കണ്ണാടി.എച്ച്.എസ്സ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണാടി.എച്ച്.എസ്സ്.എസ്
വിലാസം
കണ്ണാടി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-09-201721056


1982 ല്‍ സ്ഥാപിതമായ വിദ്യാലയമാണ്. പാലക്കാട് തൃശൂര്‍ ദേശീയപാതയ്‌ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്‌കൂളില്‍ കാണാം. കണ്ണാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍‍ഡറി വിഭാഗങ്ങളായി ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു.


ചരിത്രം

1982 ല്‍ സ്ഥാപിതമായ വിദ്യാലയമാണ്. പാലക്കാട് തൃശൂര്‍ ദേശീയപാതയ്‌ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്‌കൂളില്‍ കാണാം. കണ്ണാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍‍ഡറി വിഭാഗങ്ങളായി ആയിരത്തി അ‍ഞ്ഞുറോളം കുട്ടികള്‍ പഠിക്കുന്നു. നല്ല കളി സ്ഥലങ്ങള്‍, പഠനാന്തരീക്ഷം, മികച്ച സ‌‌‌യന്‍സ് ലാബ്,ഗണിത ലാബ്,ഐടി ലാബ്,എന്നിവ സ്‌കൂളിന്റെ പ്രൗഡി കൂട്ടുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ഹെസ്കൂളിന് 2 കംമ്പൃൂട്ടര്‍ ലാബും ഹെെയര്‍സെക്കഡറിക്ക് 1 കംമ്പൃുട്ടര്‍ ലാബും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൂള്‍ ഹെെ ടെക്ക് നിലവാരത്തിലേക്ക് കുുതിക്കുുകയാണ്.സ്ക്കൂളിന് 3 സ്കൂള്‍ ബസ്സ് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം ലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്

മാനേജ്മെന്റ്

കണ്ണാടി ഹൈസ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെ്ന്‍െറ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച പഠനാന്തരീക്ഷവും സൗകര്യവും ഉണ്ടാക്കാന്‍ മാനേജ്‌മെന്റ് എപ്പോഴും ശ്രദ്ധ ചെലുത്തുന്നത് സ്‌കൂളിനെ പാലക്കാട്ടെ പ്രധാന വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുന്നു.കണ്ണാടി ഹൈസ്കുൂളിനെ ഹൈടെക് ആക്കി മാറ്റുുന്നതിന് 1 കോടി 33 ലക്ഷം രൂപ ചിലവഴിച്ച് ക്ലാസ്റൂമുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി .തറ ടൈല്‍ വിരിച്ചും റൂഫ് ട്രസ്സ് വര്‍ക്ക് നടത്തി ഓരോ മുറിയിലും ഇലക്ട്രിക്കല്‍ വര്‍ക്കും നടത്തി ഹൈടെക് സൗകര്യം ഒരുക്കിയിരിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

<googlemap version="0.9" lat="10.780023" lon="76.649551" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

{{#multimaps:10.7405948,76.6403122|zoom=14%|width=750px}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • പാലക്കാട് നിന്ന് തൃശ്ശൂര്‍ക്ക് പോകുന്ന ബസ്സില്‍ കയറി സ്കൂളിനു മുന്നില്‍ ഇറങ്ങാം.
"https://schoolwiki.in/index.php?title=കണ്ണാടി.എച്ച്.എസ്സ്.എസ്&oldid=385317" എന്ന താളിൽനിന്ന് ശേഖരിച്ചത്