"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:


==ഇംഗ്ലീഷ് ക്ലബ്ബ്==
==ഇംഗ്ലീഷ് ക്ലബ്ബ്==
<p style="text-align:justify">കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ലോക ഭാഷയുടെ മഹത്വം കുട്ടികൾക്ക്  മനസ്സിലാക്കി കൊടുക്കുവാൻ വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു. പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു. ഭാഷാ അഭിരുചി വളർത്താൻ വായനമത്സരം, പ്രസംഗമത്സരം,ഉപന്യാസരചന,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സ്കൂൾ കലോത്സവത്തിൽ വിവിധയിനങ്ങളിൽ കുട്ടികളെ മത്സരിപ്പിക്കുകയും വിജയം നേടാൻ സാധിക്കുകയും ചെയ്തു.</p>
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ലോക ഭാഷയുടെ മഹത്വം കുട്ടികൾക്ക്  മനസ്സിലാക്കി കൊടുക്കുവാൻ വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു. പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു. ഭാഷാ അഭിരുചി വളർത്താൻ വായനമത്സരം, പ്രസംഗമത്സരം,ഉപന്യാസരചന,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സ്കൂൾ കലോത്സവത്തിൽ വിവിധയിനങ്ങളിൽ കുട്ടികളെ മത്സരിപ്പിക്കുകയും വിജയം നേടാൻ സാധിക്കുകയും ചെയ്തു.</p>
[[പ്രമാണം:Nn345.jpeg|ലഘുചിത്രം|നടുവിൽ|ശിശു ദിനത്തിൽ കുട്ടികൾ നിർമ്മിച്ച ഗ്രീറ്റിംഗ് കാർഡ് ]]
[[പ്രമാണം:Nn345.jpeg|ലഘുചിത്രം|നടുവിൽ|ശിശു ദിനത്തിൽ കുട്ടികൾ നിർമ്മിച്ച ഗ്രീറ്റിംഗ് കാർഡ് ]]
<p style="text-align:justify">തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ സജ്‌വാസലിം ഫസ്റ്റ് എ ഗ്രേഡും ഹൈസ്കൂൾ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ എ  ഗ്രേഡും ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ സെക്കന്റ് എ ഗ്രേഡും  കരസ്ഥമാക്കി.</p>
<p style="text-align:justify">തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ സജ്‌വാസലിം ഫസ്റ്റ് എ ഗ്രേഡും ഹൈസ്കൂൾ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ എ  ഗ്രേഡും ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ സെക്കന്റ് എ ഗ്രേഡും  കരസ്ഥമാക്കി.
<center><gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Nn346.png|<center>SAJWA SALIM</center>
പ്രമാണം:Nn346.png|<center>SAJWA SALIM</center>
പ്രമാണം:Nn347.jpeg|<center>ARIFA E</center>
പ്രമാണം:Nn347.jpeg|<center>ARIFA E</center>
പ്രമാണം:Nn456.jpeg|<center>ENGLISH SKIT TEAM</center>     
പ്രമാണം:Nn456.jpeg|<center>ENGLISH SKIT TEAM</center>     
</gallery></center>
</gallery>
<font size=5><center>ഹിരോഷിമ ദിനം</center></font>
ഹിരോഷിമ ദിനം
<p style="text-align:justify">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനത്തിൽ] സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാമത്സരം നടത്തി. ഫാത്തിമത്തുൽ ഹസ 5സി ,സജ്‌വ സലിം എന്നിവർ വിജയിച്ചു</p>
[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനത്തിൽ] സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാമത്സരം നടത്തി. ഫാത്തിമത്തുൽ ഹസ 5സി ,സജ്‌വ സലിം എന്നിവർ വിജയിച്ചു
[[പ്രമാണം:Nn455.jpeg|ലഘുചിത്രം|നടുവിൽ|<center>സജ്‌വ സലിം,ഫാത്തിമത്തുൽ അസ</center>]]
[[പ്രമാണം:Nn455.jpeg|ലഘുചിത്രം|നടുവിൽ|<center>സജ്‌വ സലിം,ഫാത്തിമത്തുൽ അസ]]


