എ യു എ യു പി എസ് നെല്ലിക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ

രാവിലത്തെ ചായ കഴിഞ്ഞു
ടി വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കംതൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടുചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും ഒന്ന് മയങ്ങുമെന്നും
പറമ്പിൽ തൊട്ടാവാടി പൂക്കൾ ഉണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണലിൽ
സിറ്റ് ഔട്ട്‌ കസേരയോട് കുശലം പറയാൻ വരുമെന്നും
അഞ്ചു മണിയുടെ വെയിൽ
ഊണ് മേശപ്പുറത്തു വിരിയിടുമെന്നും
ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്

SHAHIN SHA
3 A എ യു എ യു പി എസ് നെല്ലിക്കുന്ന്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത