എ യു എ യു പി എസ് നെല്ലിക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു എ യു പി എസ് നെല്ലിക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ

രാവിലത്തെ ചായ കഴിഞ്ഞു
ടി വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കംതൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടുചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും ഒന്ന് മയങ്ങുമെന്നും
പറമ്പിൽ തൊട്ടാവാടി പൂക്കൾ ഉണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണലിൽ
സിറ്റ് ഔട്ട്‌ കസേരയോട് കുശലം പറയാൻ വരുമെന്നും
അഞ്ചു മണിയുടെ വെയിൽ
ഊണ് മേശപ്പുറത്തു വിരിയിടുമെന്നും
ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്

SHAHIN SHA
3 A എ യു എ യു പി എസ് നെല്ലിക്കുന്ന്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത