
,
690548
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04792411471
ഇമെയിൽ35048alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഅമ്പലപ്പുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ളിഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം390+159
അദ്ധ്യാപകരുടെ എണ്ണം29
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ.ഹരികുമാ൪
പ്രധാന അദ്ധ്യാപകൻബി.സുഭാഷ്
പി.ടി.ഏ. പ്രസിഡണ്ട്‍‍സാദിക്ക് ഇരുവേലി
അവസാനം തിരുത്തിയത്
23-09-202035048


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആലപ്പുഴ ജില്ലയിൽ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽ ഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിൽ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്.തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്..ആദ്യമായി നിയമിതനായ അദ്ധ്യാപക൯ അന്തരിച്ച ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.

1968 ൽ ഈ വിദ്യാലയം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു. ആദ്യത്തെ പ്രഥമാദ്ധ്യാപക൯ശ്രീമാ൯ എ.കെ.രാജരാജവ൪മ്മയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്.എസ്.എൽ. സി.പരീക്ഷ 1971 മാ൪ച്ച് മാസത്തിൽനടത്തപ്പെട്ടു. 

1974-1975 കാലയളവിൽ ഹൈസ്കുൾ വിഭാഗത്തിൽ നിന്ന് ലോവ൪ പ്രൈമറി വിഭാഗം വേ൪പെടുത്തി പ്രവ൪ത്തനം ആരംഭിച്ചു. ഇതിന്റെ പ്രഥമാദ്ധ്യാപകനായി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായ ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു. പിന്നീട് 2006 മുതൽ ലോവ൪ പ്രൈമറി വിഭാഗം പ്രഥമാദ്ധ്യാപകനായി ശ്രി എ.എം നൗഷാദ് തുടരുന്നു . 2014 ൽ ഇവിടെ ഹയർസെക്കന്ററി ബാച്ച് ആരംഭിച്ചു.അന്നു മുതൽ ശ്രീ.ആർ ഹരികുമാർ പ്രിൻസിപ്പാൾ ചുമതല നിർവ്വഹിച്ചു വരുന്നു.2018 ജനുവരി 8 മുതൽ ഹൈസ്ക്കൂൾ പ്രഥമാധ്യാപകനായി ശ്രീ.ബി.സുഭാഷ് ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചു വരുന്നു.

  1995  ജുണിൽ ഇംഗ്ലീഷ് മീഡിയം ആദ്യ ബാച്ച് ആരംഭിക്കുകയും 2005 മാ൪ച്ചിൽ ഉന്നതവിജയത്തോടെ പുറത്തിറങ്ങുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി പത്താം ക്ലാസ്സിൽ 100% വിജയം കൈവരിച്ചു വരുന്ന ഈ വിദ്യാലയത്തിൽ വർഷങ്ങളായി ഇംഗ്ലീഷ് മീഡിയത്തിൽ എസ്.എസ്.എൽ സി പരീക്ഷയിൽ 100  വിജയം നേടാൻ കഴിയുന്നു.

ഉപജില്ലാ,ജില്ലാ,സംസ്ഥാന മേളകളിലും,കലോത്സവങ്ങളിലും നിറ സാന്നിധ്യമാണ് ആ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും .

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കണ്ടറി വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു വിവീധ ലാബുകൾ,ഹൈടെക് ക്ലാസ്സ് മുറികൾ തുടങ്ങിയവ സജ്ജികരിച്ചിരിക്കുന്നു

എസ്സ.എസ്സ.എ ലക്ഷ്മി പണിക്കർ/മായാദേവി

മാഗസിൻ

പാഠ്യേതര പ്രവർത്തനങ്ങൾ

 എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്)'
ജിതിൻ.പി.ബേബി & വാണി ജയൻ   .
  • എസ്.ഐ.റ്റി.സി/ ജെ.എസ്.ഐ.റ്റി.സി
  ധന്യ എസ് മുരളി & ശാലിനി.എസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വി.ശിവപ്രസാദ്/മായാദേവി

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

'റെഡ് ക്രോസ്സ്.

‍ഡി.ആർ ജയ/

സയ൯സ് ക്ലബ്ബ് എസ് രശ്മി/ഷേർളി തോമസ്സ്

എനർജി ക്ലബ്ബ്.

എസ്.രശ്മി/

'മാത് സ് ക്ലബ്ബ്.

 നിഷ.ആർ/ഡി.ആർ ജയ

സോഷ്യൽ​ സയ൯സ് ക്ലബ്ബ്

എം.പി.രശ്മി,/കെ സിന്ധു

'ഗാന്ഡി ദർശൻ.

കെ സിന്ധു/

ഹെൽത്ത് ക്ലബ്ബ്. വി,ഇന്ദുലേഖ/ശാലിനി ഡി.മാലിനി

മാനേജ് മെന്റ്

കുമാരപൂരംപഞ്ചായത്ത് പ്രസിഡന്റ് ,കേരളനിയമസഭാംഗം പാ൪ലമെന്റംഗം, ദേവസ്വം ബോ൪ഡ് പ്രസിഡന്റ്, കയ൪ ബോ൪ഡ് ചെയ൪മാ൯ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ശ്രീ ജി.പി.മംഗലത്തുമഠം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1960 ജൂണ് മാസത്തിൽ ശ്രി പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിക്കുവാനുള്ള അനുമതി ലഭിച്ചത്. 1960 ജൂണ് മാസത്തിൽ പ്രൈമറിവിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1984 ജുൺ 16ന് സ്ക്കൂൾ സ്ഥാപകനും മാനേജരുമായിരുന്ന ശ്രീ ജി.പി.മംഗലത്തുമഠം അന്തരിച്ചു.അദ്ദേഹത്തിന്റെ നിര്യാണത്തെ തുട൪ന്ന് മക൯ ഡോക്ടർ ജി. ചന്ദ്രസേന൯ മാനേജർ പദവി വഹിക്കുന്നു.

മുൻ സാരഥികൾ

ഹൈസ്കുൾ വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ 1 . ശ്രീ ജി.അപ്പുക്കുട്ട൯ പിള്ള 2. ശ്രീ റ്റി.എ൯.കൃഷണ൯ നായർ 3. ശ്രീമതി ഡി.സുഭദ്രാമ്മ 4. ശ്രീമതി പി.വി.റെയ് ച്ചൽ 5. ശ്രീമതി ജി.തങ്കമ്മ 6. ശ്രീമതി എ.ശാന്തകുമാരിയമ്മ 7. ശ്രീമതി കെ.ശ്യാമകുമാരിയമ്മ 8. ശ്രീ ജെ പാർത്ഥസാരത്ഥി പ്രസാദ് 9. ശ്രീമതി മേരി വർഗ്ഗീസ്സ് 10. ശ്രീ. ആർ ഹരികുമാർ 11. ശ്രീ.ബി.സുഭാഷ് (തുടരുന്നു)

എൽ. പി. വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ

1. ശ്രീമതി കെ.സുകുമാരിയമ്മ 2. ശ്രീമതി കെ.ശ്യാമകുമാരിയമ്മ 3. ശ്രീമതി കെ.പി.സുമംഗലാമ്മ 4. ശ്രീ. റ്റി.പ്രകാശ൯ 5. ശ്രീമതി.കെ.സുഭദ്രാമ്മ 6. ശ്രീമതി കെ.ശ്യാമളാദേവി 7. ശ്രീമതി വി സരസ്വതിയമ്മ 8. എ.എം.നൗഷാദ് .........തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...