"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:
===കോൺഫറൻസ് ഹാൾ===
===കോൺഫറൻസ് ഹാൾ===
[[പ്രമാണം:17092 Conference Hall.jpg|ലഘുചിത്രം|വലത്ത്‌|കോൺഫറൻസ് ഹാൾ ]]
[[പ്രമാണം:17092 Conference Hall.jpg|ലഘുചിത്രം|വലത്ത്‌|കോൺഫറൻസ് ഹാൾ ]]
സ്‌കൂൾ മാനേജമെന്റ് കമ്മിറ്റി മീറ്റിംഗ്, പി.ടി.എ യോഗങ്ങൾ, കോർ കമ്മിറ്റി യോഗങ്ങൾ, അക്കാദമിക് മോണിറ്ററിങ് മീറ്റിംഗുകൾ തുടങ്ങിയ നടത്തുന്നതിന് വേണ്ടി ഭംഗിയാർന്ന കോൺഫറൻസ് റൂം സെറ്റ് ചെയ്തിരിക്കുന്നു. അക്കാദമിക അനാലിസിസ്, റിസൾട്ട് അനാലിസിസ് തുടങ്ങിയവ ചെയ്യുന്നതിന് വേണ്ടി പ്രോജെക്ടറും, സ്ക്രീനും, ഓഡിയോ സംവിധാനങ്ങളും ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. മീറ്റിംഗ് കൂടുതൽ ഊർജ്വസലമാക്കാൻ എ.സി യും സംവിധാനിച്ചിരിക്കുന്നു. സ്‌കൂളിലെ കുട്ടികളും, മറ്റു സ്‌കൂളുകളിലെ കുട്ടികളും തമ്മിൽ ഓൺലൈൻ ഇന്ററാക്‌ഷൻ ചെയ്യുന്നതിന് വേണ്ടിയുള്ള ക്യാമറയും കോണ്ഫറന്സ് മൈക്കും സജ്ജീകരിച്ചിട്ടുണ്ട്.


===സോളാർ ഗ്രിഡ്===
===സോളാർ ഗ്രിഡ്===

07:43, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.

അടൽ ടിങ്കറിങ് ലാബ്

അടൽ ടിങ്കറിങ് ലാബ്
മേക്കർ മൈൻഡ് റോബോട്ടിക് ഇന്റർ സ്‌കൂൾ മത്സരം

അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എടിഎൽ). കുട്ടികളിൽ ശാസ്ത്രീയ മനോഭാവം, വിദ്യാർത്ഥികൾക്കിടയിൽ സംരംഭക നിലവാരം,എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമായാണ് അടൽ ടിങ്കറിങ് ലാബ് സ്ഥാപിതമായത്. കുട്ടികൾക്ക് സ്വന്തമായി പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നടത്തി അവരുടെ ചിന്തകൾക്കും ഭാവനകൾക്കും രൂപം നൽകാൻ കഴിയുന്ന ഇടമാണിത്. ശാസ്ത്രവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ഉത്തേജിപ്പിക്കുന്ന നൂതനാശയങ്ങളുള്ള 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ATL-കൾ ഇന്നൊവേഷൻ പ്ലേ വർക്ക് സ്‌പെയ്‌സുകളാണ് അടൽ ടിങ്കറിങ് ലാബുകൾ.


വിദ്യാർത്ഥികൾ പഠിക്കുക മാത്രമല്ല അനുഭവിക്കുകയും ചെയ്യുന്ന STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം) ആശയങ്ങൾ മനസിലാക്കാനും വിവിധ ഉപകരണങ്ങളുമായി പ്രവർത്തിക്കാനുള്ള അവസരവും അടൽ ടിങ്കറിങ് ലാബുകളിലൂടെ സാധിക്കും.നാളത്തെ ശാസ്ത്ര സാങ്കേതിക വിദ്യയെ അനുഭവിച്ചറിയാനും ഉള്ള ഒരു അവസരമാണ് അടൽ ടിങ്കറിങ് ലാബുകൾ .

