കെ.കെ.എൻ എം എ യു പി എസ് എരുവേശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bijupk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.കെ.എൻ എം എ യു പി എസ് എരുവേശ്ശി
വിലാസം
ഏരുവേശ്ശി

ഏരുവേശ്ശി(പി.ഒ) ചെമ്പേരി
,
670632
സ്ഥാപിതം1944
വിവരങ്ങൾ
ഫോൺ04602213820
ഇമെയിൽkknmaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13454 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി ബേബി
അവസാനം തിരുത്തിയത്
27-12-2021Bijupk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                                  കണ്ണൂ൪ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് ക൪ണാടക സംസ്ഥാനത്തോട് ചേ൪ന്നു കിടക്കുന്ന പൗരാണികമായ ഒരു ഗ്രാമമാണ് ഏരുവേശ്ശി. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1940 കളിൽ സവർണ്ണരുടെയും ഉയർന്ന കുടുംബ‍ങ്ങളിലെയും വിരലിലെണ്ണാവുന്ന കൂട്ടികൾ മാത്രം വിദ്യാഭ്യാസം നേടിക്കൊണ്ടിരൂന്ന കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ മുഴുവൻ കുട്ടികൾക്കൂം പ്രാഥമിക വിദ്യാഭ്യാസം നൽകൂകയെന്ന ഉദ്ദേശ്യത്തോടെ ശ്രീ.കെ.കെ കു‍ഞ്ഞിക്കണ്ണൻ നമ്പ്യാർ 2.10.1944 ൽ ഏരുവേശ്ശി എലിമെന്ററി സ്കൂൾ ആരംഭിച്ചൂ പ്രവർത്തനം തുടങ്ങി. ശ്രീ.കെ.കെ കു‍ഞ്ഞിക്കണ്ണൻ നമ്പ്യാർ  പ്രധാന അധ്യാപകനും മറ്റു മൂന്ന് സഹ അധ്യാപകരുമാണ് അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളിൾ ഉണ്ടായിരുന്നത്. ആരംഭത്തിൽ 50 കുട്ടികൾ മാത്രമാണ് അധ്യയനത്തിന് എത്തിയിരുന്നത്. 1960 കളിൽ പ്രായമായ എല്ലാ കുട്ടികളെയും സ്കൂളിൽ അയക്കുവാൻ രക്ഷിതാക്കൾ തയ്യാറായതോടുകൂടി വിദ്യാലയത്തിന്റെ ഉയർച്ചയുടെ ഘട്ടമായിരുന്നു. 
      
                                 1970 കളിൽ ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസ തല്പരത ഇതൊരു യു.പി സ്കൂളായി ഉയർത്തുവാൻ ആവശ്യങ്ങൾ ഉയർന്നു വന്നു. യു.പി സ്കൂളായി ഉയർത്തുവാനുള്ള സ്ഥലവും സൗകര്യവും മാനേജർ ഒരുക്കുകയും 14.6.1983 ൽ ഡി.ഇ.ഒ യു.പി ക്ലാസ് തുടങ്ങുന്നതിനുള്ള അനുമതി നൽകുകയും 15.6.1984 മുതൽ ഏരുവേശ്ശി എ.യു.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 
                                  8.7.1996 ൽ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമികളും അധ്യാപകരും,നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ പേരിൽ ഈ വിദ്യാലയം അറിയപ്പെടുന്നു. "കുഞ്ഞിക്കണ്ണൻ നമ്പ്യാർ മെമ്മോറിയൽ എ.യു.പി സ്കൂൾ" എന്ന പേരിലാണ് ഈ സ്ഥാപനം ഇപ്പോൾ അറിയപ്പെടുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

1944 ൽ ശ്രീ.കെ.കെ കുഞ്ഞികണ്ണൻ നമ്പ്യാർ മാനേജരായി ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1996 ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തൂടർന്ന് അദ്ദേഹത്തിന്റെ പിൻഗാമികൾ ഒരു ട്രസ്റ്റ് രൂപീകരിക്കുകയൂം സ്കൂളിന്റ പേര് കുഞ്ഞികണ്ണൻ നമ്പ്യാർ മെമ്മോറിയൽ എ.യു.പി സ്കൂൾ എന്നാക്കുകയൂം ചെയ്തൂ. ഈ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ഇ.കെ ചന്ദ്രഹാസനാണ്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.074970,75.559259 | width=800px | zoom=16 }}

തളിപ്പറമ്പ- ശ്രീകണ്ഠപുരം ചെമ്പേരി റൂട്ടിൽ ഏരുവേശ്ശി പാലത്തിന് സമീപം.