==പ്രവർത്തി പഠനം==
==പ്രവർത്തി പഠനം==

06:34, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അറബിക് ക്ലബ്ബ്

അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്, പ്രസംഗം, പദ്യം ചൊല്ലൽ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങൾ സംഘടിപ്പിക്കുന്നു. സബ്ബ്‌ജില്ലാ തല മത്സരത്തിൽ മികച്ച രീതിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. "കെ മാക്ക്" എന്ന പേരിൽ അറബിക് ക്ലബ്ബ്‌ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ക്ലബ്ബിന് പ്രത്യേക ബ്ലോഗും ഉണ്ട്. ബ്ലോഗ് കാണുവാൻ ഇവിടെ സന്ദർശിക്കുക 2018-19 അധ്യയന വർഷം വിപുലമായ രീതിയിൽ അറബിക് എക്സ്പോ സംഘടിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പ്രദർശനം കാണുവാൻ എത്തിയിരുന്നു. അറബിക് എക്സ്പോയുടെ മുന്നോടിയായി അറബിക് ക്ലബ്ബ് തയ്യാറാക്കിയ തീം സോങ് കാണുവാൻ ഇവിടെ സന്ദർശിക്കുക 5-7-2019 ന് ചേർന്ന അറബിക് ക്ലബ്ബ് മീറ്റിംഗിൽ പ്രസിഡണ്ടായി മുഹമ്മദ് സ്വബാഹ് (10ഇ) യെയും സെക്രട്ടറിയായി ഫാത്തിമത്തുൽ ഷാനിബയെയും (10ഡി) തെരഞ്ഞുടുത്തു. അറബിക് കലോത്സവത്തിന്നാവശ്യമായ പരിശീലനം നൽകി വരുന്നു. ആഗസ്ത് 15ന് ക്വിസ്സ് മത്സരം നടത്തി. യു.പി വിഭാഗത്തിൽ നിന്ന് സിയാ ഫാത്തിമ സബ്ജില്ലാ തലത്തിൽ അറബിക് ടാലെന്റ്റ് ക്വിസ്സിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് - അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളെ കുറിച്ചുള്ള പ്രവാചക വചനങ്ങൾ കുട്ടികളെ കേൾപ്പിച്ചു.കൂടുതൽ ഫോട്ടോസ് കാണുവാൻ ഇവിടെ സന്ദർശിക്കുക

അറബിക് ക്ലബ്ബ് തയ്യാറാക്കിയ വിവിധ ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ

ഹിദ്നുൽ ഉമ്മ്
യാ റീഫു അൽഫു സലാം
യാ റീഫു അൽഫു സലാം
അൽ-ഫുആദ് യതീറു
യാ മദ്‌റസതീ
സ്വാതന്ത്ര്യ ദിന ഗാനം
യാ ഇലാഹീ
അൽ ആമിലുൽ മുജിദ്ധ്

അറബിക് സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗത്തിനും യു.പി.വിഭാഗത്തിനും റണ്ണേഴ്‌സ് അപ്പ്

മയ്യിൽ ഗവെർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവത്തിൽ യു.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ റണ്ണേഴ്‌സ് അപ്പ് പട്ടം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി അഭിനന്ദിച്ചു.

ഇവർ നമ്മുടെ അഭിമാന താരങ്ങൾ

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി.വിഭാഗം അറബിക് പദ്യം ചൊല്ലൽ (ജനറൽ)ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീർ


ആഹ്ലാദ പ്രകടനം നടത്തി യു.പി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീറിനെ കമ്പിൽ ടൗണിലേക്ക് ആനയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. ശ്രീമതി സുധർമ്മ ജി, ശ്രീമതി ദിവ്യ, ശ്രീമതി അപർണ്ണ, ശ്രീ നസീർ എൻ, ശ്രീ ബിജു, ശ്രീ അർജുൻ, ശ്രീ അരുൺ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

അറബിക് ഡിജിറ്റൽ മാഗസിൻ

24-02-2020ന് നടന്ന സ്കൂൾ പഠനോത്സവത്തോടനുബന്ധിച്ച് അറബിക് ഡിജിറ്റൽ മാഗസിൻ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ അജിത്ത് മാട്ടൂൽ പ്രകാശനം കർമ്മം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ താഹിറ, സ്കൂൾ മാനേജർ ശ്രീ പി ടി പി മുഹമ്മദ് കുഞ്ഞി, പ്രിൻസിപ്പൽ രാജേഷ്, ഹെഡ്മിസ്ട്രസ് സുധർമ്മ ജി, ബി.പി.ഒ ഗോവിന്ദൻ എടാടത്തിൽ, വാർഡ് മെമ്പർ, ഷമീമ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നഫീസ, മദർ പി.ടി.എ പ്രസിഡണ്ട് സജ്‌ന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ലോക ഭാഷയുടെ മഹത്വം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു. പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. ഭാഷാ അഭിരുചി വളർത്താൻ വായനമത്സരം, പ്രസംഗമത്സരം,ഉപന്യാസരചന,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സ്കൂൾ കലോത്സവത്തിൽ വിവിധയിനങ്ങളിൽ കുട്ടികളെ മത്സരിപ്പിക്കുകയും വിജയം നേടാൻ സാധിക്കുകയും ചെയ്തു.