ഫിസിക്സ് ലാബ്

ഫിസിക്സ് ലാബ്
  • അതിവിശാലമായ ഹൈടെക് ലാബ്.
  • സിലബസ് അനുസരിച്ചുള്ള എല്ലാ ലാബ് ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു.
  • ഉന്നത ഗുണനിലവാരമുള്ള ലാബ് ഉപകരണങ്ങൾ
  • ഒപ്റ്റിക്കൽ പരീക്ഷണങ്ങൾക്ക് ഡാർക്ക് റൂം സൗകര്യം
  • ഒരേസമയം 60 കുട്ടികൾക്ക് ലാബ് ചെയ്യാനുള്ള സൗകര്യം.
  • മികച്ച പ്രകാശ സംവിധാനങ്ങൾ
  • യു.പി.എസ് സംവിധാനം

കെമിസ്ട്രി ലാബ്

കെമിസ്ട്രി ലാബ്
  • അതിവിശാലമായ ഹൈടെക് ലാബ് .
  • സ്റ്റോർ റൂം സൗകര്യം
  • കയ്യും മുഖവും കഴുകാൻ ആവശ്യത്തിന് വെള്ള ടാപ്പുകൾ
  • സിലബസ് അനുസരിച്ചുള്ള എല്ലാ കെമിക്കലുകളും ലഭ്യമാണ്
  • ബർണർ, ഗ്യാസ് സംവിധാനങ്ങൾ
  • ഗ്രീൻ ബോർഡ്
  • അഗ്നിശമന സംവിധാനങ്ങൾ
  • ഒരേസമയം 60 കുട്ടികൾക്ക് ലാബ് ചെയ്യാനുള്ള സൗകര്യം.
  • മികച്ച പ്രകാശ സംവിധാനങ്ങൾ

ബോട്ടണി ലാബ്

ബയോളജി ലാബ്
  • അതിവിശാലമായ ഹൈടെക് ലാബ് .
  • അൻപതോളം കോമ്പൗണ്ട് മൈക്രോസ്കോപ്പ്കൾ .
  • സൂക്ഷ്മ നിരീക്ഷണത്തിനായി ഇലക്ട്രോണിക് മൈക്രോസ്കോപ്പ്കൾ.
  • ഒരേസമയം 60 കുട്ടികൾക്ക് ലാബ് ചെയ്യാനുള്ള സൗകര്യം.
  • മുപ്പതിലധികം വിവിധ തരത്തിലുള്ള സ്പെസിമനുകൾ.
  • മികച്ച പ്രകാശ സംവിധാനങ്ങൾ

സ്മാർട് ഓഡിറ്റോറിയം

സ്മാർട് ഓഡിറ്റോറിയം
ഓഡിറ്റോറിയം ഉദ്‌ഘാടനം ശ്രീ പ്രദീപ് കുമാർ എം.എൽ.എ നിർവഹിക്കുന്നു.

