കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/മറ്റ്ക്ലബ്ബുകൾ-17
അറബിക് ക്ലബ്ബ്
അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്, പ്രസംഗം, പദ്യം ചൊല്ലൽ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങൾ സംഘടിപ്പിക്കുന്നു. സബ്ബ്‌ജില്ലാ തല മത്സരത്തിൽ മികച്ച രീതിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. "കെ മാക്ക്" എന്ന പേരിൽ അറബിക് ക്ലബ്ബ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ക്ലബ്ബിന് പ്രത്യേക ബ്ലോഗും ഉണ്ട്. ബ്ലോഗ് കാണുവാൻ ഇവിടെ സന്ദർശിക്കുക
2018-19 അധ്യയന വർഷം വിപുലമായ രീതിയിൽ അറബിക് എക്സ്പോ സംഘടിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പ്രദർശനം കാണുവാൻ എത്തിയിരുന്നു. അറബിക് എക്സ്പോയുടെ മുന്നോടിയായി അറബിക് ക്ലബ്ബ് തയ്യാറാക്കിയ തീം സോങ് കാണുവാൻ ഇവിടെ സന്ദർശിക്കുക
5-7-2019 ന് ചേർന്ന അറബിക് ക്ലബ്ബ് മീറ്റിംഗിൽ പ്രസിഡണ്ടായി മുഹമ്മദ് സ്വബാഹ് (10ഇ) യെയും സെക്രട്ടറിയായി ഫാത്തിമത്തുൽ ഷാനിബയെയും (10ഡി) തെരഞ്ഞുടുത്തു. അറബിക് കലോത്സവത്തിന്നാവശ്യമായ പരിശീലനം നൽകി വരുന്നു. ആഗസ്ത് 15ന് ക്വിസ്സ് മത്സരം നടത്തി. യു.പി വിഭാഗത്തിൽ നിന്ന് സിയാ ഫാത്തിമ സബ്ജില്ലാ തലത്തിൽ അറബിക് ടാലെന്റ്റ് ക്വിസ്സിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് - അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളെ കുറിച്ചുള്ള പ്രവാചക വചനങ്ങൾ കുട്ടികളെ കേൾപ്പിച്ചു.കൂടുതൽ ഫോട്ടോസ് കാണുവാൻ ഇവിടെ സന്ദർശിക്കുക
അറബിക് ക്ലബ്ബ് തയ്യാറാക്കിയ വിവിധ ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ
ഹിദ്നുൽ ഉമ്മ്
യാ റീഫു അൽഫു സലാം
യാ റീഫു അൽഫു സലാം
അൽ-ഫുആദ് യതീറു
യാ മദ്‌റസതീ
സ്വാതന്ത്ര്യ ദിന ഗാനം
യാ ഇലാഹീ
അൽ ആമിലുൽ മുജിദ്ധ്
അറബിക് സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗത്തിനും യു.പി.വിഭാഗത്തിനും റണ്ണേഴ്‌സ് അപ്പ്
മയ്യിൽ ഗവെർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവത്തിൽ യു.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ റണ്ണേഴ്‌സ് അപ്പ് പട്ടം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി അഭിനന്ദിച്ചു.
ഇവർ നമ്മുടെ അഭിമാന താരങ്ങൾ
-
ഖുർആൻ പാരായണം യു.പി ഒന്നാം സ്ഥാനം
-
സുഫയ്യ അടിക്കുറിപ്പ് അറബിക് ഹൈസ്കൂൾ ഒന്നാം സ്ഥാനം
-
ജുമാന വാഫിറ അറബിക് പദകേളി യു.പി ഒന്നാം സ്ഥാനം
-
അറബിക് നാടകം ഹൈസ്കൂൾ ഒന്നാം സ്ഥാനം
-
അറബി പദ്യം ചൊല്ലൽ ഹൈസ്കൂൾ ഒന്നാം സ്ഥാനം ഫാത്തിമത്ത് റാഷിദ
-
അറബി പദ്യം ചൊല്ലൽ യു.പി ഒന്നാം സ്ഥാനം നഹ്‌ല നസീർ
ആഹ്ലാദ പ്രകടനം നടത്തി
യു.പി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീറിനെ കമ്പിൽ ടൗണിലേക്ക് ആനയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. ശ്രീമതി സുധർമ്മ ജി, ശ്രീമതി ദിവ്യ, ശ്രീമതി അപർണ്ണ, ശ്രീ നസീർ എൻ, ശ്രീ ബിജു, ശ്രീ അർജുൻ, ശ്രീ അരുൺ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
അറബിക് ഡിജിറ്റൽ മാഗസിൻ
24-02-2020ന് നടന്ന സ്കൂൾ പഠനോത്സവത്തോടനുബന്ധിച്ച് അറബിക് ഡിജിറ്റൽ മാഗസിൻ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ അജിത്ത് മാട്ടൂൽ പ്രകാശനം കർമ്മം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ താഹിറ, സ്കൂൾ മാനേജർ ശ്രീ പി ടി പി മുഹമ്മദ് കുഞ്ഞി, പ്രിൻസിപ്പൽ രാജേഷ്, ഹെഡ്മിസ്ട്രസ് സുധർമ്മ ജി, ബി.പി.ഒ ഗോവിന്ദൻ എടാടത്തിൽ, വാർഡ് മെമ്പർ, ഷമീമ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നഫീസ, മദർ പി.ടി.എ പ്രസിഡണ്ട് സജ്‌ന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.