ശിശു ദിനത്തിൽ കുട്ടികൾ നിർമ്മിച്ച ഗ്രീറ്റിംഗ് കാർഡ്

തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ സജ്‌വാസലിം ഫസ്റ്റ് എ ഗ്രേഡും ഹൈസ്കൂൾ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ എ ഗ്രേഡും ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ സെക്കന്റ് എ ഗ്രേഡും കരസ്ഥമാക്കി.

ഹിരോഷിമ ദിനം ഹിരോഷിമ ദിനത്തിൽ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാമത്സരം നടത്തി. ഫാത്തിമത്തുൽ ഹസ 5സി ,സജ്‌വ സലിം എന്നിവർ വിജയിച്ചു

സജ്‌വ സലിം,ഫാത്തിമത്തുൽ അസ

പ്രവർത്തി പഠനം

തൊഴിലിനോട് ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമതി ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കിവരുന്നു. കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും പ്രവർത്തി ചെയ്യുന്ന കുട്ടികളെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു. പ്രവർത്തി പഠനം ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യൂ

പേപ്പർ ബാഗ് നിർമ്മാണ പരിശീലനം

കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേപ്പർ ബാഗ് നിമ്മാണ പരിശീലനം നൽകി. കേരളം സമ്പൂർണ്ണ പ്ലാസ്റ്റിക് മുക്ത സംസ്ഥാനമായി മാറിയതിനാൽ പേപ്പർ ബാഗ് നിർമ്മാണം ആവാശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് പ്രവർത്തി പരിചയ ക്ലബ്ബ് മുതിർന്നത്. കുട്ടികൾക്ക് വീടുകളിൽ നിന്നും പേപ്പർ ബാഗ് നിർമ്മിച്ച് വരുമാനമുണ്ടാക്കാനും ഇത് വഴി സാധിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സുധർമ്മ ജി, കമ്പിൽ വ്യാപാരി വ്യവസായി സമിതി പ്രധിനിധി സഹജന് പേപ്പർ ബാഗ് നൽകി പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ അധ്യാപകൻ പി ബി പ്രമോദ് സ്വാഗതം പറഞ്ഞു. സീനിയർ അദ്ധ്യാപിക കെ വിമല അധ്യക്ഷത വഹിച്ചു.

കുട നിർമ്മാണ പരിശീലനം

കമ്പിൽ മാപ്പിള ഹൈസ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കുട നിർമ്മാണ പരിശീലനം ആരംഭിച്ചു. സ്കൂളിലെ അദ്ധ്യാപിക എ.കെ. ദിവ്യയുടെ നേതൃത്വത്തിലാണ് കുടനിർമ്മാണ പരിശീലനം ആരംഭിച്ചത്. ഇതിന് മുമ്പും വിദ്യാർത്ഥികൾ കുടനിർമ്മിച്ചിരുന്നു. സ്കൂളിലെ പൊതുപരിപാടിയിലും വീടുകളിലും കുട്ടികൾ നിർമ്മിച്ച കുടകൾ വില്പന നടത്താറുണ്ട്.

കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിക്ക് അഭിമാനാർഹമായ നേട്ടം

ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ യു.പി ,ഹൈസ്കൂൾ ,ഹയർസെക്കണ്ടറി വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായി. ദിവ്യ ടീച്ചറുടെ ചിട്ടയർന്ന പരിശീലനവും കുട്ടികളുടെ ആത്മാർത്ഥമായ പങ്കാളിത്തവും ഒത്തുചേർന്നപ്പോൾ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനാർഹമായ ഒരു നേട്ടം തന്നെയാണ്. യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നീ മൂന്നു തലത്തിലും വിദ്യാർത്ഥികൾ ഇത് ആഘോഷമായി കൊണ്ടാടി. സ്കൂൾ മുതൽ കമ്പിൽ ടൗൺ വരെ കുട്ടികൾ ഘോഷ യാത്ര നടത്തി.

ആരോഗ്യ ക്ലബ്ബ്

ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ശ്രീമതി മഞ്ജുള ഇ കൺവീനറായിട്ടുള്ള ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ തിങ്കളാഴ്ചയും നൽകുന്ന കാര്യത്തിൽ ഒട്ടും വീഴ്ച വരുത്താറില്ല.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ഇടക്കിടെ സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്. ക്ലബ്ബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങ‍ൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.