പഠനാനുഭവം കൂടുതൽ രസകരവും, പുതുമയാർന്നതും ആക്കാനുതകുന്ന വിധത്തിൽ ദൃശ്യ മാധ്യമങ്ങളും സിനിമയും ഉപയോഗിക്കാൻ സഹായമാകുന്ന സ്മാർട് ഓഡിറ്റോറിയം കാലിക്കറ്റ് ഗേൾസ് സ്‌കൂളിൽ സജ്ജമാക്കിയിരിക്കുന്ന. അധ്യാപക-വിദ്യാർഥി പരിശീലന പരിപാടികൾ യുവജനോത്സവം സിനിമാപ്രദർശനം നാടകം തുടങ്ങിയവയെല്ലാം അവതരിപ്പിക്കാൻ ഉതകുന്ന നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടുള്ള ഓഡിറ്റോറിയം ആണ് ഇപ്പോൾ ഇവിടെ തയ്യാറാക്കിയത്. വിദ്യാർത്ഥികളുടെ സഹജമായ സർഗ്ഗാത്മകതയെ വികസിപ്പിക്കാൻ ഇത്തരം അരങ്ങുകൾ വളരെയധികം പ്രയോജനകരമാണ് എന്ന ചിന്തയിൽ നിന്നാണ് ഈ തിയേറ്റർ രൂപപ്പെട്ടിട്ടുള്ളത്. ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പ്രൊജക്ടർ സ്ക്രീൻ ഉപയോഗിക്കുന്നുണ്ടെങ്കിലും ക്ലാസ്സ് റൂമിലെ പരിമിതികൾക്ക് അപ്പുറത്തേക്ക് പഠനപ്രവർത്തനങ്ങളെ വ്യാപിപ്പിക്കാനും വിദ്യാർഥികളുടെ സർഗ്ഗ സിദ്ധികളെ പരമാവധി വികസിപ്പിക്കാനും ഇത്തരമൊരു തിയേറ്റർ അത്യാവശ്യമാണ്.

പ്രകാശ സംവിധാനങ്ങൾ, ശബ്ദ വിന്യാസങ്ങൾ, വലിയ സ്ക്രീൻ, അത്യാധുനിക ആംപ്ലിഫയറുകൾ, മിക്സർ, ഉന്നത നിലവാരം പുലർത്തുന്ന സ്പീക്കറുകൾ സംവിധാനങ്ങൾ എന്നിവ ഇവിടെ സജ്ജമാണ്. ഒരേസമയം 250 കുട്ടികൾക്ക് ഓഡിറ്റോറിയത്തിൽ ഇരിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു.

സ്മാർട് ക്ലാസ്സ് റൂം സൗകര്യങ്ങൾ

സ്മാർട് ക്ലാസ്സ്

സ്‌കൂളിൽ കൈറ്റ്, മാനേജ്‌മെന്റ് എന്നിവരുടെ സഹായത്തോടെ 60 ലധികം ഓഡിയോ വിശ്വൽ ക്ലാസ് റൂമുകൾ സെറ്റ് ചെയ്തിട്ടുണ്ട്. ഓരോ സെക്ഷനിലെയും ഐ.ടി കോഡിനേറ്റര്മാര് അതിന്റെ പ്രിവന്റീവ് മെയിന്റനൻസ് കൃത്യമായി നിർവഹിച്ച് എല്ലാം വർക്കിങ് ആണ് എന്ന് ഉറപ്പു വരുത്തുന്നു.

ഹയർസെക്കണ്ടറി കമ്പ്യൂട്ടർ ലാബ്

ഹയർസെക്കണ്ടറി കമ്പ്യൂട്ടർ ലാബ്

ഏറ്റവും മികച്ച നെറ്റ്‌വർക്കിങ് സംവിധാനത്തോടെയുള്ള കമ്പ്യൂട്ടർ ലാബ്. 50 കുട്ടികൾക്ക് ഒരേ സമയം ലാബ് ചെയ്യാനുള്ള അവസരം. 25 ഡെസ്‌ക്ടോപ്പുകളും , 25 ലാപ്ടോപ്പുകളും ഇവിടെ സെറ്റ് ചെയ്തിരിക്കുന്നു. നിലവിൽ ഹയർസെക്കന്ററി മാത്‍സ് ലാബും ഇവിടെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. 3 മണിക്കൂർ നേരം വർക്ക് ചെയ്യുന്നതിനുള്ള യു.പി.എസും ഇവിടെ സംവിധാനിച്ചിരിക്കുന്നു.ലാബ് യൂട്ടിലൈസേഷൻ രജിസ്റ്റർ ഉപയോഗിച്ച് ലാബിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നു. സമയാസമയം കൃത്യമായ പ്രിവന്റീവ് പ്രോഗ്രാമുകൾ ചെയ്യുന്നു.

കോൺഫറൻസ് ഹാൾ

കോൺഫറൻസ് ഹാൾ

സ്‌കൂൾ മാനേജമെന്റ് കമ്മിറ്റി മീറ്റിംഗ്, പി.ടി.എ യോഗങ്ങൾ, കോർ കമ്മിറ്റി യോഗങ്ങൾ, അക്കാദമിക് മോണിറ്ററിങ് മീറ്റിംഗുകൾ തുടങ്ങിയ നടത്തുന്നതിന് വേണ്ടി ഭംഗിയാർന്ന കോൺഫറൻസ് റൂം സെറ്റ് ചെയ്തിരിക്കുന്നു. അക്കാദമിക അനാലിസിസ്, റിസൾട്ട് അനാലിസിസ് തുടങ്ങിയവ ചെയ്യുന്നതിന് വേണ്ടി പ്രോജെക്ടറും, സ്ക്രീനും, ഓഡിയോ സംവിധാനങ്ങളും ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. മീറ്റിംഗ് കൂടുതൽ ഊർജ്വസലമാക്കാൻ എ.സി യും സംവിധാനിച്ചിരിക്കുന്നു. സ്‌കൂളിലെ കുട്ടികളും, മറ്റു സ്‌കൂളുകളിലെ കുട്ടികളും തമ്മിൽ ഓൺലൈൻ ഇന്ററാക്‌ഷൻ ചെയ്യുന്നതിന് വേണ്ടിയുള്ള ക്യാമറയും കോണ്ഫറന്സ് മൈക്കും സജ്ജീകരിച്ചിട്ടുണ്ട്.

സോളാർ ഗ്രിഡ്

20KW സോളാർ ഗ്രിഡ്

2015 ൽ ആരംഭിച്ച സ്‌കൂൾ നവീകരണത്തിന്റെ ഭാഗമായി ഓരോ ക്ലാസ്സിലെയും ലൈറ്റിന്റെയും ഫാനിന്റേയും എണ്ണം അധികരിച്ചു. കൂടാതെ 60 ലധികം സ്മാർട് ക്ലാസ്സ് റൂമുകൾ, നവീകരിച്ച ലാബുകൾ, എ.സി കോൺഫറൻസ് ഹാൾ തുടങ്ങിയവ കാരണം ഭാരിച്ച വൈദ്യുതി ചെലവാണ് ഓരോ മാസവും ഉണ്ടാവുന്നത്. രണ്ടു മാസത്തിൽ ആവറേജ് 45000 രൂപ ഈയിനത്തിൽ മാത്രം ചെലവഴിക്കേണ്ടി വരുന്നു. ഇതിനു ബദൽ സംവിധാനം എന്ന നിലക്കാണ് 20 കിലോ വാട്ട് സോളാർ ഗ്രിഡ് സ്ഥാപിച്ചത്. ഇപ്പോൾ കറന്റ് ബില്ല് ആവറേജ് 8000 രൂപയിൽ നിൽക്കുന്നുണ്ട്.

ഹൈടെക്ക് അടുക്കളയും ഡൈനിങ്ങ് ഹാളും

ഹൈടെക്ക് അടുക്കളയും ഡൈനിങ്ങ് ഹാളും

അഗ്നിശമന മാർഗങ്ങൾ

അഗ്നിശമന മാർഗങ്ങൾ

ഡിജിറ്റൽ സ്റ്റുഡിയോ

ഡിജിറ്റൽ സ്റ്റുഡിയോ

സ്കൂൾ മാനേജ്‌മെന്റ് സോഫ്ട്‍വെയർ

സ്കൂൾ മാനേജ്‌മെന്റ് സോഫ്ട്‍വെയർ

മെഡിക്കൽ എമർജൻസി റൂം

എമർജൻസി മെഡിക്കൽ റൂം