സംക്രമീകേതര രോഗ പ്രതിരോധ പരിപാടി
കോളച്ചേരി PHC യുടെ ആഭിമുഖ്യത്തിൽ സംക്രമീകേതര രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ കായിക മത്സരം നടത്തി. കുട്ടികളിൽ വ്യായാമശീലം വളർത്താൻ ബോധവൽക്കരണം നടത്തുകയും ചെയ്തു. കൊളച്ചേരി പിഎച്ച്സി ജീവനക്കാരും സ്കൂളിലെ അധ്യാപകരും കുട്ടികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

പി.ടി.എ കമ്മിറ്റി

പ്രത്യേക പി.ടി.എ.ജനറൽ ബോഡി യോഗം

സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവെർന്മെന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നമ്മുടെ സ്കൂളിൽ പി.ടി.എ.ജനറൽ ബോഡി യോഗം 29-11-2019 ന് നടന്നു. കുട്ടികൾ പെട്ടുപോകുന്ന സമൂഹത്തിലെ ചതിക്കുഴികളെ കുറിച്ച് മയ്യിൽ പോലീസ് പി.ആർ.ഒ ശ്രീ രാജേഷ് രക്ഷിതാക്കൾക് ബോധവൽക്കണ ക്ലാസ്സ് നൽകി .
അക്കാദമിക പ്രവർത്തനങ്ങൾ, ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ, എന്നിവ ടീച്ചർമാർ വിശദീകരിച്ചു. രണ്ടാം പാദവാർഷിക മൂല്യനിർണ്ണയം വിലയിരുത്തി. കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള സയൻസ്, മാത്‍സ് വിഷയങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കുട്ടികളിൽ പഠന നിലവാരം ഉയർത്താനും പഠനത്തിൽ താല്പര്യം വർദ്ധിപ്പിക്കാനും ആവശ്യമായ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നതായി രക്ഷിതാക്കൾ വിലയിരുത്തി.

സ്കൂളിന്റെ ചുറ്റുപാടും പരിശോധിച്ച് ആൾമറയുള്ളതും കമ്പിവലയിട്ട് സുരക്ഷിതമാക്കിയതുമായ കിണർ ഉണ്ടെന്നും സ്കൂളിന്റെ ചുറ്റുപാടും വൃത്തിയുള്ളതായും കിണർ വെള്ളം ഓരോ മാസവും ക്ലോറിനേറ്റ് ചെയ്യാറുണ്ടെന്നും കണ്ടെത്തി. നല്ല രീതിയിൽ പ്രവർത്തിക്കുന്ന കാന്റീനും വൃത്തിയുള്ള ശുചിമുറികളും സ്കൂളിനായുണ്ടെന്നും സ്കൂളിന്റെ 100 മീറ്റർ അകലത്തിൽ "ടുബാക്കോ ഫ്രീസോൺ" വരച്ചിട്ടുണ്ടെന്നും സമീപത്തെ കടകളിൽ പുകയില ഉല്പന്നങ്ങളുടെ വിൽപ്പനക്കെതിരെ ബോധ വൽക്കരണം നടത്തിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.താഹിറ യോഗം ഉദ്‌ഘാടനം ചെയ്തു. പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ കെ പി അബ്ദുൽ മജീദ്, മദർ പി ടി എ.പ്രസിഡണ്ട് ശ്രീമതി സജ്‌ന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജി സുധർമ്മ സ്വാഗതവും ശ്രീ എൻ നസീർ നന്ദിയും പറഞ്ഞു.

പ്രാദേശിക പി.ടി.എ.

പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എകൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി, നാറാത്ത് , പാമ്പുരുത്തി , പള്ളിപ്പറമ്പ്, പെരുമാച്ചേരി എന്നിവടങ്ങളിലാണ് പി.ടി.എ കൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി ജി സുധർമ്മ നൽകി. കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു.

പാമ്പുരുത്തിയിൽ നടന്ന പ്രാദേശിക പി.ടി.എ

10 -01 -2020 ന് ചേർന്ന പി.ടി.എ. മീറ്റിംഗ്

പി.ടി.എ വൈസ്പ്രസിഡന്റ് അബ്ദുൽമജീദ് അധ്യക്ഷത വഹിച്ചു. ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ ദാമോദരൻ മാസ്റ്റർ ക്ലാസ്സ് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് സുധർമ്മ സ്വാഗതവും സീനിയർ അദ്ധ്യാപിക വിമല നന്ദിയും പറഞ്ഞു.